UDF

2012, ഏപ്രിൽ 1, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കണം

 

എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കണം


തൃപ്പൂണിത്തുറ: എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ ഭവിഷത്തുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നമുക്ക് അനുഭവപ്പെട്ടത്. ഏത് സാഹചര്യത്തിലും ഇങ്ങനെയുള്ളവ ഉല്പാദിപ്പിക്കുന്ന സമയത്ത് അതിന്റെ അപകട സാധ്യത നോക്കി മുന്‍കരുതല്‍ എടുക്കണം. നാഷണല്‍ സേഫ്ടി കൗണ്‍സില്‍ (കേരളഘടകം) കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം ശനിയാഴ്ച രാവിലെ ഇരുമ്പനം ഗോള്‍ഗേറ്റിനു സമീപം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുനാമി വന്നതിനു ശേഷമാണ് കോസ്റ്റല്‍ സോണിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതുതന്നെ. ഏതു സാഹചര്യത്തെ നേരിടുന്നതിനുള്ള സുരക്ഷാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. കെട്ടിട നിര്‍മാണത്തിനായുള്ള ആദ്യഫണ്ട് ഡോ. വിജു ജേക്കബില്‍ നിന്ന് കേന്ദ്രമന്ത്രി പ്രൊഫ കെ. വി. തോമസ് ഏറ്റുവാങ്ങി. ഐ. ടി. മേഖല വളരെ വികസിച്ചതോടെ ഇ-വേസ്റ്റും ആരോഗ്യമേഖല വികസിച്ചതോടെ ആ രംഗത്തെ മാലിന്യവും വളരെ വര്‍ധിച്ചു. പുതിയ വെല്ലുവിളികള്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.