പി.എസ്.സിയുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ പി.എസ്.സി.യുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പബ്‌ളിക്ക് സര്‍വീസ് കമ്മീഷനുകള്‍ക്കായി കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുതകുന്ന കാര്യക്ഷമതയുള്ള സിവില്‍ സര്‍വീസാണ് സംസ്ഥാനത്തിനു വേണ്ടത്. അതാണ് സംസ്ഥാന വികസനത്തിനുതകുന്ന നെടുംതൂണായി മാറേണ്ടതും.അത്തരത്തിലൊരു ഉദ്യോഗസ്ഥ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്റെ പങ്ക് മികച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.