UDF

2015, ജനുവരി 4, ഞായറാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു. 

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 

പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.