സദാചാര പോലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല - മുഖ്യമന്ത്രി

സദാചാര പോലീസായി നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പിയെ വിളിച്ച് സംഭവത്തെപ്പറ്റിയും അതിന്‍മേലെടുത്ത നടപടിയെപ്പറ്റിയും ആരാഞ്ഞു.
ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഡിവൈ.എസ്.പി അറിയിച്ചപ്പോള്‍ മറ്റ് രണ്ടുപ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.