UDF

2015, ജനുവരി 13, ചൊവ്വാഴ്ച

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പിന് നേരിട്ട് ഫണ്ട് നല്‍കും



അപകടമൊഴിവാക്കാന്‍ മുഖം നോക്കാതെ നടപടി


കോട്ടയം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിന് മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും ഗതാഗതവകുപ്പിനും നേരിട്ട് ഫണ്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ''മുഖം നോക്കാതെ നിയമം നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നല്‍കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. വി.ഐ.പി. പരിഗണന പാടില്ല''- മുഖ്യമന്ത്രി പറഞ്ഞു. റോഡ്‌സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
''സംസ്ഥാനം നേരിടുന്ന എറ്റവും രൂക്ഷമായ പ്രശ്‌നം മദ്യ ഉപഭോഗവും റോഡപകടങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനത്തിലെ പാകപ്പിഴകളുമാണ്. ജനപങ്കാളിത്തത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ.ബോധവത്കരണം പ്രായോഗികതലത്തിലെത്താതെ മദ്യനിരോധം നടപ്പാക്കാനാവില്ല. ഓരോരുത്തരുടെയും സമീപനത്തിലും കരുതലിലുമാണ് റോഡിലെ സുരക്ഷ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.