സൗമ്യയുടെ സഹോദരന് ജോലിയുത്തരവ് മുഖ്യമന്ത്രി കൈമാറി

ഷൊറണൂര്‍: ട്രെയിന്‍യാത്രയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യുടെ സഹോദരന്‍ സന്തോഷിന് ജോലിയുത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി.
റവന്യുവകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായിട്ടാണ് നിയമനം. കവളപ്പാറയില്‍ വെള്ളിയാഴ്ചനടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് കൈമാറിയത്. വെള്ളിയാഴ്ചതന്നെ സന്തോഷ് ജോലിയില്‍ പ്രവേശിച്ചു. ഒറ്റപ്പാലം റവന്യുഡിവിഷണല്‍ ഓഫീസില്‍ പ്യൂണ്‍ തസ്തികയിലാണ് നിയമനം.
2011 ഫിബ്രവരിയിലാണ് ട്രെയിന്‍യാത്രയ്ക്കിടെ പീഡനത്തിനിരയായി സൗമ്യ മരിച്ചത്. സൗമ്യയുടെ കുടുംബത്തിന് റെയില്‍വേ ജോലിനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
എം.ആര്‍. മുരളി, സി.പി. മുഹമ്മദ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
മകളുടെ ഓര്‍മകളില്‍ നിറഞ്ഞകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതിയെത്തിയത്. 'ഏട്ടന് ഒരു സ്ഥിരംജോലി കിട്ടിയാല്‍ കുടുംബത്തിന്റെ കഷ്ടപ്പാട് മാറുമെന്ന് സൗമ്യ പറയുമായിരുന്നു. അവളുടെ ആഗ്രഹം നടന്നുകാണണം. അതുകൊണ്ടാണ് സന്തോഷിന് ജോലി നല്‍കാന്‍ സാറന്മാരോട് പറഞ്ഞത്' -സുമതി പറഞ്ഞു.
അനിയത്തിക്കുപകരമാവില്ലെങ്കിലും സൗമ്യകാരണം തന്നെ ഒരുജോലി കിട്ടിയെന്നുപറഞ്ഞാണ് സന്തോഷ് നിയമന ഉത്തരവ് വാങ്ങിയത്.