UDF

2015, ജനുവരി 13, ചൊവ്വാഴ്ച

പിന്നിലാകരുത് നമ്മുടെ കുഞ്ഞുങ്ങള്‍


 (ഉമ്മന്‍ ചാണ്ടി)

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 13-ാം പ്രവാസി ഭാരതീയ ദിവസത്തില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അതേവേദിയില്‍ തന്നെയാണു വൈബ്രന്റ് ഗുജറാത്തിനു തുടക്കമിട്ടത്. പ്രവാസി സമ്മേളനത്തെക്കാള്‍ വൈബ്രന്റ് ഗുജറാത്ത് തന്നെയാണ് എല്ലായിടത്തും നിറഞ്ഞുനിന്നത്. വൈബ്രന്റ് തുടങ്ങിയ 11-ാം തീയതി തന്നെ രണ്ടുലക്ഷം കോടിയുടെ നിക്ഷേപവും അരലക്ഷം തൊഴിലും കിട്ടിയതായാണു മാധ്യമ റിപ്പോര്‍ട്ട്. 

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ലോകത്തിലെ 50 വന്‍കിട കമ്പനികളുടെ സിഇഒമാര്‍, പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികള്‍, ലോകബാങ്ക് ചെയര്‍മാന്‍, വന്‍കിട വ്യവസായ ഗ്രൂപ്പുകളായ അംബാനി, അഡാനി, ബിര്‍ള, സുസൂകി, റിയോ ടിന്റോ എന്നിവയുടെ മേധാവികള്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുക്കുത്തത്. വൈബ്രന്റ് ഗുജറാത്തിനെ വാനോളം പുകഴ്ത്തി മലയാളം മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും രംഗത്തുവന്നു. 

കേരളം 2012ല്‍ ഇതിനു സമാനമായ രീതിയില്‍ എമേര്‍ജിങ് കേരള നടത്തിയിരുന്നു. 36 രാജ്യങ്ങളില്‍ നിന്ന് 4700 പ്രതിനിധികളാണ് അതില്‍ പങ്കെടുത്തത്. 40,000 കോടി രൂപയുടെ 45 പദ്ധതികള്‍ അന്നു സമര്‍പ്പിക്കപ്പെട്ടു. പക്ഷേ, അന്ന് എന്തൊക്കെ കോലാഹലങ്ങളായിരുന്നു. വേളിയില്‍ നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സക്കറ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ പുഴയും വെള്ളവും വില്‍ക്കുന്നു, മാഫിയാ മൂലധനം വരുന്നു തുടങ്ങി, എത്രയെത്ര തലക്കെട്ടുകള്‍. 'വില്‍ക്കപ്പെടുന്ന കേരളം എന്നായിരുന്നു പ്രതിപക്ഷ നേതാവ് 2012 സെപ്റ്റംബര്‍ 18ന് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തികഞ്ഞ അരാജകത്വമാണ് എമേര്‍ജിങ് കേരളയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും ഇതെല്ലാം ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധവും അപമാനകരവുമായ നിര്‍ദേശങ്ങള്‍ എങ്ങനെ ഉണ്ടായെന്നതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസക്ക ഥരുടെ മനോവീര്യം തകര്‍ന്നു. വ്യവസായികള്‍ അറച്ചുനിന്നു. കേരളത്തിലേക്കു വ്യവസായങ്ങളും വ്യവസായികളെയും കൊണ്ടുവരാനുള്ള വിപുലവും ആസൂത്രിതവുമായ ശ്രമത്തിനു തിരിച്ചടിയേറ്റു.

ദേശീയ ഗെയിംസിന്റെ കാര്യത്തിലും സമാനമായ അവസക്കഥയാണുണ്ടായത്. ദേശീയ ഗെയിംസ് തുടങ്ങുന്നതിന് ഒരുമാസം മുന്‍പുതന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കുണ്ടായി. സ് റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയായില്ലെന്നും സാധനസാമഗ്രികള്‍ എത്തിയില്ലെന്നുമൊക്കെയായിരുന്നു ആക്ഷേപം. സര്‍ക്കാര്‍ പതറിയില്ല. കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസ് ജനകീയോത്സവം ആക്കാനും വന്‍വിജയമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ദേശീയ ഗെയിംസ് കേരളത്തില്‍ വലിയതോതിലുള്ള അടിസക്കഥാനസൗകര്യം ഉണ്ടാക്കും. ദേശീയ ഗെയിംസ് ഉണ്ടാക്കുന്ന ആവേശം പുതിയ കായികതലമുറയെ സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യും.  

യഥാര്‍ഥത്തില്‍ കേരളം എത്രയോ കാര്യങ്ങളില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലാണ്. സാക്ഷരതയില്‍ കേരളം നൂറുശതമാനമെങ്കില്‍ ഗുജറാത്ത് 79.31% മാത്രം. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീര്‍ഷ വരുമാനം, മാധ്യമങ്ങളുടെ എണ്ണം, പ്രവാസികള്‍, ടൂറിസം തുടങ്ങി ഒരു സംസക്കഥാനത്തിന്റെ പുരോഗതിയുടെ അളവുകോലാകേണ്ട ഡസന്‍ കണക്കിനു കാര്യങ്ങളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നു. അപ്പൊഴും ഗുജറാത്ത് കാണിക്കുന്ന പക്വതയും ക്രിയാത്മകതയും കേരളം കാണിക്കുന്നില്ല. സംരംഭകരെയും സംരംഭങ്ങളെയും ശത്രുതയോടെ കാണുന്ന നമ്മുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. കേരളം തീറെഴുതാന്‍ പോകുകയാണെന്നു വിളിച്ചുപറയുന്നവര്‍ക്കു തല്‍ക്കാലം കയ്യടി ലഭിക്കാം. പക്ഷേ, ആത്യന്തിക നഷ്ടം നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമായിരിക്കും.   

വിവാദങ്ങള്‍ കൂടെപ്പിറപ്പുകളാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ സാര്‍ഥവാഹക സംഘം മുന്നോട്ടുപോകാന്‍ തന്നെ നിശക്ക ചയിച്ചുറപ്പിച്ചിരിക്കുകയാണ്. വിദേശമലയാളികളായ പ്രഫഷനലുകളുടെ സംഘടന, ന്യൂ കേരള ഇനിഷ്യേറ്റിവ് (എന്‍കെഐ) നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. പുതിയ സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും കൊണ്ടുവരാന്‍ അവര്‍ തയാറാണ്. പുതുതലമുറ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയവരാണ് അവര്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ പുതിയൊരു തൊഴില്‍, വ്യവസായ സംസ്‌കാരമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.  

സുതാര്യമായ രീതിയിലുള്ള പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നമുക്കും ആവശ്യമാണ്. സിയാല്‍ (കൊച്ചി വിമാനത്താവളം) മോഡല്‍ പരീക്ഷണം ഏറെ വിജയകരമായിരുന്നു. അതു കേരളം രാജ്യത്തിനു നല്‍കിയ മാതൃകയാണ്. ഇത്തരം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു നാം തയാറാകണം. വിവാദങ്ങള്‍കൊണ്ടു മാത്രം ഒരു സംസക്കഥാനത്തിനു മുന്നോട്ടുപോകാന്‍ ആകില്ല. പുതിയ തലമുറ വളര്‍ന്നുവരുകയാണ്. അവര്‍ തിരിഞ്ഞുനിന്നു ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ നാമെല്ലാം ബാധ്യസക്കഥരാണ്.