മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലയുമായി സൗഹൃദം പങ്കുവയ്ക്കുന്നു. മന്ത്രി കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി, നടി കെപിഎസി ലളിത, കലക്ടര്‍ വി. രതീശന്‍ സമീപം.
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്കുപിന്നില്‍ തകഴിയെന്ന എഴുത്തുകാരനു നിര്‍ണായകപങ്കുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അദ്ദേഹത്തിന്റെ രചനകള്‍ ജീവനുള്ളവയായിരുന്നു. നാടിന്റെ സാമൂഹിക-പരിസ്ഥിതി പശ്ചാത്തലം അതേപടി പകര്‍ത്തി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. തകഴിയുടെ നോവലുകള്‍ സിനിമയിലേക്കു പകര്‍ത്തിയപ്പോള്‍ അതിന്റെ മാറ്റ് നൂറുമടങ്ങ് വര്‍ധിച്ചതായും തകഴി ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനവും തകഴി സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തകഴിയുടെ രചനകള്‍ ആസ്പദമാക്കിയ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീല, കെപിഎസി ലളിത എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.