തിരുവനന്തപുരം: നാട്ടിലെ മാലിന്യനിര്‍മാര്‍ജനയജ്ഞത്തില്‍ ഗ്രാമസഭകള്‍ സജീവ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
2010-11 വര്‍ഷത്തെ നിര്‍മല്‍ പുരസ്‌കാരം പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ വളരെ സജീവമായിരുന്ന ഗ്രാമസഭകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പിന്നാക്കംപോയി. മാലിന്യനിര്‍മാര്‍ജനം പ്രത്യേകയജ്ഞമായി തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഗ്രാമസഭകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേരളത്തെ മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ഉത്സാഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ മീനടം ഗ്രാമപ്പഞ്ചായത്തിനും പാലക്കാട്ടെ പെരുമാട്ടിക്കും നിര്‍മല്‍ പുരസ്‌കാരത്തിന്റെ ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചിത്വപരിപാടികള്‍ ആവിഷ്‌കരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
Thursday, December 1, 2011
Home »
oommen chandy
,
ഉമ്മന്‍ചാണ്ടി
» മാലിന്യനിര്‍മാര്‍ജനത്തില്‍ ഗ്രാമസഭകള്‍ സജീവമാകണം - മുഖ്യമന്ത്രി