ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

തൃശൂര്‍: ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആ പാര്‍ട്ടിക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് സി.പി.എമ്മിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഏതെങ്കിലും പാര്‍ട്ടി വിചാരിച്ചാല്‍ ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ മാത്രമേ കഴിയൂ. അല്ലാതെ തകര്‍ക്കാന്‍ കഴിയില്ല. ശരിയായ രീതിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി രാമനിലയത്തില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.