മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി

കാക്കനാട്: ദുബായ് മാതൃകയിലുള്ള മീഡിയ സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മീഡിയ സിറ്റിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യവും മീഡിയ സിറ്റിയില്‍ ഉണ്ടാകും. ഈ മേഖലയുമായി ബന്ധപ്പെട്ട ആധുനിക കോഴ്‌സുകള്‍ തുടങ്ങാനും നടപടി സ്വീകരിക്കും. തിരുവനന്തപുരം മാതൃകയിലുള്ള മീഡിയ ചേമ്പറാണ് എറണാകുളത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതു സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.