UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

കാലുകള്‍ നഷ്ടപ്പെട്ട ഓട്ടുകമ്പനി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ 5 ലക്ഷം



പുതുക്കാട്: ഓടുനിര്‍മാണ യന്ത്രം വീണ് കാലുകള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ അഞ്ചുലക്ഷം ആശ്വാസമായി. പുതുക്കാട് തെക്കെ തൊറവ് മാങ്ങാറില്‍ പങ്കജാക്ഷന്റെ ഭാര്യ ഭാരതി (50)ക്കാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആശ്വാസമെത്തിയത്. നവംബര്‍ മൂന്നിനാണ് പാഴായി ചിത്ര ക്ലേ ക്രാഫ്റ്റിലെ തൊഴിലാളിയായ ഭാരതിക്ക് അപകടം സംഭവിച്ചത്. വലിയ ഓടുനിര്‍മാണ യന്ത്രം ഉയര്‍ത്തിമാറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ ഭാരതിയുടെ കാലുകളിലേക്ക് യന്ത്രം വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഭാരതിയുടെ രണ്ടു കാലുകളും മുറിച്ചുമാറ്റിയിരുന്നു. ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ഭാരതിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. തെക്കെതൊറവിലെ വീട്ടില്‍ ഭര്‍ത്താവുമൊത്താണ് ഭാരതി താമസിച്ചിരുന്നത്. ഒരേയൊരുമകള്‍ വിവാഹിതയായി വരാക്കരയില്‍ താമസിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷസമര്‍പ്പിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച കാര്യം രണ്ടുദിവസം മുമ്പേ വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഭാരതിക്കുവേണ്ടി ഭര്‍ത്താവ് പങ്കജാക്ഷന്‍ തുക ഏറ്റുവാങ്ങി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തുക കൈമാറി. തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാരതി സുഖം പ്രാപിച്ചുവരുന്നു.

മൂന്നാര്‍: പിടിച്ചെടുത്ത റിസോര്‍ട്ട് നടത്തിപ്പിന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: മൂന്നാറില്‍ പിടിച്ചെടുത്ത റിസോര്‍ട്ടുകളുടെ നടത്തിപ്പിന് പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടെ പിടിച്ചെടുത്ത റിസോര്‍ട്ടുകള്‍ ആദിവാസികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയും ക്ഷേമത്തിന് വിനിയോഗിക്കാമെന്നാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി എസ്.കെ.രാജലക്ഷ്മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരം റിസോര്‍ട്ടുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ രംഗത്ത് പരിശീലനത്തിനും ജോലി നല്‍കാനും വിനിയോഗിക്കാവുന്നതാണ്. ഇതില്‍നിന്ന് കിട്ടുന്ന ലാഭം ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പഠനത്തിനും ഉന്നമനത്തിനും വിനിയോഗിക്കാനാവും. ഇതുവഴി റിസോര്‍ട്ടുകള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകാനാവുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് കോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുന്നുണ്ട്.

റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തതിന് എതിരെ മൂന്നാറിലെ ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഉടമയും പെരുമ്പാവൂര്‍ സ്വദേശിയുമായ എന്‍.ആര്‍. റെനീഷ് നല്‍കിയ അപ്പീലിലാണ് ഇത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലിലെ ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അപ്പീല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

2011, ഡിസംബർ 15, വ്യാഴാഴ്‌ച

സമരം നിര്‍ത്തുന്നത് പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം -മുഖ്യമന്ത്രി


നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സമരങ്ങള്‍ നിര്‍ത്താന്‍ താന്‍ ആഹ്വാനം ചെയ്തതെന്ന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ അറിയിച്ചു.

എങ്കിലും ഇതു സംബന്ധിച്ച നിലപാടെടുക്കേണ്ടത് അതത് പാര്‍ട്ടികളും സംഘടനകളുമാണ്. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന കലവറയില്ലാത്ത നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുള്ളത്. വെള്ളമല്ലാതെ പിന്നെ അവര്‍ക്കെന്താണ് വേണ്ടത്. തമിഴ്‌നാട്ടുകാരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. മുന്‍പ് അവര്‍ രണ്ടുവട്ടം ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഇനി കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം അവര്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷ. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ'-കേരളത്തിന്റെ ഈ നിലപാടിന് ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു.

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: സമാധാനാന്തരീക്ഷമൊരുക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 നേതാക്കളടങ്ങുന്ന സംഘമാണ് ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പുതിയ അണക്കെട്ടു നിര്‍മിച്ചാലേ ആശങ്ക പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയൂവെന്ന കേരളത്തിന്റെ പൊതുവികാരവും പ്രധാനമന്ത്രിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നതും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതുമാണ് പ്രധാനമന്ത്രിയുടെ പരിമിതി. എങ്കിലും കേരളത്തിന്റെ ആശങ്ക ഉള്‍ക്കൊണ്ട് ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇതിനായി സംഘര്‍ഷങ്ങളും പ്രകോപനവും ഒഴിവാക്കി നല്ല അന്തരീക്ഷമുണ്ടാക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം സര്‍വകക്ഷിസംഘം അദ്ദേഹത്തോടു വാഗ്ദാനം ചെയ്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് കാത്തുനില്‍ക്കാനാവില്ല. ചര്‍ച്ചയുടെ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവുമുണ്ടാവില്ലെന്ന് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരുകാലത്തുമുണ്ടാവാത്ത തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അണക്കെട്ടു പൊട്ടിയാല്‍ അഞ്ചു ജില്ലകള്‍ വെള്ളത്തില്‍ ഒലിച്ചുപോവും.

പൊതുജനാഭിപ്രായം രൂപവത്കരിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിനെയും കേരളം വിമര്‍ശിച്ചു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ 1979-ല്‍ തമിഴ്‌നാട് സമ്മതിച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായികുറയ്ക്കാനും നടപടിയുണ്ടാവണം. പ്രശ്‌നപരിഹാരത്തിനായി ഏറ്റവും വേഗത്തിലുള്ള നടപടിയെടുക്കണമെന്നും സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടു.

മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, കോടിയേരി ബാലകൃഷ്ണന്‍(സി.പി.എം), സി.ദിവാകരന്‍(സി.പി.ഐ), ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്‌ലിംലീഗ്),മാത്യു.ടി.തോമസ്(ജെ.ഡി-എസ്), എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി), എ.സി.ഷണ്‍മുഖദാസ്(എന്‍.സി.പി), വറുഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), എ.എന്‍.രാധാകൃഷ്ണന്‍(ബി.ജെ.പി), എ.എന്‍.രാജന്‍ബാബു(ജെ. എസ്.എസ്), കെ.ആര്‍.അരവിന്ദാക്ഷന്‍ (സി.എം.പി), കടന്നപ്പള്ളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്-എസ്), പി.സി.തോമസ്(കേരള കോണ്‍ഗ്രസ്) എന്നീ നേതാക്കളും സര്‍വകക്ഷിസംഘത്തിലുണ്ടായിരുന്നു.

സമരം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ശാന്തമായ അന്തരീക്ഷമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നമുന്നയിച്ചുകൊണ്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രക്ഷോഭം നിര്‍ത്താനുള്ള സന്നദ്ധത സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രകടിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പ്രാദേശികഘടകമാണ് കൈക്കൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം നിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളകോണ്‍ഗ്രസ് മാനിക്കുകയാണെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നപരിഹാരം വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.


2011, ഡിസംബർ 14, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി


നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി കേരളത്തിന്റെ നിലപാടിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഉണ്ടാകൂ. ഇത് കേരളത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നതാണ്.

കേരളത്തിന്റെ ആവശ്യം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ജനങ്ങള്‍ക്കും അറിയാം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തിന് രഹസ്യ അജണ്ടകള്‍ ഒന്നും ഇല്ല. തമിഴ്‌നാടിന് നല്‍കിവരുന്ന മുഴുവന്‍ വെള്ളവും തുടര്‍ന്നും നല്‍കാന്‍ തയ്യാറാണ്. മുല്ലപ്പെരിയാറില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ആരുടെയും സൃഷ്ടിയല്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബര്‍ ഉത്‌പാദക സംഘങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം പരിഗണിക്കും -ഉമ്മന്‍ചാണ്ടി



കോട്ടയം: റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ ഈ നിര്‍ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുകൂലമായ തീരുമാനമുണ്ടാകും -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെറുകിട റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളുടെ രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വഴി സഹായം നല്‍കുന്നത് 2005ല്‍ പ്ലാനിങ്‌ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ന് തീരുമാനം നടപ്പായില്ല. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവര്‍ത്തനക്കൃഷിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി 50,000 രൂപയാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ ആവശ്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബറിന് വില കുറയുമ്പോള്‍ മാത്രം ജാഗരൂകരായാല്‍ പോരാ. വില വര്‍ധിക്കുന്ന അവസരത്തിലും അതേ ജാഗ്രത കാട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച റബ്ബറുത്പാദക സംഘത്തിന് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന 'സുവര്‍ണ സംഘം' അവാര്‍ഡ് കോട്ടയം ചിറക്കടവ് സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സറിയക്, മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ പി.മുകുന്ദന്‍മേനോന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. അന്തരിച്ച മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.കെ. നാരായണനുവേണ്ടി ഭാര്യ ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി.

കോട്ടയം മാമ്മന്‍മാപ്പിള സ്മാരക മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍
റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രജതജൂബിലി
ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. ടാപ്പിങ് ഷേഡിന്റെ
കണ്ടുപിടിത്തത്തിനുള്ള 'ഫാര്‍മര്‍ ഇന്നോവേഷന്‍ അവാര്‍ഡ്' വാഴൂര്‍ ഈസ്റ്റ്
സ്വദേശി എബ്രഹാം അഞ്ചാനിക്ക് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. സമ്മാനിച്ചു.

അഴീക്കോടിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: അമല ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ എത്തിയ അദ്ദേഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോവുകയാണെന്ന വിവരവും അഴീക്കോടിനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ വിജയങ്ങളും അഴീക്കോട് ആശംസിച്ചു.

ആസ്​പത്രിയില്‍ അഴീക്കോടിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് വിധേയനാക്കി.

2011, ഡിസംബർ 13, ചൊവ്വാഴ്ച

മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

               


പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടുമായുള്ള പ്രശ്‌നമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി. ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാകാതിരിക്കാന്‍ ഇരുഭാഗത്തും സംയമനം പാലിക്കണം. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹായിക്കണം. പത്തനംതിട്ടയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടാണെന്ന കാര്യം അവിടത്തെ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അണക്കെട്ട് സംബന്ധിച്ചു കേരളത്തിനുള്ള സുരക്ഷാ ആശങ്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹത്തരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണം. അതേസമയം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം സര്‍ക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും പൊളിച്ചെഴുത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാനായില്ലെങ്കിലും ഒരു പരാതി പോലും പരിഗണിക്കാതെ പോകരുതെന്നാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കുള്ളത്. നിലവിലെ പല നിയമങ്ങളും തടസ്സം നില്‍ക്കുന്നു. ഇവ സംബന്ധിച്ചാണ് നയപരമായ തീരുമാനമെടുക്കുക. അദ്ദേഹം പറഞ്ഞു.

ജനസമ്പര്‍ക്കം ഒരൊറ്റ പരിപാടിയില്‍ ഒതുങ്ങുന്നില്ല. തുടര്‍ നടപടികളുണ്ടാകും. ഇത്തരം പരിപാടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഗണിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. എല്ലാവരുടെയും പങ്കാളിത്തവും കൂട്ടായ പ്രവര്‍ത്തനവുമുണ്ടായാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.


2011, ഡിസംബർ 12, തിങ്കളാഴ്‌ച

CM's Mass Contact Programme at Pathanamthitta (video)

CM's Mass Contact Programme at Pathanamthitta More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

malaysia chief minister visits CM (video)


malaysia chief minister visits CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

I F F K inaguration by CM (video)


I F F K inaguration by CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

മുല്ലപ്പെരിയാര്‍ പരസ്യം തമിഴ്‌നാടിന്റെ അഭിപ്രായ സ്വാതന്ത്യമെന്ന് മുഖ്യമന്ത്രി



കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച് പത്രങ്ങളില്‍ വന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യം അവരുടെ അഭിപ്രായ സ്വാതന്ത്ര്വം ആണെന്നും ഇത് ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പരസ്യം നല്‍കാന്‍ അവര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതോടെ ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാട് തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്റെ പ്രശ്‌നമാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ടാണ്. തമിഴ്‌നാടുമായി നല്ലബന്ധം നിലനിര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

2011, ഡിസംബർ 11, ഞായറാഴ്‌ച

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും



ആലുവ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആലുവ ഗസ്റ്ഹൌസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടഭൂമി ആരെങ്കിലും കയ്യേറിയതായി സംസ്ഥാന സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും അടിയന്തിര കൂടിക്കാഴ്ച.

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും


തൃശൂര്‍: അര ലക്ഷത്തിലേറെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ക്ഷീണവും വിശപ്പുമകറ്റാന്‍ മുഖ്യമന്ത്രിക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എത്തും. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 15ന് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉച്ചഭക്ഷണം വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍ തയാറാക്കുന്ന ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എന്ന ചപ്പാത്തിയും കറിയുമാണ്.

ജയില്‍ അന്തേവാസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ് നാമമാണ് ‘ടേസ്റ്റ് ദ ഫ്രീഡം’. ജനസമ്പര്‍ക്കപരിപാടിയില്‍ 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് നാലുവീതം ചപ്പാത്തിയും കറിയും അടങ്ങുന്ന സെറ്റാണ് ഉച്ചഭക്ഷണമായി നല്‍കുക.

ഇതിന്‍െറ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് വിയ്യൂര്‍ ജയിലിനാണ്. 10,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് തയാറാക്കുന്നത്. നവംബറില്‍ പുറമെനിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം ടേസ്റ്റ് ദ ഫ്രീഡത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ദിനേന 4,000 ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.
ആധുനികസംവിധാനങ്ങളുള്ള കൂടുതല്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചതോടെയാണ് പുറമെനിന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്ന ആശയം തോന്നിയത്. ജയില്‍ നോഡല്‍ ഓഫിസറായ കെ. അനില്‍കുമാര്‍ ഈ ആലോചനയുമായി മുന്നോട്ടുപോകുകയും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയും ചെയ്തതോടെ ‘ടേസ്റ്റ് ദ ഫ്രീഡം’ എന്ന ബ്രാന്‍ഡ് നാമമിട്ട് തടവറയില്‍നിന്ന് സ്വതന്ത്രലോകത്തേക്ക് ചപ്പാത്തി എത്തിത്തുടങ്ങി.

ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിക്കുന്ന നാല് ചപ്പാത്തിയും കറിയും അടങ്ങിയ പാക്കറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ചപ്പാത്തി ബിസിനസില്‍നിന്ന് കിട്ടുന്ന ആദായം ഭക്ഷണ കാര്യത്തില്‍ വിയ്യൂര്‍ ജയിലിനെ സ്വയംപര്യാപ്തം ആക്കിയിട്ടുണ്ട്.
അന്തേവാസികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടിവരുന്ന ചെലവ് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’യിലൂടെ കിട്ടുന്നുണ്ട്.

2011, ഡിസംബർ 10, ശനിയാഴ്‌ച

ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ഇക്കൊല്ലം ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫിന്‍െറ ഉപസമിതി ശിപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയത്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. ത്രീ സ്റ്റാര്‍ വിപ്ളവമാണ് നടക്കുന്നതെന്നും ഇതിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗും മദ്യനയം തിരുത്തണമെന്ന നിലപാടിലായിരുന്നു. മത-സാമൂഹിക സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

മദ്യനയം വിവാദമായപ്പോള്‍ പഠനത്തിനായി എം.എം. ഹസന്‍െറ നേതൃത്വത്തില്‍ ഉപസമിതിയെ യു.ഡി.എഫ് നിയോഗിച്ചു.ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കരുതെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനള്‍ക്ക് അധികാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും വിധം പരിഷ്കാരം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തദ്ദേശ ആക്ടില്‍ ഭേദഗതി വരുത്തിയിട്ടുമില്ല.
വാഹനാപകടങ്ങള്‍ തടയാനും വാഹനപരിശാധന കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പില്‍ 17 സ്ക്വാഡുകള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 56 തസ്തികകളും അനുവദിച്ചു. 34 സ്ക്വാഡുകള്‍ തുടങ്ങാനാണ് ശിപാര്‍ശയെങ്കിലും 17 എണ്ണമാണ് മന്ത്രിസഭ അംഗീകരിച്ചത്.

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി



പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.

ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.

സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.

നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമാണ് പോംവഴിയെന്നും ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ളെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിന്‍െറ ന്യായമായ ഈ ആവശ്യം ലോകത്തെ അറിയിക്കാനാണ് നിയമസഭയിലെ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ പൂര്‍ണ മനസ്സോടെ തമിഴ്നാടിന് ജലം നല്‍കും. തമിഴ്നാടിന് ഏത് ഉറപ്പും നല്‍കാന്‍ തയാറാണ്. എന്നാല്‍, കേരളത്തിന്‍െറ സുരക്ഷ മനസ്സിലാക്കി തമിഴ്നാട് തീരുമാനമെടുക്കുന്നില്ല. കേന്ദ്ര ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി ജനങ്ങളുടെ സുരക്ഷക്കുവേണ്ട നടപടികളുമായി കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പന്ത്രണ്ടാം പദ്ധതിയുടെ വലിപ്പത്തെ കുറിച്ച് സംശയം വേണ്ട - ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കലിന്റെ വലിപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖയെക്കുറിച്ച് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ 'പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കല്‍ 1,05,000 കോടി രൂപ ലക്ഷ്യമിടുന്നു. കണക്കുകൂട്ടലിന് അപ്പുറമാണെങ്കിലും അതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനാവും. അതിനപ്പുറത്തേക്കു വേണമെങ്കിലും പോകാനാവുമെന്നതിനാല്‍ പിന്നാക്കം വരുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു പുസ്തകങ്ങളുടെയും ആദ്യ പ്രതികള്‍ ആസൂത്രണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി.ജോസഫ് ഏറ്റുവാങ്ങി.

രാജീവ് ഗാന്ധി വികസന പഠന കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല അദ്ധ്യക്ഷനായിരുന്നു. തന്റെ പുസ്തകം കേന്ദ്ര സര്‍ക്കാരിന്റെ സമീപന രേഖയ്ക്ക് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ വെച്ചുള്ള രൂപരേഖയാണ്. ആഗോളീകരണത്തിന്റെ ഫലം ഒരു പിടി ആളുകള്‍ക്കു മാത്രം ലഭിക്കുന്നു എന്നതിനാലാണ് വാള്‍സ്ട്രീറ്റ് പോലുള്ള പ്രക്ഷോഭങ്ങളുണ്ടായത്. മനുഷ്യമുഖമുള്ള വികസനമാണ് പന്ത്രണ്ടാം പദ്ധതിക്കാലത്തുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ എന്ത് നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മുമ്പിലുള്ള ആദ്യ സാധ്യത നടക്കാതെ വന്നാല്‍ രണ്ടാം സാധ്യതയിലേക്ക് പോകേണ്ടിവരും. എന്നാല്‍ തമിഴ്‌നാടിന് ഇപ്പോള്‍ കിട്ടുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാമിനായി അവര്‍ സമ്മതിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളം നല്‍കാമെന്ന നമ്മുടെ നിര്‍ദേശത്തിന്റെ യുക്തിയും പ്രസക്തിയും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേ തുടര്‍ന്നാണ് ഒരുവിധ ചര്‍ച്ചക്കുമില്ല, സുപ്രീംകോടതി വിധി അടസ്ഥാനമാക്കാമെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാടിന് മാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ ഈ ചര്‍ച്ച കേരളത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനാണ്. രാജ്യത്തുണ്ടായ നദീജലതര്‍ക്കങ്ങളെല്ലാം വെള്ളം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വെള്ളം തര്‍ക്കവിഷയമേയല്ല. ഇപ്പോള്‍ നല്‍കുന്നയളവില്‍ തുടര്‍ന്നും വെള്ളം നല്‍കുമെന്ന് ഏത് വിധേനയുള്ള ഉറപ്പും അവര്‍ക്ക് നല്‍കാന്‍ സംസ്ഥാനം തയ്യാറാണ്. വെള്ളം തരാമെന്ന് പറഞ്ഞിട്ടും സുരക്ഷിതത്വമെന്ന നമ്മുടെ ആവശ്യം അവര്‍ അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ട്. ലോകത്ത് എവിടെയെല്ലാം ആണവനിലയങ്ങളുണ്ട്. എന്നാല്‍ കൂടംകുളത്തെ നിലയത്തെ സുരക്ഷിതത്വത്തിന്റെ പേരില്‍ അവര്‍ എതിര്‍ക്കുന്നു. ഒരു സാഹചര്യവും നൂറ് ശതമാനം സുരക്ഷിതമല്ല.

ഉദ്യോഗസ്ഥ, മന്ത്രി, മുഖ്യമന്ത്രിതല ചര്‍ച്ചക്ക് തമിഴ്‌നാട് തയ്യാറാകണം. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത് കാര്യമാക്കേണ്ടെന്ന നിലപാടിനോട് യോജിപ്പില്ല. ഈ പ്രശ്‌നത്തില്‍ കരാര്‍ നിലനില്‍ക്കുന്നുവെന്നതും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതും കേരളത്തിന്റെ പരിമിതിയാണ്. 2009-ല്‍ തന്നെ റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊതുചര്‍ച്ചക്ക് അത് വിധേയമാക്കാഞ്ഞതിനെ തങ്ങള്‍ കുറ്റപ്പെടുത്താത്തത് പരിമിതികള്‍ മനസ്സിലാക്കിയാണ്-മുഖ്യമന്ത്രി പറഞ്ഞു.

എ.ജി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് കൂടുതല്‍ വ്യക്തമാക്കാനുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് അക്കാര്യം പരിശോധിച്ചത്. വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ കോടതി മുമ്പാകെ വ്യക്തമാക്കുക തന്നെ ചെയ്യും. മന്ത്രിസഭാ ഉപസമിതിയെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എജി വിവാദം അടഞ്ഞ അധ്യായം

എജി വിവാദം അടഞ്ഞ അധ്യായം


തിരുവനന്തപുരം: എജി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്ന അദ്ദേഹം. വിവാദങ്ങളേക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന എജിയുടെ വിശദീകരണം മന്ത്രിസഭ അംഗീകരിച്ചെന്നും വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി നാല് അംഗങ്ങളടങ്ങുന്ന മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കെഎം മാണി, പിജെ ജോസഫ്, ആര്യാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് വൈകുന്നേരം നടക്കന്ന ഉപസമിതിയുടെ യോഗത്തില്‍ എജിയും പങ്കെടുക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എജിക്ക് നേരെ നടപടിയെടുക്കാത്ത കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നത് പോലെ തന്നെ പ്രധാനമാണ് നാം തമിഴ്നാടുമായി സഹകരിച്ച് പോകുന്നതും ^ മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ ഉദ്യോഗസ്ഥര്‍ എല്ലാകാര്യത്തിലും സഹകരിക്കുന്നുണ്ടെന്നും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 136.15 കോടി രൂപയുടെ പാക്കേജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബത്തിനും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ യോഗം അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ച എല്ലാ കേസുകളിലും ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കും.

ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളാണ് ഈ പാക്കേജിന്റെ പരിധിയില്‍ വരിക. എന്‍ഡോസള്‍ഫാന്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പുനരധിവാസ കേന്ദ്രത്തിനുള്ള 25 ഏക്കര്‍ സ്ഥലം മൂളിയാര്‍ പഞ്ചായത്തില്‍ പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷന്‍ വിട്ടു നല്‍കും. പകരം ചീമേനിയിലുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷനു നല്‍കും.




Endosalfan meeting visulas

മുഖ്യമന്ത്രി സൈക്കിളില്‍; പിന്നാലെ ടെക്കികളും



തിരുവനന്തപുരം: ആദ്യം ഒന്നറച്ചെങ്കിലും കൈയടി കൂടിയതോടെ മുഖ്യമന്ത്രി ആഞ്ഞുചവിട്ടി. ബാലന്‍സ് തെറ്റിയപ്പോള്‍ പോലീസിന്റെ സഹായം. കുത്തനെയുള്ള ഇറക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൈക്കിളിന് വേഗം കൂടി. പിന്നാലെ അമ്പതോളം ടെക്കികള്‍ സൈക്കിളില്‍. ചുറ്റിനും ഫോട്ടോഗ്രാഫര്‍മാരുടെ പട. ടെക്‌നോപാര്‍ക്ക് വളപ്പില്‍ ഒന്നാംവളവിലെ ടാറ്റ എലെക്‌സി കാമ്പസിനു മുമ്പാകെ മുഖ്യമന്ത്രിയുടെ സെക്കിള്‍ യാത്ര അവസാനിച്ചു.

അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്‌ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.

ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ അതിവേഗം പദ്ധതി തയ്യാറാക്കിവരികയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൈപ്പാസ് റോഡ് നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് കഴക്കൂട്ടം-ബാലരാമപുരം മോണോറെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകും. പരിസര മലിനീകരണം കുറയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം - മുഖ്യമന്ത്രി പറഞ്ഞു. അലയന്‍സ് സഹ സി.ഇ.ഒ അമിത് ഭാസി, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ എന്‍.വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് 'അതി' സൈക്കിള്‍ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി 50 സെക്കിളുകള്‍ അലയന്‍സ് നല്‍കി. പാര്‍ക്കിലെ നാലു സ്ഥലങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കും. ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം.

2011, ഡിസംബർ 7, ബുധനാഴ്‌ച

ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന്റെ തുടക്കം പലതുകൊണ്ടും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാരിനെ 'ഫാസ്റ്റ് പാസഞ്ചര്‍' എന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ 'സൂപ്പര്‍ ഫാസ്റ്റ്' വേഗതയിലാണ് നീങ്ങുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന് കീറാമുട്ടി ആയിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം, കൊച്ചി മെട്രോ റെയിലിന് അനുമതി, ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങള്‍, ഒരു രൂപയ്ക്ക് ഒരു കിലോ അരി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി സ്ഥലം നല്‍കിയ മൂലമ്പള്ളി നിവാസികളുടെ നീണ്ട സമരത്തിനുള്ള പരിഹാരം എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ഫയലുകള്‍ നീങ്ങുന്ന കാര്യത്തില്‍ വരെ ഈ സൂപ്പര്‍ ഫാസ്റ്റ് വേഗത ദൃശ്യമാണ്.

ഉമ്മന്‍ചാണ്ടിയിലെ മാറ്റം
ദീര്‍ഘവീക്ഷണത്തോടും എല്ലാ വിഭാഗം ജനങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രീയക്കാരന്‍ രാജ്യതന്ത്രജ്ഞന്റെ (statesman) തലത്തിലേക്ക് ഉയരുന്നത്. ഇന്നത്തെ ഉമ്മന്‍ചാണ്ടിയില്‍ കാണുന്ന ഒരു സവിശേഷതയും അതാണ്. അദ്ദേഹം അടുത്തകാലത്ത് എടുത്ത ചില നടപടികള്‍ നമുക്ക് പരിശോധിക്കാം.

സര്‍ക്കാര്‍ ആറു മാസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അടുത്ത ഒരു വര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഭരണവും ജനക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പല പദ്ധതികളും അടങ്ങിയിട്ടുണ്ട്. ചെറുകിട പദ്ധതികളില്‍ നിന്നുള്ള ശുദ്ധജലവിതരണം,
മാലിന്യനിര്‍മാര്‍ജനം, ബസ് ഷെല്‍റ്റര്‍, പബ്ലിക് ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണവും പരിപാലനവും തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സിയാല്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി) മാതൃകയില്‍ നാലു കമ്പനികളുടെ രൂപീകരണം, സി.ബി.ഐയുടെ മാതൃകയില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പുതിയ അന്വേഷണ ഏജന്‍സി, പച്ചക്കറിവില നിയന്ത്രിക്കുന്നതിന് 400 ന്യായവില കേന്ദ്രങ്ങള്‍ എന്നിവ പുതിയ കര്‍മപദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു.

വിദഗ്ധരുടെ സേവനം
കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി എടുത്ത നടപടികള്‍ ശ്ലാഘനീയമാണ്. ഭരണരംഗത്ത് ദീര്‍ഘകാലം പരിചയമുള്ള മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിനെ കേരള പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മാനേജ്‌മെന്റ് വിദഗ്ധന്‍ സാം പിട്രോഡയെ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ 'മെട്രോ മാന്‍' എന്നറിയപ്പെടുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ സാരഥ്യം
ഏല്‍പ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നു.

ക്ഷേത്ര സ്വത്തിന്റെ സംരക്ഷണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരത്തിന്റെ കാര്യത്തില്‍ ഹിന്ദു ജനതയുടെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് ഉമ്മന്‍ചാണ്ടി എടുത്തത്.
ശബരിമലയുടെ കാര്യമെടുക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ സര്‍ക്കാരിന് ആവുന്ന എല്ലാ നടപടികളും എടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയില്‍ സമ്മര്‍ദം ചെലുത്തി ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് അയ്യപ്പ ഭക്തര്‍ക്ക് പുറത്തേക്ക് പോകുന്നതിന് പട്ടാളത്തെക്കൊണ്ട് ഒരു പാലവും പൊലീസ് ഹൗസിംഗ് വിഭാഗത്തെക്കൊണ്ട് അപ്രോച്ച് റോഡും പണിയിച്ചു. തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ നാലു കിലോമീറ്റര്‍ മല ചവിട്ടി കയറിയാണ് ഉമ്മന്‍ചാണ്ടി ആ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിസ്ഥാനസൗകര്യ വികസനം
കേരളത്തിന്റെ വികസനത്തിനും വ്യവസായവല്‍ക്കരണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടണം എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൊച്ചി മെട്രോ പദ്ധതിയും ത്വരിതപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ കൊച്ചിയുടെ വികസന സാധ്യത മുന്നില്‍ കണ്ട് അവിടെ വിഭാവനം ചെയ്തിട്ടുള്ള ഓരോ വികസന പദ്ധതികളിലും വ്യക്തിപരമായ താല്‍പ്പര്യമാണ് ഉമ്മന്‍ ചാണ്ടി കാണിക്കുന്നത്. ഈ പദ്ധതികള്‍ സംബന്ധിച്ച ആലോചനാ യോഗങ്ങളില്‍ വ്യക്തിപരമായ സാന്നിധ്യം ഉറപ്പാക്കുന്നു. അദ്ദേഹം കൊച്ചിയോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുതുപ്പള്ളി വിട്ട് കൊച്ചിയില്‍ മല്‍സരിക്കുമോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല.

കൊച്ചിയുടെ കാര്യത്തില്‍ മാത്രമല്ല വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ തുടങ്ങിയ പദ്ധതികളിലും അതീവ ശുഷ്‌കാന്തി കാണിക്കുന്നുണ്ടണ്ട്. പുതിയ റോഡ് പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരളം അഭിമുഖീകരിച്ചിരുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.

വിലനിയന്ത്രണം
കേരളത്തിലെ പൊതു വിതരണമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ബി.പി.എല്‍കാര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി റേഷന്‍ കടകള്‍ വഴി ഇത്ര വേഗം നടപ്പാക്കുക വഴി ഉമ്മന്‍ചാണ്ടി തുടക്കമിട്ടിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നു എന്നത് ഒരു വലിയ കാര്യമാണ്. അവശ്യസാധനങ്ങളുടെ വില വര്‍ധന ഒരു പരിധി വരെ തടയുന്നതിന് ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ ഒരു 'പോപ്പുലിസ്റ്റ്' നടപടികളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഘടകകക്ഷികളെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിക്ക് പേരുദോഷം വരുത്തിവെക്കും. ഭരണതലത്തിലെ അഴിമതി തടയുക, മറുനാടന്‍ മലയാളികളില്‍ നിന്നു വരുന്ന ഭീമമായ നിക്ഷേപം കേരളത്തിന്റെ വ്യവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ അടിയന്തരമായി പതിയേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍, അടുത്ത ഒരു വര്‍ഷത്തേക്കല്ല അടുത്ത 20 വര്‍ഷത്തെ കേരളത്തിന്റെ സമഗ്ര വികസനത്തെയാണ് ഉമ്മന്‍ചാണ്ടണ്ടി ലക്ഷ്യം വെക്കേണ്ടണ്ടത്. കാരണം, ജയിംസ് ഫ്രീമാന്‍ പറഞ്ഞതുപോലെ, ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍, രാജ്യതന്ത്രജ്ഞന്‍ അടുത്ത തലമുറയെപ്പറ്റി ചിന്തിക്കുന്നു.

2011, ഡിസംബർ 6, ചൊവ്വാഴ്ച

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടാകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്നത്തിന് പരിഹാരംകണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. തമിഴ്നാട് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഉന്നതാധികാരസമിതി അംഗങ്ങള്‍ ഉടന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകളും മറ്റു നടപടികളും വിജയിക്കുകയുള്ളൂവെന്നും അതിന് സഹായകരമായ രീതിയില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തമിഴ്നാട് പൊലീസ് അധികൃതരുമായി ഡി.ജി.പി ബന്ധപ്പെട്ടുവരുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. അത്തരം സംഭവങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.

ചര്‍ച്ചയില്‍ പ്രതീക്ഷ -മുഖ്യമന്ത്രി
















 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈകോടതിയില്‍
വിവാദ പരാര്‍മശം നടത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കെതിരെ
നടപടിയെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
ബുധനാഴ്ച മന്ത്രിസഭക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍
ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ ചര്‍ച്ച
മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചൊവ്വാഴ്ച
ഹൈകോടതിയില്‍ ദണ്ഡപാണിതന്നെ ഹാജരാകുമെന്നാണ് വിവരം. എ.ജി ചൊവ്വാഴ്ച
കോടതിയില്‍ ഹാരാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും
മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.


സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി എ.ജി ഹൈകോടതിയില്‍ പ്രകടിപ്പിച്ച
അഭിപ്രായങ്ങള്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
എ.ജിയുടെ അഭിപ്രായത്തെ മിക്ക കക്ഷികളും തള്ളുകയും നടപടി ആവശ്യപ്പെടുകയും
ചെയ്ത ഘട്ടത്തിലാണ് തിങ്കളാഴ്ച രാത്രി പത്തിന് അടിയന്തര മന്ത്രിസഭായോഗം
ചേര്‍ന്നത്. ചൊവ്വാഴ്ച സര്‍വകക്ഷി യോഗത്തില്‍ ഒത്തൊരുമിച്ച നിലപാട്
കൈക്കൊള്ളാന്‍ കൂടി ലക്ഷ്യമിട്ടാണ് രാത്രി തന്നെ യോഗം ചേര്‍ന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫിലെ കക്ഷികള്‍ പ്രത്യേകം സമരം
നടത്തുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന്
ഒറ്റ ശബ്ദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് വ്യത്യസ്തമായ
മാര്‍ഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും
ലക്ഷ്യത്തിലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഒരേ അഭിപ്രായമാണ്
എല്ലാവര്‍ക്കും -   മുഖ്യമന്ത്രി പറഞ്ഞു.


തമിഴ്നാടുമായി ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍
പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. തിങ്കളാഴ്ച ജലവിഭവവകുപ്പ്
ദല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് തമിഴനാട്
പിന്‍വാങ്ങിയെങ്കിലും 15നോ 16നോ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ തീയതി നിശ്ചയിച്ച അറിയിപ്പ് ഉടന്‍
ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഒടുവിലത്തെ സാഹചര്യം മന്ത്രിസഭ
വിലയിരുത്തി. ദല്‍ഹിയില്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അവിടെയുണ്ടായ കാര്യങ്ങള്‍
വിശദീകരിച്ചു.

കേരളത്തിലുള്ളവര്‍ ആത്മസംയമനം പാലിക്കണം. തമിഴ്നാടുമായി നല്ല ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. അത് തുടരാന്‍ കേരളം ആഗ്രഹിക്കുന്നു.


നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍
പാടില്ല. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുമളിയിലും
കമ്പംമേട്ടിലും നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല അന്തരീക്ഷം
നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2011, ഡിസംബർ 5, തിങ്കളാഴ്‌ച

എ.ജി മന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി


കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു രാവിലെ പുതുപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെ വന്നു കണ്ടപ്പോളാണ് അദ്ദേഹം എ.ജിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എ.ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും തന്നെ മാത്രം കണ്ട് എ.ജി കാര്യങ്ങള്‍ വിശദീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും എല്ലാവരോടും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലെ സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തില്‍ എ.ജിയും രണ്ട് അഡീഷണല്‍ എജിമാരും മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കണ്ടിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും പറ്റിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ബദല്‍ നടപടികളെക്കുറിച്ച് കോടതി ചോദിച്ചപ്പോളാണ് എ.ജി വിവാദമായ മറുപടി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ മൂന്നു ഡാമുകളിലായി ഉള്‍ക്കൊള്ളാമെന്നാണ് എ.ജി. വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് എ.ജിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുകയും എ.ജി രാജിവെക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.

2011, ഡിസംബർ 4, ഞായറാഴ്‌ച

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന്
കേന്ദ്രത്തിന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമ
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ
ധരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍
കേന്ദ്രത്തിന് ബോധ്യപ്പെട്ടുവെന്നുവേണം കരുതാന്‍. അഡ്വക്കേറ്റ് ജനറല്‍
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് പരിശോധിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ഭീതി സൃഷ്ടിക്കുന്നുവെന്ന
ആരോപണത്തോട് യോജിപ്പില്ല- മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിലയിരുത്തി. ദല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഡി.ജി.പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു. ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ അഭിപ്രായം ഏത് സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി വിലയിരുത്തിയതായി അറിയുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ ആവശ്യം ന്യായമാണെന്ന് ദേശീയതലത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചക്കുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലായിരിക്കും ആദ്യചര്‍ച്ച.

എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറായില്ല. കേരളം നിലപാട് മാറ്റുന്നതായ വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളതാല്‍പര്യത്തിനുവിരുദ്ധമായി ഹൈകോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ മാറ്റുന്ന കാര്യത്തില്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഗ്ലോബല്‍ വില്ലേജ് സ്ഥാപിക്കും: മുഖ്യമന്ത്രി


               
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) ഭാഗമായി കൊച്ചിക്കടുത്തു ഗ്ലോബല്‍ വില്ലേജിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തവണത്തെ മേള കഴിഞ്ഞാലുടന്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജികെഎസ്എഫിന്റെ അഞ്ചാം പതിപ്പ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യാപാര, വ്യവസായ രംഗത്തു പുതിയ ഉണര്‍വു നല്‍കാന്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു സാധിച്ചു. നാലു വര്‍ഷമായി ഫെസ്റ്റിവല്‍ ഈ ലക്ഷ്യം നിറവേറ്റുന്നു.

ഈ വര്‍ഷം പുതുതായി ചില പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണു ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതിനായി വിദേശീയരും സ്വദേശീയരുമായ ടൂറിസ്റ്റുകള്‍ക്കായി ദര്‍ശന്‍ യാത്ര എന്ന പേരില്‍ തീര്‍ഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദേശീയരും മറ്റും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള പാക്കേജുകളാണിത്. വ്യാപാരികളുടെ പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ മേള വിജയിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിനു ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങളുടെ തുടക്കമായി വേണം ജികെഎസ്എഫിനെ പരിഗണിക്കേണ്ടതെന്നു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളാണു മേള സമ്മാനിക്കുന്നത്. ടൂറിസം സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. പുറത്തുനിന്നു വരുന്നവരെക്കൂടി വ്യാപാര മേള ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് എന്നു കരുതി വാങ്ങാവുന്ന ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു നടന്‍ മമ്മൂട്ടി നിര്‍ദേശിച്ചു.

ഇത്രയേറെ വ്യാപാരം നടക്കുന്ന വേളയില്‍, കേരളം എത്രത്തോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആലോചിച്ചുപോകുകയാണ്. വളരെ ചുരുക്കം ഉല്‍പന്നങ്ങള്‍ മാത്രമാണ് കേരളം ഉത്പാദിപ്പിക്കുന്നത്.  പുതിയ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി പാക്കേജ് ബ്രോഷര്‍ മന്ത്രി ബാബു ജയറാമിനു നല്‍കി പ്രകാശനം ചെയ്തു.

മേളയുടെ സ്‌പോണ്‍സര്‍മാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മലബാര്‍ ഗോള്‍ഡ്, എല്‍ഐസി, ടാറ്റ മോട്ടോഴ്‌സ്, ബിഗ് ബസാര്‍, ജോസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കു ഹൈബി ഈഡന്‍ എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
മേളയുടെ ഭാഗമായുള്ള നറുക്കെടുപ്പുകളിലെ ജേതാക്കള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണ നാണയത്തിന്റെ മാതൃക ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ മമ്മൂട്ടിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എംഎല്‍എ, ജയറാം, മേയര്‍ ടോണി ചമ്മണി, ജികെഎസ് എഫ് ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

46 ദിവസം നീളുന്ന വ്യാപാരോല്‍സവത്തിന്റെ സമാപനം ജനുവരി 21 ന് മലപ്പുറത്താണു നടക്കുക. മേളയില്‍ അംഗങ്ങളായ, കേരളത്തിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവര്‍ക്കു മൊത്തം 101 കിലോ സ്വര്‍ണമാണു സമ്മാനം. മെഗാ സമ്മാനം ഒരു കിലോ സ്വര്‍ണം.

രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. കൂടാതെ, ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കലാകാരന്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്നുകള്‍ അവതരിപ്പിക്കും.


തമിഴ്‌നാടിന് കൂടംകുളം പോലെയാണ് കേരളത്തിന് മുല്ലപ്പെരിയാര്‍ - മുഖ്യമന്ത്രി


ആലുവ: കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനുള്ള ആശങ്ക പോലെ തന്നെയാണ്, കേരളത്തിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ചും ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയതായും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട്ടില്‍പോലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പുതിയ അണക്കെട്ട് എന്ന പ്രചാരണം പൂര്‍ണമായി മാറിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ ധാര്‍മിക ആവശ്യമായി എല്ലാവരും മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളേയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോടതിവിധി വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കഴിഞ്ഞ ജൂലായ് മുതല്‍ 26 പ്രാവശ്യമാണ് ഇവിടെ ഭൂചലനം ഉണ്ടായത്. അതിനാല്‍ തമിഴ്‌നാടുമായുള്ള പ്രശ്‌നം എത്രയും വേഗം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയാക്കണം: ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നത് തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ല.

കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഇത് കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. ജൂലായ്ക്കുശേഷം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐ.ഐ.ടി യുടെ പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി ഐ.ഐ.ടിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'



തിരുവനന്തപുരം: സംസ്ഥാനത്ത് 500 പേരടങ്ങുന്ന 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31ന് അവസാനിക്കുന്ന പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30വരെ നീട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡ്സ് രോഗികള്‍ക്ക് 400 രൂപ പെന്‍ഷനും അവരുടെ ചികിത്സാവശ്യാര്‍ഥമുള്ള യാത്രാചെലവിലേക്ക് മാസം 120രൂപയും അനുവദിക്കും.കൂടാതെ രോഗിയുടെ മരണ ശേഷം ഭാര്യക്കോ ഭര്‍ത്താവിനോ 400രൂപ പെന്‍ഷന്‍ നല്‍കും.

ദേശീയസ്കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അര്‍ച്ചന രാജുവിന് തുടര്‍വിദ്യാഭ്യാസ സഹായം നല്‍കും. എസ്എസ്എല്‍സി വരെ മാസം 2,000രൂപയും അതിന് ശേഷം ആവശ്യാനുസരണവുമായിരക്കും സഹായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം അന്തരാഷ്ട്ര ചലചിത്രമേളക്ക് ഒന്നര കോടി രൂപ അനവദിച്ചതായും അദ്ദേഹം അറിയിച്ചു.

മാലിന്യനിര്‍മാര്‍ജനത്തില്‍ ഗ്രാമസഭകള്‍ സജീവമാകണം - മുഖ്യമന്ത്രി



തിരുവനന്തപുരം: നാട്ടിലെ മാലിന്യനിര്‍മാര്‍ജനയജ്ഞത്തില്‍ ഗ്രാമസഭകള്‍ സജീവ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2010-11 വര്‍ഷത്തെ നിര്‍മല്‍ പുരസ്‌കാരം പഞ്ചായത്ത് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ വളരെ സജീവമായിരുന്ന ഗ്രാമസഭകള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പിന്നാക്കംപോയി. മാലിന്യനിര്‍മാര്‍ജനം പ്രത്യേകയജ്ഞമായി തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഗ്രാമസഭകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേരളത്തെ മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ഉത്സാഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ മീനടം ഗ്രാമപ്പഞ്ചായത്തിനും പാലക്കാട്ടെ പെരുമാട്ടിക്കും നിര്‍മല്‍ പുരസ്‌കാരത്തിന്റെ ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചിത്വപരിപാടികള്‍ ആവിഷ്‌കരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യമുള്ളത്ര വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടും പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ വ്യാഴാഴ്ച താന്‍ ഡല്‍ഹിക്ക് പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബുധനാഴ്ച അര്‍ധരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തത്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതാണ് കേരളത്തിന്റെ സമീപനം. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം കെട്ടിയേ തീരൂ. നിലവിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുകയും വേണം. അതിനായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. പുതിയ ഡാം കെട്ടിയാലും മുല്ലപ്പെരിയാറില്‍ നിന്ന് നിലവില്‍ തമിഴ്‌നാടിനുള്ള വെള്ളം ഒരു കുറവുമില്ലാതെ കൊടുക്കാമെന്ന് കേരളം ഉറപ്പുനല്‍കുകയാണ്. ഈ ഉറപ്പ് സ്ഥാപിക്കാന്‍ എന്ത് ചെയ്യാനും കേരളം സന്നദ്ധമാണ്.

''ഇരുപതിനായിരം കോടി രൂപ മുടക്കി കൂടംകുളത്ത് നിര്‍മിച്ച ആണവനിലയത്തെ സ്വന്തം ജനങ്ങളുടെ സുരക്ഷയെക്കരുതി എതിര്‍ക്കുകയാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. ഇക്കാര്യം എന്തുകൊണ്ട് തമിഴ്‌നാട് മനസ്സിലാക്കുന്നില്ല ?'' - ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാനും ഇതിനുവേണ്ടി ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ അത് താല്‍ക്കാലികമായെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയണം. ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ചിലപ്പോള്‍ വേനല്‍ക്കാലത്ത് ഊര്‍ജപ്രതിസന്ധിയുണ്ടാകുമെങ്കിലും ഇപ്പോള്‍ സുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. സാധാരണയായി രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കൊടുക്കുന്ന ജലത്തിന്റെ അളവിനെച്ചൊല്ലിയാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതൊരു പ്രശ്‌നമേയല്ല. തമിഴ്‌നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം അതേ അളവില്‍ നല്‍കുമെന്ന് ഞങ്ങള്‍ കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.




Govt firm on its stand for new dam: CM

കടല്‍മണല്‍ ഖനനം പഠനത്തിനുശേഷം മാത്രം മതി - മുഖ്യമന്ത്രി

തിരുവനന്തപുരം: കടല്‍മണല്‍ ഖനനം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂയെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ധീവരസഭാ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

മത്സ്യത്തൊഴിലാളി മേഖലകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതികള്‍ രൂപവത്കരിക്കും. ദേശീയ ജലപാതയുടെ പേരില്‍ നീക്കംചെയ്യപ്പെട്ട ഊന്നിവലകള്‍ക്കും ചീനവലകള്‍ക്കും 16 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

1986ല്‍ കരുണാകരന്‍ മന്ത്രിസഭ ധീവരസമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി ഈ തീരുമാനം റദ്ദാക്കിയെന്നുകാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഒരു മന്ത്രിസഭാ തീരുമാനം റദ്ദാക്കാന്‍ ഒരു മന്ത്രിക്ക് മാത്രമായി കഴിയില്ല. മറ്റൊരു മന്ത്രിസഭാ തീരുമാനത്തിലൂടെയേ അത് കഴിയൂ. അതിനാല്‍ 1986-ലെ കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ധീവരസംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

സമ്പാദ്യ-ആശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ എ.പി.എല്‍, ബി.പി.എല്‍. വേര്‍തിരിവ് ഒഴിവാക്കണമെന്ന ധീവരസഭയുടെ ആവശ്യം ചര്‍ച്ചയില്‍ അംഗീകരിച്ചു.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, എ.പി.അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

2011, നവംബർ 30, ബുധനാഴ്‌ച

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരെ പഴിചാരി ഭരണകര്‍ത്താക്കള്‍ ഒഴിഞ്ഞുമാറുന്നതില്‍ കാര്യമില്ല: മുഖ്യമന്ത്രി
                

   
കൊല്ലം: ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞുകൊണ്ടു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  നിയമങ്ങളും ചട്ടങ്ങളും അനുകൂലമല്ലാ തിരിക്കുമ്പോഴും പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകാതിരിക്കുമ്പോഴും മറുപടി പറയേണ്ടതു ഭരണകര്‍ത്താക്കളാണ്. നിയമവും ചട്ടവും ആവശ്യമെങ്കില്‍ മാറ്റണം. ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കണം - ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

ഒറ്റ ദിവസം കൊണ്ട് അടയുന്ന വാതിലല്ല ജനസമ്പര്‍ക്ക പരിപാടിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലം കാലാകാലങ്ങളില്‍ പരിശോധിക്കും. എല്ലാ ജില്ലയിലും ഞാന്‍ വീണ്ടും വന്നു കലക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്‍കും. 

വലിയ അനുഭവസമ്പത്താണിത്. ഭരണരംഗത്തെ കുരുക്കുകളും ജനങ്ങള്‍ എവിടെയൊക്കെ ബുദ്ധിമുട്ടുന്നെന്നും അറിയാനുള്ള അവസരം. ഡിസംബര്‍ 22ന് ആലപ്പുഴയില്‍ അവസാന ജനസമ്പര്‍ക്ക പരിപാടി കഴിയുമ്പോള്‍ 14 ജില്ലകളിലെയും പൊതുസ്വഭാവമുള്ള പരാതികള്‍ കണക്കിലെടുത്തു ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ തീരുമാനമെടുക്കും. 

എപിഎല്ലില്‍ നിന്നു ബിപിഎല്‍ കാര്‍ഡ് ആക്കാന്‍ ധാരാളം അപേക്ഷ ലഭിക്കുന്നുണ്ട്. ഇതില്‍ പലരും അര്‍ഹരാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡ സംഖ്യയാണു പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനും ആസൂത്രണ കമ്മിഷനും ഇക്കാര്യത്തില്‍ നിവേദനം നല്‍കി. ഇനി അനുമതി കാക്കാതെ വ്യവസ്ഥകളും നിബന്ധനകളും വച്ചു ബിപിഎല്ലിലേക്കു മാറാന്‍ അര്‍ഹതയുള്ളവര്‍ക്ക് അനുമതി നല്‍കും - മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍. പീതാംബരക്കുറുപ്പ്, കലക്ടര്‍ പി.ജി. തോമസ് എന്നിവരും പ്രസംഗിച്ചു.


ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം



കൊല്ലം: അശരണരായ ആയിരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ജില്ലയുടെ ഭരണചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ചു 14 മണിക്കൂറിലേറെ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതികള്‍ കേട്ടു. വന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് എടുത്തത്.

എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ കലക്ടര്‍ പി.ജി. തോമസും ഏറെപ്പേരെ ബിപിഎല്ലിലേക്കു മാറ്റാന്‍ ഉത്തരവിട്ടു. ഫാത്തിമ മാതാ കോളജില്‍ രാവിലെ 9.30ന് ആരംഭിച്ച പരിപാടി അര്‍ധരാത്രിയായിട്ടും അവസാനിച്ചില്ല. രാത്രി ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2,100 പേര്‍ക്കു 90 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അനുവദിച്ചു. ലഭ്യമായ കണക്കനുസരിച്ചു കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്കു 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്കു 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്കു 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചത്.

ഇതിനു പുറമേ വരള്‍ച്ചാ ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്കു 15 ലക്ഷം രൂപയും വിതരണം ചെയ്തു. അന്തിമ കണക്കെടുക്കുമ്പോള്‍ ഒരു കോടിയിലേറെ രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണകൂടം 90 ലക്ഷം രൂപയും 3,000 ചെക്ക് ലീഫുകളും കരുതിയിരുന്നു.


കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കൊല്ലം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തെ എതിര്‍ക്കുന്ന തമിഴ്നാട്, ഇനി അവര്‍ക്ക് കേരളത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന വെള്ളം ഒരു തുള്ളിപോലും കുറയാതെ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ ആശങ്ക തമിഴ്നാടിന് മനസ്സിലാവാത്തതില്‍ ദുഃഖമുണ്ട്. പുതിയ ഡാം നിര്‍മാണത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയില്‍ വെള്ളം നല്‍കാമെന്ന കാര്യത്തില്‍ ഏതുറപ്പിനും ഏത് കരാറിനും കേരളം ഒരുക്കമാണ്. കേരളത്തിന്‍െറ സുരക്ഷപോലെതന്നെ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതും നമ്മള്‍ പ്രധാനമായിട്ടാണ് കാണുന്നത്. അവരുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ട് പണിയാന്‍ ഏത് മാര്‍ഗത്തിലും പണം കണ്ടെത്തും. തമിഴ്നാടിനോട് ചോദിക്കില്ല, എന്നാല്‍ കേന്ദ്രത്തോട് ചോദിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ നിലപാട് കേന്ദ്രത്തെ പൂര്‍ണമായും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് താന്‍ ദല്‍ഹിക്ക് പോകാത്തത്. കഴിഞ്ഞയാഴ്ച മന്ത്രിമാരെല്ലാം ദല്‍ഹിയില്‍ പോയി. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന സമയത്ത് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം-മുഖ്യമന്ത്രി

കൊല്ലം: എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബി.പി.എല്‍.കാര്‍ഡുകള്‍ നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ യുക്തമായ പരിശോധന നടത്തിയാവും കളക്ടര്‍ തീരുമാനം കൈക്കൊള്ളുക.

എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവ് സംബന്ധിച്ച ന്യൂനതകള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍: നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ ദുഃഖം - മുഖ്യമന്ത്രി




കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ താന്‍ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിനുള്ള വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയ്ക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാണ്. വെള്ളമല്ല സുരക്ഷയാണ് ഇപ്പോള്‍ കേരളത്തിനാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ജില്ലാതല ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയാന്‍ കേന്ദ്രത്തിന്റെ സഹായം കേരളം തേടും. ബാക്കിത്തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കും-ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ.ജോസഫും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ബന്‍സലിനെയും കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിന്റെ നിലപാട് നേരിട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ താനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ തന്റെ മുന്നിലെത്തുന്ന പരാതികളില്‍ തീര്‍പ്പുണ്ടാകാത്തവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരിക്കല്‍ക്കൂടി താനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. ജനസമ്പര്‍ക്കപരിപാടി നടന്ന അഞ്ച് ജില്ലകളിലും വളരെ ക്രിയാത്മകമായ സമീപനമായിരുന്നു ഉദ്യോഗസ്ഥരുടേത്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തോടെ വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പതിനായിരത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്പിച്ചത്. മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബി.ഗണേഷ് കുമാര്‍, എന്‍.പീതാംബരക്കുറുപ്പ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ പി.ജി.തോമസ് ആമുഖപ്രസംഗം നടത്തി.





Janasamparkka Pripadi,Kollam

2011, നവംബർ 29, ചൊവ്വാഴ്ച

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി



ആലുവ: നദീസംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ അദൈ്വതാശ്രമം അങ്കണത്തില്‍ നടന്ന പെരിയാര്‍ നദീസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായാണ് അതോറിറ്റി രൂപവത്കരിക്കുന്നത്.ഇതിന്‍െറ കരട് തയാറാക്കി നിയമവകുപ്പിന് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് അതോറിറ്റി. ജല മലിനീകരണം, മണല്‍ കടത്ത്, കൈയേറ്റം തുടങ്ങിയവ ഇല്ലാതാക്കലാണ് ലക്ഷ്യം. പമ്പ, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദികള്‍ക്കാണ് തുടക്കത്തില്‍ മുന്‍ഗണന. 44 നദികളുടെയും സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തും.

വേമ്പനാട് കായലിന്‍െറ സംരക്ഷണത്തിനായി 10 കോടി കേന്ദ്ര സര്‍ക്കാര്‍ തന്നിട്ടുണ്ട്. ഇനി 90 കോടി കൂടി അവര്‍ തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി


മീഡിയ വണ്‍ ടി.വി ചാനല്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
കോഴിക്കോട്: മാധ്യമങ്ങളുടെ ധീരവും ഗുണാത്മകവുമായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഡിയാ വണ്‍ ടി.വി ചാനലിന്റെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മീഡിയാ വണിന് സാധിക്കുമെന്നാണ് മാധ്യമം ദിനപത്രത്തിന്റെ അനുഭവം വെളിപ്പെടുത്തുന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെയും വേദനിക്കുന്നവരെ പരിഗണിക്കുകയും അവര്‍ക്കു പോരാടുകയും ചെയ്യുമ്പോഴാണ് മാധ്യമ ധര്‍മം പൂര്‍ത്തിയാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡിയോ കോംപ്ലക്സിന്റെ രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി



കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിളി കാത്തിരിക്കുകയാണെന്നും എപ്പോള്‍ വിളിച്ചാലും ദല്‍ഹിയിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഒരു പോറലുമേല്‍പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കേരളത്തിന്‍െറ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കുന്ദമംഗലത്തെ സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിശാല കാഴ്ചപ്പാടാണ് സംസ്ഥാനത്തിനുള്ളത്. ഇതിനേക്കാള്‍ മുന്‍ഗണനയുള്ള ഒരു അജണ്ടയും ഇപ്പോള്‍ നമുക്കില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഇത് തമിഴ്നാടും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍െറ നിലപാട് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചുകഴിഞ്ഞു. അദ്ദേഹം ഗൗരവത്തോടെ വിഷയത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രജലവിഭവ മന്ത്രിയേയും നിലപാട് ബോധ്യപ്പെടുത്താനായി. തമിഴ്നാടിന് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കേരളം കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം. തമിഴ്നാടിന് 999 വര്‍ഷത്തേക്ക് വെള്ളം കൊടുക്കാനാണ് കരാര്‍. അതുവരെ ഡാം നിലനില്‍ക്കണമെന്നില്ല. നല്ളൊരു കാലം ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നു ഡാം വേണോ നാളെ ഡാം വേണോ എന്നതാണ് ചോദ്യം. ഇന്നു തന്നെവേണമെന്നാണ് നമ്മുടെ ആവശ്യം. കേരളത്തിന്‍െറ ആശങ്ക തീര്‍ക്കുന്നതിനും തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിനും ഇതാണ് മെച്ചപ്പെട്ട നിര്‍ദേശം. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നുറപ്പാണ്. പ്രശ്നത്തെ ആത്മ സംയമനത്തോടെ നേരിടണം. ആശങ്കയും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാല്‍, അതിരുകടക്കരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

2011, നവംബർ 28, തിങ്കളാഴ്‌ച

ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി



ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്ന സമരമാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. വികാരപരമായി കാണേണ്ട വിഷയമല്ലിത്. പ്രതിഷേധ സമരങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നല്‍കും: മുഖ്യമന്ത്രി

30ന് ബാങ്കുകളുടെ യോഗം

ആലുവ: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവയില്‍ എറണാകുളം സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികവായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുവാന്‍ ആവശ്യപ്പെടും. നിലവില്‍ ഏഴു ശതമാനമാണ് ഇന്‍സെന്റീവ്. കര്‍ഷകരുടെ വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ 30ന് ബാങ്കുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡിനെയും സഹകരണ ബാങ്കുകളെയും കാര്‍ഷിക ബാങ്കുകളെയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ലോണ്‍മേള ഉദ്ഘാടനംചെയ്തു. എക്‌സൈസ്മന്ത്രി കെ. ബാബു മാതൃകാകര്‍ഷകരെ ആദരിച്ചു. കെ.പി. ധനപാലന്‍ എംപി കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു.