UDF

2012, ജൂൺ 19, ചൊവ്വാഴ്ച

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും - മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതോടൊപ്പം വന്‍ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിഷന്‍ 2030 പദ്ധതി ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വഹണക്കാര്യത്തില്‍ 89 ശതമാനവും ചെലവഴിച്ച സര്‍ക്കാര്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് പരമാവധി സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

''പി.കെ. ബഷീര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം നാലുദിവസം നിയമസഭ സ്തംഭിപ്പിച്ചു. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടും നിയമത്തിന് വിധേയമായും മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. എഫ്.ഐ.ആറില്‍ പേരുവന്നത് കൊണ്ടുമാത്രം ഒരാളെ പ്രതിയാക്കി അറസ്റ്റുചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ക്കു ലഭിച്ച നിയമോപദേശം അതാണ്'' - അദ്ദേഹം പറഞ്ഞു.

എല്ലാ ജനകീയപ്രശ്‌നങ്ങളോടും ഏറ്റവും അനുകൂലമായ രീതിയിലാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അനുമതിയും ലഭിച്ചു. ഒന്നരക്കൊല്ലത്തിനുള്ളില്‍ പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ പണി തുടങ്ങി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങും. സേവനാവകാശനിയമം ഈ വര്‍ഷം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.