UDF

2012, ജൂൺ 20, ബുധനാഴ്‌ച

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍-മുഖ്യമന്ത്രി

തിരുവനന്തപുരം: സേവനാവകാശ നിയമം ഈ സഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത് ഔദാര്യമായി കാണുന്ന സ്ഥിതിമാറും. അര്‍ഹര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് നല്‍കും. നിയമസഭയില്‍ പൊതുഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട്സിറ്റി ഒന്നാംഘട്ടം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ കേന്ദ്ര മന്ത്രിസഭാ അനുമതി ഏത് ദിവസവും കിട്ടാം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച് ആഗോള ടെന്‍ഡറും വിളിച്ചു. റണ്‍വേ നിര്‍മാണം ഈവര്‍ഷംതുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യും. സി. ദിവാകരന്‍ മന്ത്രിയായിരിക്കെ കരുനാഗപ്പള്ളിയില്‍ അനുവദിച്ച കോടതി, ജീവനക്കാരെ അനുവദിക്കാഞ്ഞതുകൊണ്ട് പ്രവര്‍ത്തിക്കാനായില്ല. ജീവനക്കാരുടെ തസ്തിക അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.