UDF

2012, ജൂലൈ 1, ഞായറാഴ്‌ച

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും -മുഖ്യമന്ത്രി

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും  ഭൂമി നല്‍കും -മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമിയും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയവും നല്‍കുന്നതിന് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ രജിസ്ട്രേഷനുള്ള സമയപരിധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 സ്വന്തമായി വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഭൂരഹിതര്‍ക്കുകൂടി അവസരം നല്‍കുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 20,000 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുക. ഇടുക്കി ജില്ലയില്‍ മാത്രം അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. തൃശൂര്‍ ജില്ലയില്‍ 2011 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. ജനങ്ങള്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കുന്നതിലോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലോ രാഷ്ട്രീയവിവേചനം ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുവേണ്ട ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചതായി ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്ത് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷം കൊണ്ട് 40,000 പട്ടയം നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.