UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ജൂൺ 6, ചൊവ്വാഴ്ച

വിഴിഞ്ഞത്തെ തളര്‍ത്തരുത്... പ്ലീസ്


ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്‍ഡ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്ക-ണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക പടര്‍ന്നു. എന്നാല്‍ തുറമുഖ കരാറിനെക്കുറിച്ച് അന്വേഷിക്കുവാൻ  മൂന്നംഗ കമ്മീഷനെ നിയോഗിക്കുവാനും പദ്ധതിയുടെ പ്രവര്‍ത്തനം തുടരാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷന്റെ പ്രവര്‍ത്തനം തുടരട്ടെ. 

ഇതിനിടയില്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനം തുടരണം എന്നൊരൊറ്റ അഭ്യര്‍ത്ഥനയേയുള്ളൂ. വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല എന്നതാണ് ഈ വിവാദം കൊണ്ട് വ്യക്തമാകുന്നത്. 25 വര്‍ഷമായി പദ്ധതിയെ തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ചവര്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി ആന്‍ഡ് എ.ജിയില്‍ നുഴഞ്ഞു കയറാന്‍ വരെ അവര്‍ക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിഴിഞ്ഞത്തിനെതിരെ മത്സരിക്കാന്‍ ആദ്യം കുളച്ചല്‍ ലോബിയുണ്ടായിരുന്നു. അതിനെ നമ്മള്‍ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 

വിഴിഞ്ഞം വൈകിയപ്പോള്‍ ചൈനീസ് കമ്പനിയുടെ നേതൃത്വത്തില്‍ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വലിയ മുന്നേറ്റം നടത്തി. കൊളംബോയില്‍ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടു പോകുവാന്‍ വിഴിഞ്ഞത്തെ എത്രയും വേഗം സജ്ജമാക്കുന്നതിനു പകരം വിവാദങ്ങളുയര്‍ത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം. 

രണ്ടര പതിറ്റാണ്ടിനുള്ളില്‍ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി അതിനെ മറികടക്കുവാനുള്ള ശ്രമമാണ് ഒടുവില്‍ വിജയിച്ചത്. വിപുലമായ തയാറെടുപ്പോടെയും നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുമാണ് പദ്ധതി നടപ്പാക്കിയിത്. മനുഷ്യസാധ്യമായ രീതിയില്‍ എല്ലാം സുതാര്യതയോടെയാണ് ചെയ്തത്.
എന്നിട്ടും ഇതു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും പിശകുകളുമൊക്കെ കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കം വയ്ക്കാന്‍ ശ്രമിച്ചയാള്‍ കണ്‍സള്‍ട്ടന്റായി സി എ ജിയുടെ പരിശോധനാസമിതിയില്‍ കടന്നുകൂടിയതില്‍ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരെ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു. വസ്തുതാപരമായ പിശകുകള്‍പോലും കടന്നുകൂടി. എ.ജി.യുടെ റിപ്പോര്‍ട്ടിലെ വസ് തുതാ വിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും സി ആന്‍ഡ് എ.ജി.യെ അറിയിക്കുന്നതാണ്. 

താരതമ്യത്തിനു തയാറുണ്ടോ

വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്തെ കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാര്‍ അദാനിയുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ് മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ് രണ്ടു കരാറുകള്‍ സംബന്ധിച്ച് താരതമ്യപഠനം വേണമെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകള്‍ താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും. വി.എസ്. അച്യുതാനന്ദന്‍ താരതമ്യ പഠനത്തെ അനുകൂലിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അച്യുതാനന്ദന്‍ പറയുന്നതാണ് ശരിയെങ്കില്‍ അതു ബോധ്യപ്പെടുത്തുവാന്‍ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.

സംസ്ഥാന സര്‍ക്കാരും അദാനിയുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ കരാര്‍ ആയിട്ടാണ് വിഴിഞ്ഞം കരാറിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടര്‍ വിളിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാര്‍ ആണിത്. ആഗോള ടെണ്ടറില്‍ അഞ്ചു കമ്പനികള്‍ ടെണ്ടര്‍ കൊടുക്കുവാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികള്‍ ടെണ്ടര്‍ ഫോമുകള്‍ വാങ്ങി. ക്വാളിഫിക്കേഷന്‍ ഘട്ടത്തിനു ശേഷം ടെണ്ടര്‍ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിംങ്ങുകള്‍ക്ക് ശേഷം, 'അന്തിമ കരട് കരാര്‍' ടെണ്ടര്‍ വാങ്ങിയ മൂന്നു കമ്പനികള്‍ക്ക് ലഭ്യമാക്കി. ഇവരില്‍ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമര്‍പ്പിച്ചത്. 

മൂന്ന് കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള അന്തിമ കരട് കരാറില്‍ , കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരൂ മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടര്‍ നിയമപ്രകാരം സാധ്യവുമല്ല. എന്നിട്ടും അദാനിക്കു വേണ്ടി മാത്രം എന്തോ വലിയ സഹായങ്ങള്‍ ചെയ്തു എന്ന പ്രതീതി വരുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നു. അനേകായിരം കോടി രൂപയുടെ ലാഭം കരാറുകാരന് ഉണ്ടെന്നു പറയുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളു. ഇത്ര ലാഭകരമായ ടെണ്ടറെങ്കില്‍ സാമ്പത്തിക ബിഡ് നല്‍കുവാന്‍ ഒരു കമ്പനി മാത്രം വന്നത് എന്തുകൊണ്ട്? 

സാമ്പത്തിക ക്ഷമതയില്ല

പി.പി.പി. പ്രോജക് ടുകള്‍ക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) അനുവദിക്കുന്നതു കേന്ദ്ര ധനകാര്യ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സാമ്പത്തിക ക്ഷമത ഇല്ലെന്നു ബോധ്യപ്പെടുന്ന പദ്ധതികള്‍ക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സെക്രട്ടറി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്) അധ്യക്ഷനായും കേന്ദ്ര എക്സ്- പെന്‍ഡിച്ചര്‍ സെക്രട്ടറി, കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി, കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള വി.ജി.എഫ് ഉന്നതതല എംപവേര്‍ഡ് കമ്മിറ്റിയാണ് വിഴിഞ്ഞത്തിന്റെ പദ്ധതി രേഖകള്‍ പരിശോധിച്ചത്. ഈ കമ്മിറ്റിയാണ് വി.ജി.എഫ്. തുകയായ 818 കോടി രൂപ ശുപാര്‍ശ ചെയ് തതും . ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വി.ജി.എഫ് അംഗീകരിച്ച് ഉത്തരവ് നല് കിയിട്ടുള്ളതും. 

വി.എസ്. അച്യുതാനന്ദന്റെ കാലത്തു നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ് (International Finance Corporation- ലോകബാങ്കിന്റെ ഉപസ്ഥാപനം) പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തതു വിഴിഞ്ഞത്തിനു സാമ്പത്തിക ക്ഷമത ഇല്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം വര്‍ധിപ്പിക്കണമെന്നുമാണ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത് പദ്ധതിയുടെ 85 ശതമാനം മുതല്‍ മുടക്ക് സര്‍ക്കാര്‍ വഹിക്കണമെന്നും, 30 വര്‍ഷത്തേയ്ക്ക് യാതൊരു വരുമാന വിഹിതവുമില്ലാതെ ഗ്രാന്റോടുകൂടി സ്വകാര്യ പങ്കാളിക്കു നടത്തുവാന്‍ നൽകണമെന്നുമായിരുന്നു (IFC Strategic Option Report 2010). ഇതൊക്കെ പരിഗണിച്ചുവേണം വിമര്‍ശകര്‍ ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ കൊള്ളലാഭം കണക്കുകൂട്ടാന്‍. 

കേന്ദ്ര ധനകാര്യ വകുപ്പിന്റെയും വി.എസ്. അച്യുതാനന്ദന്‍ നിയോഗിച്ച ഐ.എഫ്.സി.യുടെയും റിപ്പോര്‍ട്ടുകള്‍, വിഴിഞ്ഞത്തിന്റെ വമ്പിച്ച സാമ്പത്തിക ക്ഷമത സംബന്ധിച്ച എ.ജി.യുടെ നിഗമനം എത്രമാത്രം യഥാര്‍ത്ഥ്യമെന്ന സംശയം ബലപ്പെടുത്തുന്നു. നാല് ഗവണ്‍മെന്റുകളുടെ കാലത്തുണ്ടായ എല്ലാ ടെണ്ടറുകളിലും ഉണ്ടായ തണുത്ത പ്രതികരണവും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. 

കരാറുകാരന് വലിയ വരുമാനം ലഭിക്കുമെന്ന് പറയുന്ന എ.ജി. റിപ്പോര്‍ട്ട് തന്നെ കരാറുകാരന്റെ ഇക്യൂറ്റി ഐ.ആര്‍.ആര്‍ പതിനാറ് ശതമാനം മാത്രമാണെന്ന് പറയുന്നു. ഇതുതന്നെ വലിയ വൈരുധ്യമാണ്. കാരണം ഇത്തരം പദ്ധതികളില്‍ 16 ശതമാനം അനുവദനീയമായ ഇക്യൂറ്റി ഐ.ആര്‍.ആര്‍ ആണ്. ഇടതു സര്‍ക്കാരിന്റെ തുറമുഖ ഡിസൈന്‍ പ്രകാരം 650 മീറ്റര്‍ നീളമുള്ള ബര്‍ത്തും 14,000 ടി.ഇ.യു.വരെ ശേഷിയുമുള്ള കപ്പലാണ് തുറമുഖത്ത് അടുക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് ഡിസൈനില്‍ അത് 800 മീറ്ററും 24,000 ടി. ഇ. യു വരെ ശേഷിയുള്ള കപ്പലായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ശേഷി കൂടിയ മദര്‍ഷിപ്പിനുവരെ ഈ തുറമുഖത്ത് അടുപ്പിക്കാം.

വൈദഗ് ധ്യമാണ് പ്രധാനം

അദാനിക്കു പകരം കേരളത്തില്‍ നിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്നാണ് വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ് നം. നിലവില്‍ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയില്‍ അതിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വൈദഗ് ദ്ധ്യവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള പങ്കാളിയെയാണ് ആവശ്യം. 

സാമ്പത്തിക ക്ഷമതയില്ലെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. സര്‍ക്കാര്‍ മൂലധനം മുടക്കി നിര്‍മ്മിച്ച് സ്വകാര്യ പങ്കാളിക്കു നടത്തിപ്പിന് നല്കുന്ന, അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ടെണ്ടറിലും ഇത്തരത്തിലുള്ള കമ്പനികള്‍ മുന്നോട്ടു വന്നില്ല. നാം നേരത്തെ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതു മൂലധനനിക്ഷേപത്തിലല്ല മറിച്ച് ഇത്തരത്തിലുള്ള കമ്പനികള്‍ മുമ്പോട്ടു വന്നില്ല എന്നതിലാണ്.

കരാര്‍ കാലാവധി ആദ്യം 30 വര്‍ഷവും, പിന്നീട് 40 വര്‍ഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് ആണ് കേരള സര്‍ക്കാര്‍ കരാര്‍ തയ്യാറാക്കാനായി അംഗീകരിച്ചത്. 2014 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഇതിന്റെ ഉത്തരവിലും കാലാവധി 40 വര്‍ഷം തന്നെയായിരുന്നു. മത്സ്യബന്ധന തുറമുഖത്തിലെ യൂസര്‍ഫീ കരാറുകാരന് പിരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ദുഷ് പ്രചാരണം. ഇക്കാര്യത്തില്‍ കരാറില്‍ ഒരു അവ്യക്തതയും ഇല്ല. കരാറിലെ 12.6.10 വ്യവസ്ഥ പ്രകാരം 'The obligation of the Concessionaire for and in respect of the fishing harbour forming part of Funded Works, shall be restricted to the construction thereof. For the avoidance of doubt, the parties expressly agree that the operation and maintenance of fishing harbour shall, at all times, be undertaken by the Authortiy'.

പദ്ധതിക്കു സ്വതന്ത്ര എഞ്ചിനീയറെ വച്ചിട്ടില്ല എന്നുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. കരാര്‍ വ്യവസ്ഥ പ്രകാരം STUP എന്ന സ്ഥാപനത്തെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിയമിച്ചിട്ടുണ്ട്. ടെണ്ടര്‍ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചുമാണ് ചെയ് തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായും അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ് ആന്‍ഡ് സ്റ്റോര്‍ പര്‍ച്ചേഴ്‌സ്), പ്രിന്‍സിപ്പല്‍ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവര്‍ അംഗങ്ങളായുള്ള എംപവേര്‍ഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 

ടെണ്ടറുകള്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശയോടെ ഞാന്‍ അധ്യക്ഷനായുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോര്‍ഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാന്‍സിന്റെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സര്‍വകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചതും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതും. 

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക ക്ഷമത തുടക്കത്തില്‍ കുറവായതിനാലാണ് വി.ജി.എഫ്. നല്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടി വരുന്നതെങ്കിലും ആദ്യഘട്ടം വിജയം കണ്ടാല്‍ യാതൊരു സര്‍ക്കാര്‍ മുതല്‍ മുടക്കുമില്ലാതെ കരാറുകാര്‍ അടുത്ത ഘട്ടങ്ങള്‍ നിര്‍മ്മിക്കേണ്ടതും അതില്‍ നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനു നല്‌കേണ്ടതുമാണ്. ഇത്തരത്തില്‍ പദ്ധതി വിജയം കണ്ടാല്‍ മൊത്ത വരുമാനത്തിന്റെ (ലാഭവിഹിതത്തിന്റെയല്ല) 40 ശതമാനം വരെയുള്ള തുക സംസ്ഥാനത്തിനു ലഭിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തിനു വലിയ വരുമാന സ്രോതസാകും. പദ്ധതികൊണ്ട് സംസ്ഥാനത്തിനുണ്ടാക്കുന്ന മറ്റു നേട്ടങ്ങള്‍ക്കു പുറമേയാണിത്.

കേരളം എന്തുനേടി

ഒരു ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും ഒഴിച്ചാല്‍ 60 വര്‍ഷംകൊണ്ട് കേരളം എന്തുനേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളില്‍ തട്ടി തകര്‍ന്നത്? ഈ സ്ഥിതിക്കു മാറ്റം ഉണ്ടാക്കുവാനാണ് യു.ഡി.എഫ് അഞ്ചു വര്‍ഷം ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുതലായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാന്‍ വിസ് മരിക്കുന്നില്ല.

അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കുവാന്‍ പാടില്ല എന്നതിനോട് പൂര്‍ണമായും യോജിക്കുന്നു. സി. ആന്‍ഡ് എ.ജി.യുടെ കണ്ടെത്തലുകള്‍ ഗൗരവമായി പരിശോധിക്കണം. യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി ശരി എന്തെന്നു മനസ്സിലാക്കി മുമ്പോട്ട് പോകണം. കേരളത്തിന്റെ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യവും ഇപ്പോള്‍ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ച സ്ഥിതിയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 

അതുകൊണ്ടാണ് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നത്. മറ്റൊരു വിവാദംകൂടി ഉയര്‍ത്തി വിഴിഞ്ഞത്തെ തളര്‍ത്തരുത് എന്നു മാത്രമാണ് എനിക്കു പറയുവാനുള്ളത്. ഈ വിവാദങ്ങളില്‍ ചിരിക്കുന്നതു കൊളംബോയും കുളച്ചലും മാത്രമാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഉമ്മന്‍ ചാണ്ടി

( 03.06.2017) 

2017, ജൂൺ 1, വ്യാഴാഴ്‌ച

വിഴിഞ്ഞം: ഏതന്വേഷണവും നേരിടും; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല



വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്, കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടും. 

മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സി.എ.ജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്ട് എസ്റ്റിമേറ്റ് തയാറായിട്ടില്ല. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരമാണു കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്. ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. നിർമ്മാണ കാലാവധിയും ഇതിൽ ഉൾപെടും. ആസൂത്രണ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചത്.







2017, മേയ് 30, ചൊവ്വാഴ്ച

പഴയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സർക്കാരിന്റെ ഒരു വർഷം

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു.

യു‍ഡിഎഫ് സർക്കാരിന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പദ്ധതികൾ വീണ്ടും ഉദ്ഘാടനം നടത്തുകയും മുൻ സർക്കാരിന്റെ കാലത്തു പൂർത്തിയാകാറായ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും മാത്രമാണു ഒരു വർഷത്തിനിടയിൽ പിണറായി സർക്കാർ നടപ്പാക്കിയത്.

ഒരുവർഷത്തിനിടയിൽ എന്തുനേടി എന്നു സർക്കാർ തിരിഞ്ഞു നോക്കണം. പരസ്യമായി പറയാൻ കഴിയില്ലെങ്കിലും സ്വയം ചിന്തിക്കാൻ അതു അവസരമാകും. വാഗ്ദാനവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം അപ്പോൾ മനസിസാകും.

വി.എസ്.ശിവകുമാർ ആരോഗ്യ വകുപ്പു മന്ത്രിയിയിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുബന്ധമായി വലിയൊരു ആശുപത്രി സമുച്ചയം നിർമിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അത് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒരു ഉദ്യോഗസ്ഥൻ നോട്ടീസുമായി വരുന്നു. ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നു ആവശ്യവുമായാണ് വന്നത്. ഇതു മുൻപു ഉദ്ഘാടനം ചെയ്തതല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നുകൂടി ഉദ്ഘാടനം ചെയ്യുന്നെന്നായിരുന്നു മറുപടി. പ്രവർത്തനോദ്ഘാടനമാണ് ഇതെന്നും പറഞ്ഞു. എന്നാൽ മുൻ മന്ത്രിയും എംഎൽഎയുമായ ശിവകുമാറിനെ ക്ഷണിച്ചില്ല. അന്വേഷിച്ചപ്പോൾ മുകളിൽ നിന്ന് അങ്ങനെ നിർദ്ദേശമുണ്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് സർക്കാർ നേടിയെടുത്തതെല്ലാം ഇല്ലാതാക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം. ചവറയിൽ രാജ്യാന്തര നിലവാരത്തിൽ സ്കിൽ ഡവലപ്മെന്റ് അക്കാദമി യുഡിഎഫ് സർക്കാരിന്റെ കാലത്തു നിർമാണം പൂർത്തിയാകാറായതാണ്. പുതിയ സർക്കാർ വന്നശേഷം അതു സ്തംഭിച്ചു കിടക്കുകയാണ്.

പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജ് സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കും എന്ന അവസ്ഥ എത്തിയപ്പോഴാണു പെട്ടെന്ന് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ള നിയമനത്തിനു തസ്തിക സൃഷ്ടിച്ചപ്പോൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനാലാണ് നിയമനം നടത്താൻ കഴിയാതെ ആയത്. സർക്കാർ അധികാരത്തിൽ വന്നാലുടൻ മുഴുവൻ കശുവണ്ടി തൊഴിലാളികൾക്കും പണി കൊടുക്കുമെന്നു പറഞ്ഞവർക്ക് ഇപ്പോൾ മറുപടിയില്ല.


(24-May-2017, Kollam)

2017, മേയ് 25, വ്യാഴാഴ്‌ച

വിഴിഞ്ഞം കരാര്‍: കാലാവധി നീട്ടിയത് വ്യവസ്ഥ പ്രകാരം.


  • വിഴിഞ്ഞം കരാറില്‍ അദാനിക്ക് വഴിവിട്ട സഹായം നല്‍കിയിട്ടില്ല, 
  • കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് ഏകപക്ഷീയമായല്ല. 
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മോഡ് ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്.

കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ 40 വര്‍ഷത്തേക്കാണ് കരാര്‍. നിര്‍മാണത്തിന് എടുക്കുന്ന സമയവും കാലാവധിയില്‍ ഉള്‍പ്പെടും. 30 വര്‍ഷം എന്നുള്ള കരാറില്‍ നിര്‍മാണത്തിന് ശേഷമാണ് 30 വര്‍ഷ കാലാവധി. ഇപ്പോഴത്തെ കരാർ അനുസരിച്ച് ഒന്നാം ഘട്ടത്തില്‍ മാത്രമാണ് കമ്പനിക്ക് ധനസഹായം ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ പണവും കമ്പനി തന്നെ മുടക്കണം. 40 വര്‍ഷ കരാറില്‍ 15 വര്‍ഷം മുതല്‍ നമുക്ക് വരുമാനം കിട്ടും. ആദ്യം ഒരു ശതമാനവും അത് കൂടിക്കൂടി 40 വര്‍ഷമാകുമ്പോള്‍ 25 ശതമാനം സംസ്ഥാനത്തിന് ലഭിക്കും. 40 വര്‍ഷത്തിന് ശേഷം തുറമുഖം സംസ്ഥാനത്തിന്റേതാകും. 30 ശതമാനം സ്ഥലം പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാം. അതില്‍ നിന്ന് ഏഴ് വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം വരുമാനം ലഭിക്കും. 30 വര്‍ഷ കരാറില്‍ ഇതൊന്നുമില്ല.

വിഴിഞ്ഞം പദ്ധതി കുളച്ചലിനേക്കാള്‍ ചെലവ് കൂടുതലാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുളച്ചിലിന് എസ്റ്റിമേറ്റോ ടെന്‍ഡറോ പോലും ആയിട്ടില്ല. സിഎജി വെറുതെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതായിരിക്കും. സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകും.  വിഴിഞ്ഞം പദ്ധതി നടപ്പിലായത് 25 കൊല്ലത്തിനിടയിലെ അഞ്ചാമത്തെ പരിശ്രമത്തിലാണെന്നും വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു കമ്പനിയെ ലഭിച്ചത്. തുറമുഖം വന്നു കഴിയുമ്പോളുള്ള നേട്ടം പ്രവചനാതീതമാണ്. കൊളംബോയോടും വിദേശ രാജ്യങ്ങളിലെ മറ്റ് തുറമുഖങ്ങളോടാണ് വിഴിഞ്ഞം മത്സരിക്കുക. ഇന്ത്യയിലെ പ്രധാന തുറമുഖമായി ഇത് മാറും. 

കരാറിലേര്‍പ്പെട്ടതില്‍ കുറ്റബോധമില്ല, അഭിമാനമേ ഉള്ളു. സംസ്ഥാനത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു എന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ എന്തും നേരിടാന്‍ തയ്യാറാണ്. ഒരുദ്യോഗസ്ഥനേയും ബലിയാടാക്കില്ല. കരാര്‍ പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു പരിശോധന എത്രയും പെട്ടന്ന് വേണം.






2017, മേയ് 24, ബുധനാഴ്‌ച

വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കട്ടെ


യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം. യു.ഡി.എഫ് സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാര്‍. തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല, ഏതാണ് മെച്ചമെന്ന് സര്‍ക്കാറിന് തീരുമാനിക്കാം.  

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകും.




2017, മേയ് 22, തിങ്കളാഴ്‌ച

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല

ജിദ്ദയിലെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിൽ  സംസാരിക്കുന്നു

സൗദി ഭരണകൂടം പ്രഖ്യാപിച്ച  പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ശ്രമങ്ങളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ടു പോയത്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്‌നം വഷളാക്കി.

പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.



എനിക്കും ഉപദേഷ്ടാക്കളുണ്ടായിരുന്നു


ഉപദേഷ്ടാക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇടതു സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എട്ട് ഉപദേഷ്ടാക്കളാണ് ഉളളത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് ഉപദേഷ്ടാക്കളുണ്ടായിരുന്നു, സാധാരണ ജനങ്ങളായിരുന്നു എന്റെ ഉപദേഷ്ടാക്കള്‍. ജനങ്ങളില്‍ നിന്നകന്ന് എല്ലാം ഉപദേഷ്ടാക്കളില്‍ നിന്നു സ്വീകരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാം ശരിയാക്കി. 

കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും കലാലയങ്ങളിലെ അക്രമവും നിയന്ത്രണാതീതമായി കൊണ്ടിരിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയം അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണു നീങ്ങുന്നത്. സമാധാനം നിലനിര്‍ത്തണമെന്നാണ് സിപിഎമ്മും ബിജെപിയും ഒഴിച്ചുളളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കേരളം ആഗ്രഹിക്കാത്തതാണ് നടക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു, അരി കിട്ടാനില്ല. റേഷന്‍ കാര്‍ഡുപോലും വിതരണം ചെയ്യാനായിട്ടില്ല.

(റിയാദിൽ നിന്നും)

2017, മേയ് 17, ബുധനാഴ്‌ച

കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ചത് ക്രൂരമായ നടപടി


സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പി.ജി. ഫീസ് വര്‍ദ്ധനക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ച സംഭവത്തിൽ  മുതിർന്ന നേതാക്കൾ ഇടപെട്ട ശേഷമാണ്  മർദ്ദനമേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായത്.  ഇത് വളരെ ക്രൂരമായ നടപടിയാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവം രാഷ്ട്രീയ പ്രേരിതമാണ്, നിയമസഭയില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കും.  



(കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും പ്രതിഷേധിച്ചു.)







2017, മേയ് 16, ചൊവ്വാഴ്ച

നിയമവാഴ്​ച തകർന്നതി​ന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്


സംസ്ഥാനത്ത്​ നിയമവാഴ്​ച തകർന്നതി​​ൻറ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകക്ഷിയായ മാർക്​സിസ്റ്റ്​ പാർട്ടിക്ക്​ ഒഴിഞ്ഞുമാറാനാവില്ല. 

അക്രമം അവസാനിപ്പിക്കുെമെന്ന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പ്​ പാലിക്കാൻ അദ്ദേഹത്തിന്​ സാധിച്ചില്ല. രാഷ്​ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്​ച നിലനിർത്താൻ സി.പി.എമ്മിന്​ ഉത്തരവാദിത്വമുണ്ട്​. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച്​ ​കോലാഹലങ്ങൾക്ക്​ പിറകെയാണ്​ സർക്കാർ പോകുന്നത്. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട്​ കോടതിയിൽ കേസ്​ നടത്താൻ കോടികളാണ്​ സർക്കാർ തുലച്ചത്.

 കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം.

(ഇന്ത്യൻ നാഷണൽ ആർട്ടിസ്​റ്റ്​ യൂണിയൻ കോൺഗ്രസ്​ സംസഥാന സമ്മേളന​ത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു)






ശശി തരൂരിനെതിരെ ഒരു മാധ്യമത്തിന്റെ ആസൂത്രിത നീക്കത്തെ അപലപിക്കുന്നു.


ശ്രീ ശശി തരൂർ എം.പി യ്ക്കെതിരെ ഒരു മാധ്യമത്തിൽ വന്ന ആസൂത്രിത നീക്കത്തെ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. വ്യക്തിപരമായ ഒരു ദു:ഖത്തെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ ഒന്നാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ശ്രീ ശശി തരൂരിന് എതിരെയുള്ള ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല.

നമ്മുടെ നിയമ സംവിധാനത്തോട് പൂർണ്ണമായും സഹകരിച്ചു പ്രവർത്തിക്കുന്ന ശ്രീ ശശി തരൂരിന് എന്റെ പൂർണ്ണ പിന്തുണ നേരുന്നു. ദൃശ്യ മാധ്യമങ്ങൾ അവരുടെ സാന്നിധ്യം അറിയിക്കാൻ വ്യക്തിഹത്യ ഒരു മാർഗ്ഗമായി കാണുന്നത് മാധ്യമ ധർമ്മത്തിന് അനുയോജ്യമാണോയെന്ന് അവർ തന്നെ പരിശോധിക്കണം.


പാർട്ടിയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് അനിവാര്യം

ഖത്തർ ഷഹാനിയയിലെ അൽ ഫൈസൽ ഗാർഡനിൽ ഇൻകാസ് നേതൃസംഗമത്തിൽ  സംസാരിക്കുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. ജനാധിപത്യരീതിയില്‍ സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമാകും.

നാമനിര്‍ദേശത്തിലൂടെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലൂടെ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃ നിരയിലെത്താനുള്ള അവസരം നഷ്ടമാകുകയാണ്.  പല പ്രതിസന്ധികളിലൂടെയും രാജ്യവും പാര്‍ട്ടിയും കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെങ്കിലും പാര്‍ട്ടി അതിനെ അതിജീവിക്കും.

ബി.ജെ.പി.ക്കെതിരായ കൂട്ടായ്മയില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് വലുതാണ്.  മലപ്പുറം ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി.യെ തളച്ചിടാന്‍ കഴിഞ്ഞു എന്നത് ഇരുമുന്നണികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനനാളിലെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് അതില്‍ അഴിമതിയോ വഴിവിട്ട കാര്യങ്ങളോ മറ്റ് അപാകതകളോ കണ്ടുപിടിക്കാന്‍ കഴിയാത്തതു കൊണ്ടാണ്.

(ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.)



2017, മേയ് 7, ഞായറാഴ്‌ച

മഹാരാജാസ് കോള‍ജ് വിഷയത്തിൽ മുഖ്യമന്ത്രി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു


മഹാരാജാസ് കോളജിൽ നിന്നു കണ്ടെത്തിയ ആയുധങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മഹാരാജാസ് കോളജ് സംഭവത്തെ മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ചാണു നിയമസഭയിൽ പറഞ്ഞത്.

കെ.എം. മാണിയോടുള്ള കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുന്നതിനു മുൻപ് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് ആരോടും ഒന്നും പറയാതെ സ്വീകരിച്ച നടപടി കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിലെ തന്നെ നേതാക്കളിലും അണികളിലും അനുഭാവികളിലും ഇതിൽ ശക്തമായ എതിർപ്പുണ്ട്.

2017, മേയ് 6, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിയെ യുഡിഎഫ് കൈവെള്ളയിൽ കൊണ്ടുനടന്നു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കെ.എം. മാണിയെ യുഡിഎഫ് കൈവെള്ളയിലാണ് കൊണ്ടുനടന്നത്. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാത്തതിനാലാണ് സി.പി.എമ്മിനൊപ്പം കൂടിയത്. ഇത് തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. സി.പി.എമ്മിലേക്ക് പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്ന് സംശയിക്കണം.

രാഷ്ട്രീയമായി വ്യത്യസ്തതീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. യു.ഡി.എഫുമായുള്ള ബന്ധം വിടാനുള്ള തീരുമാനം അങ്ങനെയൊന്നായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയെ തോല്പിച്ചത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയവഞ്ചനയാണ്.

സാധാരണഗതിയില്‍, ഈ വഞ്ചന വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, കാലങ്ങളായി മാണിക്കൊപ്പം നിന്ന അവരുടെ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിപോലും ഈ മറുകണ്ടംചാടല്‍ അറിഞ്ഞില്ലെന്നു മനസ്സിലായപ്പോഴാണ് വിഷമം കുറഞ്ഞത്. സി.പി.എമ്മുമായി ചേര്‍ന്നതിന്റെ കാരണങ്ങള്‍ നാലുപേരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കാകില്ല.

തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ത്യാഗംചെയ്ത ഡി.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയതും ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസിന്റെ ഏതുനേതാവാണ് അപമാനിച്ചതെന്നു വ്യക്തമാക്കാന്‍ കെ.എം.മാണിയും ജോസ് കെ.മാണിയും തയ്യാറാകണം.


2017, മേയ് 4, വ്യാഴാഴ്‌ച

വിഎസ് നിലപാട് വ്യക്തമാക്കണം


കെഎം മാണിയുമായി സിപിഎം കൂട്ടു ചേര്‍ന്ന സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

സിപിഎം മലക്കം മറിയുകയാണ്. എന്തെല്ലാം സമരങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും സിപിഎം മാണിക്കെതിരെ നടത്തിയത്. അത് മാറ്റിപ്പറയാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ കടുത്ത വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് മതിയായ കാരണം ഇല്ലാതെ വിട്ടു പോയപ്പോള്‍ പോലും കോണ്‍ഗ്രസ് വളരെ മിതത്വം കാട്ടി. കെഎം മാണി ഇന്ന് പറഞ്ഞ കാരണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മറു ചേരിയിലേക്ക് പോകാന്‍ മാണിക്ക് ഒരു കാരണവും പറയാനില്ല. ജനാധിപത്യ കേരളം ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസിലെ അണികളും നേതാക്കളും ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിച്ചവര്‍ക്കൊപ്പം കൂടാന്‍ അദ്ദേഹത്തിന് മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ലെന്നും യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ല.




2017, മേയ് 2, ചൊവ്വാഴ്ച

എല്ലാം ശരിയാക്കാൻ വന്നവർ എടുക്കുന്ന തീരുമാനങ്ങൾ തെറ്റുന്നു


മന്ത്രി എം.എം. മണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു ഇതു ചെയ്യാത്തതു ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണം. ടി.പി.സെൻകുമാറിനെ ഡിജിപി ആയി നിയമിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ. നിയമനം വൈകിപ്പിക്കാനുള്ള ശ്രമം ശരിയാണോയെന്നു സർക്കാർ ചിന്തിക്കണം.

രാഷ്ട്രീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും സ്ത്രീകൾക്കും നേരെ മന്ത്രി എം.എം.മണി നടത്തിയ പരാമർശങ്ങളൊന്നും ശരിയല്ല. മന്ത്രി പാലിക്കേണ്ട മര്യാദയോ മിതത്വമോ മണി പാലിച്ചിട്ടില്ല. തെറ്റ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും തുടരുന്ന നിലപാട് അത്ഭുതപ്പെടുത്തുന്നു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവർ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റുകയാണ്.
.
മൂന്നാറിൽ പന്തലിൽ കയറി അക്രമം നടത്താനും പന്തൽ പൊളിക്കാനുമാണു ശ്രമം. സമരപന്തല്‍ പൊളിക്കാന്‍ സിപിഎം നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് സിപിഎമ്മിന്റെ നടപടി. മാധ്യമപ്രവർത്തകർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കാം. പക്ഷേ, എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും അവകാശം നിഷേധിക്കുന്നതും ശരിയല്ല.


2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

യുഡിഎഫ് ഭരണകാലത്ത് മൂന്നാറില്‍ ഒരിഞ്ച് ഭൂമിയെങ്കിലും കയ്യേറിയോ?


യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷക്കാലം മൂന്നാറില്‍ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത്  കയ്യേറ്റം കണ്ടെത്തി ഇറക്കി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിയമപരമായി ചില തടസങ്ങള്‍ വന്നിരുന്നു. എന്നിട്ടും തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിക്കണമെന്ന തീരുമാനം അന്ന് റവന്യൂ വകുപ്പ് സ്വീകരിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുത്തിരുന്നു. കോടതിയുടെ ചില സ്‌റ്റേകളും മറ്റുമുണ്ടായിരുന്നു. അന്നത്തെ റവന്യൂ വകുപ്പ് എടുത്ത നടപടികളുടെ തുടക്കമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടികളെടുക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ പരിശോധന നടക്കുമ്പോളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ നടക്കുന്നത്.

കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. വന്‍കിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കും. പെമ്പിളൈ ഒരുമ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹം. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തു കഴിഞ്ഞു.



2017, ഏപ്രിൽ 26, ബുധനാഴ്‌ച

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നു


മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണ്.  

മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണ്.

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാന്‍ സാധിക്കില്ല. ഒരു ഓപ്പറേഷന്‍ തുടങ്ങി അതിന്റെ മധ്യത്തില്‍ വെച്ച് നിര്‍ത്തിയിട്ട് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ യോഗം വിളിക്കേണ്ട തിയതിയോടുകൂടിയാണ് അക്കാര്യം പറയേണ്ടത്. അത് നിര്‍ത്തുന്ന സാഹചര്യത്തില്‍ ആത്മാര്‍ഥതോടുകൂടിയാണ് യോഗം വിളിക്കുന്നതെങ്കില്‍ അതിന്റെ തിയതി പറയേണ്ടതാണ്. ഒരാഴ്ചയായിട്ടും തിയതിപോലും പ്രഖ്യാപിച്ചിട്ടില്ല.

 മൂന്നാറിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല.

അവിടുത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കില്‍ പ്രതിപക്ഷം സഹകരിക്കും. സര്‍വകക്ഷിയോഗം വിളിക്കുമെന്നു പറയുകയും അത് വിളിക്കാതിരിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നത്.   

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

പെമ്പിളൈ ഒരുമൈ സമരക്കാരോടു യുഡിഎഫ് കാട്ടിയ മനുഷ്യത്വം എൽഡിഎഫിനില്ല

'കാഞ്ഞങ്ങാട് ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പെമ്പിളൈ ഒരുമൈ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയിൽത്തന്നെ എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സ്ത്രീ തൊഴിലാളികളെ അടിച്ചും പിടിച്ചും ആശുപത്രിയിലാക്കുകയാണു പിണറായി സർക്കാർ. ഗതാഗത സ്തംഭനമുണ്ടായിട്ടുപോലും യുഡിഎഫ് കാലത്തു സമരക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് ആഭ്യന്തരവകുപ്പു നിർദേശിച്ചിരുന്നു.

യുഡിഎഫ് സർക്കാർ കൊച്ചിയിൽ യോഗം വിളിച്ചു പെമ്പിളൈ ഒരുമൈ സമരം പരിഹരിച്ചപ്പോൾ സമരക്കാർ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ എടുത്തുയർത്തി പ്രകടനം നടത്തുകയാണു ചെയ്തത്. മനുഷ്യത്വത്തോടെ പെരുമാറിയ യുഡിഎഫ് സർക്കാരും അതില്ലാതെ പെരുമാറുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള വ്യത്യാസം ജനം വിലയിരുത്തുന്നുണ്ട്. 

സംസ്ഥാനത്തെ മന്ത്രിയെന്നല്ല, ഒരു സാധാരണക്കാരൻ പോലും പറയാൻ പാടില്ലാത്ത വിധമാണ് എം.എം. മണി സംസാരിച്ചത്. മണി സംസ്ഥാനത്ത് അപമാനമാണ്.




Senkumar has got justice through the order.


"All the procedures over the Puttingal trangedy were completed. The probe team appointed by the new government conducted further investigation into the probe already conducted by the team appointed during UDF government's tenure.  Both the probe teams investigated the case in the proper manner and brought the real culprit before the law. The then government did not have the opinion that the first probe team of the then DGP committed any lapse in the probe,"




സെന്‍കുമാറിന് നീതി ലഭിച്ചു


സെന്‍കുമാറിന് നീതി ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം പുര്‍ത്തീകരിച്ചതാണ്.

ജിഷ കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തുടര്‍ അന്വേഷണമാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നടത്തിയത്. ഇരു അന്വേഷണ സംഘങ്ങളും മികച്ച രീതിയില്‍ അന്വേഷിക്കുകയും ശരിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയിതു. ആദ്യത്തെ അന്വേഷണ സംഘത്തിനോ അന്നത്തെ ഡിജിപിക്കോ ഒരു പിശകും പറ്റിയതായി അന്നത്തെ സര്‍ക്കാരിന് അഭിപ്രായമില്ല.




2017, ഏപ്രിൽ 23, ഞായറാഴ്‌ച

സിപിഎം – സിപിഐ തർക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ


തൊടുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സിപിഎം–പോലീസ് ഭീകരതക്കും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സിപിഎം – സിപിഐ തർക്കം അവരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. സർക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടുവാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നാണ് ആരോപണങ്ങൾ ഉയരുന്നത്. സിപിഎമ്മും സിപിഐയും ജനതാൽപര്യം സംരക്ഷിക്കാനല്ല പ്രവർത്തിക്കുന്നത്. സങ്കുചിതമായ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. എതിർ പാർട്ടിക്കാരുടെ പേരിൽ കള്ളക്കേസ് എടുത്തും, അടിച്ചമർത്തിയും ഭരിക്കാമെന്ന് കരുതിയാൽ സർ സിപി രാമസ്വാമി അയ്യരുടെ കാര്യം പിണറായി വിജയൻ ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി കനത്ത വില നൽകേണ്ടി വരും.

പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ കണ്ടു പിടിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും 11 മാസം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും കൊടുക്കാൻ കഴിഞ്ഞില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് തിരുത്തി. കേരള ചരിത്രത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും കിട്ടാത്ത അത്രയും വോട്ട് നേടി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ നെയ്യുകയാണ് സിപിഎം. പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളമാകെ മലപ്പുറം ആവര്‍ത്തിച്ചുകൊണ്ട് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. പലവിധ അവകാശവാദങ്ങളുമായി അധികാരത്തിൽ വന്നവർക്ക് വിലക്കയറ്റം പോലും പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നാണ്‌ കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.





2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ല


കെപിസിസി അധ്യക്ഷനാകാനില്ലെന്ന മുൻ തീരുമാനം മാറ്റേണ്ട സഹചര്യമില്ല,  ഇക്കാര്യം കെപിസിസി അധ്യക്ഷനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തെ അറിയിച്ചു. സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കും. 

സംഘടനാ പ്രശ്നങ്ങളെക്കുറിച്ചു രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തു. ഏതെങ്കിലും സ്ഥാനമേറ്റെടുത്തുള്ള പ്രവർത്തനത്തിനില്ല. തന്റെ തീരുമാനം അന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം തന്നെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ അതിലെ ജനവിധി അനുകൂലമാകാതിരുന്ന സാഹചര്യത്തിൽ എടുത്ത തീരുമാനമാണിത്. അതിലൊരു മാറ്റവുമില്ല. അത്തരത്തിലൊരു മാറ്റം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇന്ത്യ രാഷ്ട്രീയത്തിലെ ഒരു തമാശ മാത്രമാണ്. ബംഗാളായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം. ഈ തിരഞ്ഞെടുപ്പിൽ അവിടെ മൂന്നാം സ്ഥാനത്തണവർ. അരവിന്ദ് കേജ്‌രിവാൾ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടി ഡൽഹിയിൽ വന്നതാണ്. അവരും ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അങ്ങനെ മൂന്നാം സ്ഥാനത്തുള്ള രണ്ടുപാർട്ടികൾ ചേർന്ന് ഇന്ത്യാ മഹാരാജ്യത്ത് ബിജെപിയെ നേരിടാമെന്നു പറഞ്ഞാൽ ആരും അത് കാര്യമായെടുക്കില്ല. കോൺഗ്രസ് എല്ലാ സംസ്ഥാനത്തുമുള്ള പാർട്ടിയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ എഴുതിത്തള്ളാൻ ജനങ്ങൾ സമ്മതിക്കില്ല.



2017, ഏപ്രിൽ 19, ബുധനാഴ്‌ച

മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അഹങ്കാരത്തിന്​ കിട്ടിയ തിരിച്ചടി


മാർക്സിസ്റ്റ് പാർട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുമാകാം എന്ന എൽ.ഡി.എഫിൻറെ നിലപാടിന് കേരള ജനത നൽകിയ തിരിച്ചടിയാണിത്. സർക്കാറിെൻറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്.

യു.ഡി.എഫിൻറെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേത്. 



2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഒരു കോൺഗ്രസ് പഞ്ചായത്തംഗം പോലും ബിജെപിയിലേക്കു പോകില്ല


കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രം. കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബിജെപിയിൽ പോകില്ല. 1984 ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം ആണ്. 

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം എന്തെന്ന് മനസ്സിലാകുന്നില്ല. ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ തുറന്ന മനസ്സാണ് സർക്കാർ കാണിക്കേണ്ടിയിരുന്നത്.

കെ എം ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണം

ഷാജഹാനെ വിട്ടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു  

ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറും. ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കണം. ഷാജഹാന്‍ വെറും കാഴ്ചക്കാരനായിട്ടാണ് അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ എത്തിയവരെല്ലാം ഡി.ജി.പി ഓഫീസ് ആക്രമിക്കാന്‍ പോയവരല്ല. നീതി ലഭിക്കാത്ത ഒരു കുടുബത്തിന് പിന്തുണ നല്‍കാന്‍ വേണ്ടി എത്തിയവരാണ്.

ഷാജഹാനെ അറിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അറിയാത്തവരുമായി എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമാക്കണം. സമരത്തിനെത്തിയ കുടുംബവുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത ഷാജഹാന്‍ തനിച്ചാണോ ഗൂഢാലോചന നടത്തിയത്. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണ്.

2017, ഏപ്രിൽ 9, ഞായറാഴ്‌ച

മകന്‍ മരിച്ച അമ്മയ്ക്ക് രാഷ് ട്രീയമുണ്ടാവില്ല, ദു:ഖം മാത്രം

ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ നിരാഹാരം അനുഷ് ഠിക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. 

മകന്‍ മരിച്ച അമ്മയ്ക്കും കുടുംബത്തിനും രാഷ് ട്രീയമുണ്ടാവില്ല മറിച്ച് അവര്‍ക്ക് ദു:ഖം മാത്രമാണുള്ളത്. അവിഷ്ണ നിരാഹാരം തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ മലപ്പുറത്ത് നിന്ന് കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളം പോലും കുടിക്കാതെ നിരാഹാരം അനുഷ്ഠിക്കുന്നത് ശരിയല്ല എന്ന് അവിഷ്ണയോട് പറഞ്ഞു. പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. തങ്ങളെല്ലാവരും നിരാഹാരം കിടക്കാറുണ്ട്. ഉപ്പിട്ട ചൂട് വെള്ളം കുടിച്ചാണ് നിരാഹാരം അനുഷ്ഠിക്കാറുള്ളത്.

മഹജിയെ കാണാന്‍ കൂട്ടാക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റബോധം കൊണ്ടാണ്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉത്തമ-ബോധ്യത്തോടെയാണെങ്കില്‍ എന്തു കൊണ്ടാണ് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാത്തത്.

മകന്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന ഒരു അമ്മയുടെ ദു:ഖം യുഡിഎഫ് മുതലെടുക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. യുഡിഎഫ് ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുമ്പ് ഈ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിനും തയാറാണ്‌. 



2017, ഏപ്രിൽ 8, ശനിയാഴ്‌ച

മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.


പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി കേരളത്തിന് അപമാനമാണെന്നു  ഉമ്മൻ ചാണ്ടി. 

മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന അധികൃതർ തിരിച്ചറിയണമായിരുന്നു. അവരുടെ പ്രതിഷേധത്തെ ഒരു സമരമായി കണക്കാക്കേണ്ടിയിരുന്നില്ല. അക്രമം കാട്ടാൻ വന്നവരോടു ചെയ്യുന്നതുപോലെയല്ല അവരോടു പെരുമാറേണ്ടിയിരുന്നത്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരു ജനാധിപത്യ മന്ത്രിസഭയുടെ മുഖമുദ്ര.

2017, മാർച്ച് 24, വെള്ളിയാഴ്‌ച

യുപി ഫലം അമ്പരപ്പുണ്ടാക്കിയില്ല; അതിനുശേഷമുള്ള കാര്യങ്ങൾ ആശങ്കാജനകം


ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അമ്പരപ്പോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനു ശേഷം നടന്ന കാര്യങ്ങളാണ് ആശങ്കാജനകം. കണക്കുകൾ പറഞ്ഞിട്ടു കാര്യമില്ല, ജയം ജയം തന്നെയാണ്. എന്നാൽ, തീവ്ര നിലപാടെടുക്കുന്ന ഒരു വ്യക്തിയെ എംഎൽഎ പോലും അല്ലാതിരുന്നിട്ടും യുപിയുടെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചതാആശങ്കാജനകം.

പരസ്പര സ്നേഹവും വിശ്വാസവും അടിത്തറയിട്ട ഒരു രാജ്യത്ത് ചില വിഭാഗങ്ങളെ അവഹേളിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുന്ന ഒരാൾ മുഖ്യമന്ത്രിയായിരിക്കുന്നു. ഇതുപോലൊരു സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ആശങ്കയുണ്ടാക്കുന്ന മറ്റൊരു സംഭവമാണ് ഏറ്റവും വലിയ കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാത്തത്. തിരഞ്ഞെടുപ്പു ഫലത്തേക്കാൾ വിലയിരുത്തേണ്ടത് ഈ പ്രവണതകളെയാണ്.



2017, മാർച്ച് 17, വെള്ളിയാഴ്‌ച

ഇടതുസർക്കാർ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നു


 വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത, സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത സർക്കാരാണ് പിണറായിയുടേത്.

ഒൻപതു മാസം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ വിലക്കുറവാണെന്ന് സർക്കാർ പറയുമ്പോൾ അവിടെ ജനങ്ങൾക്കു ആവശ്യമായ ഒന്നും വിതരണം ചെയ്യാൻ ഇല്ല.

ആത്മഹത്യയും പീഡനവും സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊച്ചിയിൽ മരണപ്പെട്ട പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും കുട്ടിയെ കാണാനില്ലെന്ന  പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ മൂന്ന് പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട ഗതികേടാണ് ഉണ്ടായത്. പോലീസ് സംയോജിതമായി പ്രവർത്തിച്ചിരുന്നങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു.

2017, മാർച്ച് 12, ഞായറാഴ്‌ച

പദവിയേല്‍ക്കാനില്ല; എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്


പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. സുധീരന്റെ രാജിവിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എല്ലാം തീരുമാനങ്ങളും എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. 

മൂന്നു ദിവസം മുൻപു സുധീരനെ വീട്ടിൽ സന്ദർശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണു രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നതു ശരിയല്ലല്ലോ ? ആരോഗ്യപരമായ കാരണങ്ങളാലാണു രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ പറയാനാകൂ.


2017, മാർച്ച് 7, ചൊവ്വാഴ്ച

ബജറ്റ് ചോർച്ച: മന്ത്രി സ്വയം ശിക്ഷ ഏറ്റുവാങ്ങണം


ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി തോമസ് ഐസക് സ്വയം ശിക്ഷ ഏറ്റുവാങ്ങണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണു ധനമന്ത്രിയുടെ ഓഫിസിൽ നിന്നു ബജറ്റ് ചോരുന്നത്. ബജറ്റ് അവതരിപ്പിച്ചു തുടങ്ങി മിനിറ്റുകൾക്കകം പൂർണരൂപം വിവിധ ചാനലുകൾ പുറത്തുവിട്ടു. കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമാണിത്. ധനമന്ത്രിയുടെ‌ ഓഫിസിലെ ഒരു ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചതു വീഴ്ച അംഗീകരിച്ചതിനു തെളിവാണ്.

ബജറ്റ് മാധ്യമങ്ങൾക്കു മുൻകൂട്ടി നൽകിയതു തന്റെ ഓഫിസ് സ്റ്റാഫിനു സംഭവിച്ച വീഴ്ചയാണെന്നു പറഞ്ഞു കയ്യൊഴിയുന്നത് ധനകാര്യ മന്ത്രിയുടെ പദവിക്കു ചേർന്നതല്ല. ബജറ്റ് അപ്പാടെ ചോർത്തിക്കൊടുത്ത ധനമന്ത്രി, ചോർച്ച വെറും കൈപ്പിഴ എന്നു പറഞ്ഞു ഭരണഘടനയെ അവഹേളിക്കുകയാണ്‌. ബജറ്റ് ചോർച്ചയെ സംബന്ധിച്ച യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.



2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന അതിക്രമങ്ങൾ ശക്തമായി അടിച്ചമര്‍ത്തണം


മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമോ എന്നു പോലും തോന്നിപ്പോയി. ക്രമസമാധാനപാലനത്തില്‍ മുന്‍നിരയില്‍ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതുതന്നെയാണ്.

ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവരുടെ വേദനയില്‍ പങ്കുചേരുന്നു. അവര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നാണ് പ്രാഥമിക നിഗമനം.

പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണം.

അതോടൊപ്പം തന്നെ വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണം.

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഃഖകരമാണ്


കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാന സർക്കാരുകളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം. അന്നത്തെ ധനകാര്യ മന്ത്രി ശ്രീ കെ.എം മാണി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ഈ പരിപാടി ഏറ്റവും വിജയകരമായി നാല് വർഷക്കാലവും യുഡിഫ് ഗവണ്മെന്റ് നടപ്പിലാക്കി. ആയിരത്തിൽപരം കോടി രൂപ ഏതാണ്ട് ഒരുലക്ഷത്തി ഇരുപതുനായിരത്തിൽപരം പേർക്ക് പ്രയോജനപ്പെട്ടു. ഇത് വളരെ ഗുരുതരമായ അസുഖം വന്നിട്ടുള്ളവർക്ക്‌ അതിന്റെ ചെലവ് വഹിക്കാൻ നിവർത്തിയില്ലാതെ നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു. അതുപോലെ ജീവിതകാലം മുഴുവൻ പ്രത്യേക വൈദ്യ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ ആവാത്ത രോഗികളുണ്ട്, അങ്ങനെയുള്ള രോഗികൾക്ക് പരിധിയില്ലാതെ സഹായവും, ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപാ വരെ സഹായവും ലഭ്യമാകുന്ന ആ പദ്ധതി കേരളത്തിന് ഒരു ആശ്വാസമായിരുന്നു. ഈ മഹത്തായ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഖകരമാണ്.

ഞാൻ കാസർകോട് ജില്ലയിലെ ഒരു സാധു കുടുംബത്തിലെ ക്യാൻസർ വന്ന ഒരു രോഗിയേ കാണുവാൻ ഇടയായി. അവർ കാരുണ്യക്ക് വേണ്ടി അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുകയാണ്, ഇതുവരെ ഒരു രൂപയും കിട്ടീട്ടില്ല എന്നവർ പറഞ്ഞു. ധനകാര്യ മന്ത്രിയാണെങ്കിലും, ആരോഗ്യമന്ത്രി ആണെങ്കിലും ഈ പദ്ധതി വഴി സഹായം ലഭിച്ച ഒരു പത്ത്‌ പേരോടെങ്കിലും സംസാരിച്ചാൽ കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം ഒരിക്കലും നിർത്തലാക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഈ കാരുണ്യയുടെ പ്രയോജനം കൊണ്ട് ഇന്ന് ജീവിക്കുന്ന രോഗികളോടെങ്കിലും അന്വേഷിച്ചിട്ട് തീരുമാനം എടുക്കട്ടേ. ഇൻഷുറൻസ് സ്കീം ഒക്കെ എത്രയോ പ്രാവശ്യം നമ്മൾ കൊണ്ടുവന്നതാണ്, അതൊന്നും ഭലപ്രദമാകുന്നതായി കാണാൻ സാധിച്ചില്ല. അതുകൊണ്ട് ഇൻസൻസ് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നത് വരെ ഈ കാരുണ്യ സ്കീം കഴിഞ്ഞ ഗവെർന്മെന്റ് നടത്തിയതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഗവൺമെന്റിന് ഒരു ബാധ്യതയുമില്ലാതെ, ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ ഗവണ്മെന്റ് തെളിയിച്ചതാണ്, ലോട്ടറിയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം മതി. കാരുണ്യാ ലോട്ടറി എടുക്കാൻ ജനങ്ങൾ പൂർണ്ണ താല്പര്യവുമായി മുന്പോട്ട് വരികയാണ്, അതുമായി അവർ പൂർണ്ണമായി സഹകരിക്കുന്ന പ്രവണതയാണ് നമ്മൾ കണ്ടത്.

കാരുണ്യക്ക് വേണ്ടിയുള്ള വരുമാനം പ്രത്യേകമായിട്ട് കാണണം. ഈ ലോട്ടറിയുടെ വരുമാനം പൊതു ഘജനാവിലേക്കു കൊടുത്തിരുന്നെങ്കിൽ ബാധ്യത വന്നേനെ. കാരുണ്യക്ക് വേണ്ടിയുള്ള ലോട്ടറിയുടെ വരുമാനം പ്രത്യേകമായിട്ടു കണക്കുവച്ചു ലോട്ടറിക്ക് കൊടുക്കണം. കാരുണ്യ ലോട്ടറി വഴി ലഭിച്ച ഫണ്ട് പൂർണ്ണമായും ഇതിന് മാത്രം പ്രയോജനപ്പെടുത്തണം, അതുകൊണ്ട് യുഡിഫിന് ഒരു രൂപയുടെ ബാധ്യതപോലും ഇതിന് വേണ്ടി വന്നിട്ടില്ല . രണ്ടായിരം കോടി രൂപയുടെ ബാധ്യത വന്നിരിക്കുന്നു എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. യുഡിഫിന് ഇല്ലാതിരുന്ന ബാധ്യത എങ്ങനെയാണ് ഇപ്പോൾ വരുന്നത്? അപ്പോൾ ഈ കഴിഞ്ഞ എട്ടുമാസം കൊണ്ട് കാരുണ്യയിൽ നിന്ന് ലഭിച്ച വരുമാനം ഈ ഫണ്ടിലേക്ക് വന്നിട്ടില്ലന്നാണ് ഞാൻ ഊഹിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് ഈ സർക്കാർ ഈ വരുമാനം ബജറ്റിൽ കൊള്ളിച്ചിട്ടില്ലത്ത് കൊണ്ട് കാരുണ്യാ ലോട്ടറിയിൽ നിന്നു കിട്ടുന്ന വരുമാനവും പൊതു ഫണ്ടിലേക്ക് അടച്ചു കാണും. അതല്ലെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു കുടിശ്ശിക വരുകയില്ല എന്ന് എനിക്ക് പൂർണ്ണമായ ഉറപ്പുണ്ട്.

ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എല്ലാ ശക്തികൊണ്ടും ഞങ്ങൾ എതിർക്കും. ഈ പദ്ധതി കഴിഞ്ഞ ഗവണ്മെന്റ് കൊണ്ടു വന്നതു കൊണ്ട് ഒരു നല്ല പദ്ധതി നിർത്തലാക്കണോ? ആ പദ്ധതി കുറച്ചുകൂടി മെച്ചപ്പെടുത്താനല്ലേ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യണ്ടത്? ഞങ്ങൾ അഞ്ച് വർഷം അധികാരത്തിൽ ഇരുന്നപ്പോൾ, അതിന് മുൻപത്തെ ഇടത് പക്ഷ ഗവണ്മെന്റ് കൊണ്ടുവന്ന ഏതെങ്കിലും ഒരു നല്ല പദ്ധതി ഞങ്ങൾ ഇല്ലാതാക്കിയോ? 2001-2006 യുഡിഫ് ഗവണ്മെന്റ് മൂന്ന് രൂപക്ക് അരി കൊടുത്തപ്പോൾ, അത് കഴിഞ്ഞു വന്ന എൽ.ഡി.എഫ് ഗവണ്മെന്റ് രണ്ട് രൂപക്ക് അരി കൊടുത്തു, പിന്നീട് വന്ന ഞങ്ങൾ ഒരു രൂപക്ക് അരി കൊടുക്കുകയായിരുന്നു. യുഡിഫ് മൂന്ന് രൂപക്ക് അരി കൊടുത്തു. പിന്നീട് അത് സൗജന്യമാക്കി. അങ്ങനെയാണ് ഒരു പാർട്ടി ചെയ്യണ്ടത്. അല്ലാതെ ഒരു ഗവണ്മെന്റ് കൊണ്ട് വരുന്ന നല്ല ഒരു പരിപാടിയേ ഇല്ലാതെ ആക്കുകയല്ല. ഈ കാരുണ്യാ പദ്ധതിയിൽനിന്നുള്ള ഫണ്ടിൽനിന്നുള്ള സഹായം കൂടുതലായി ജനങ്ങൾക്ക് നൽകി കൊണ്ട് മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ സർക്കാർ ചെയ്യേണ്ടത്. ഈ പദ്ധതി നിർത്തലാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രതിക്ഷേതത്തിന് ഇടയാക്കും. പലരുടെയും ജീവൻ നിലനിന്ന് പോകുന്നത് ഈ പദ്ധതിയിൽ നിന്നുള്ള സഹായംകൊണ്ടാണ് എന്ന് ഈ ഗവണ്മെന്റ് വിസ്മരിക്കരുത്.

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു

എൻ. നന്ദകുമാർ സ്മാരകമന്ദിരം എടപ്പാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. 


കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും സാധാരണക്കാരെ ദ്രോഹിക്കാൻ മത്സരിക്കുകയാണെണ്. 

വിഭാഗീയത സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും തങ്ങളുടെ പരാജയങ്ങൾ മറച്ചുവെയ്യുകയുമാണ് മോദി ചെയ്യുന്നത്.

സാധാരണക്കാരുടെ ആശ്രയമായിരുന്ന റേഷനരിയുടെ വിതരണംപോലും മുടക്കിയ പിണറായിയും മോദിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്.





2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം


ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യാഥാർഥ്യ ബോധത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞ സർക്കാർ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിർപ്പില്ല. തങ്ങൾ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യട്ടെ. അതിനെ സ്വാഗതം ചെയ്യുന്നു. അതിനു പകരം യുഡിഎഫ് സർക്കാർ എടുത്ത ചില തീരുമാനങ്ങൾ മരവിപ്പിക്കുകയും ചിലതു സാവധാനത്തിലാക്കുകയും ചെയ്തതു നിർഭാഗ്യകരമാണ്.

പല കാര്യങ്ങളിലും നടപടിക്രമങ്ങൾ പാലിച്ചു വരുമ്പോഴേക്കും സമയം നഷ്ടപ്പെടുകയാണ്. യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിനു നഷ്ടമായി. വരൾച്ച മൂലം വിഷമിക്കുന്ന കൃഷിക്കാരെ സഹായിക്കാൻ ഒന്നും ചെയ്യാത്തതു മൂലം മറ്റുള്ളവർ രംഗത്തിറങ്ങേണ്ടി വരുന്നു. നീറ്റ് മലയാളത്തിൽ കൂടി അനുവദിക്കുന്നതിനു ശ്രമം നടത്തിയില്ല. എങ്കിലും എല്ലാം ശരിയാകുമെന്ന് കരുതാം. 

ഒരാളിന്റെയും എതിർപ്പില്ലാതെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരിന് ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭാവി ഓർത്താണ് കഴിഞ്ഞ സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. അധികാരത്തിലെത്തിയാൽ ഉടൻ അതു പിൻവലിക്കുമെന്ന് പറഞ്ഞ എൽഡിഎഫ് എന്താണ് പിൻവലിക്കാത്തത്?

സാധാരണ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമ്പോൾ മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരും ഫീസ് കൊടുത്തു പഠിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനാണ് അവരുടെ സ്കൂളുകൾ എയ്ഡഡ് ആക്കി മാറ്റിയത്. അവയ്ക്ക് സ്റ്റാഫ് പാറ്റേൺ അനുവദിക്കാൻ സർക്കാർ തയാറില്ല. ഇതിന്റെ തുടർ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തമായി കോളജ് ഇല്ലാത്തവരും സമൂഹത്തിൽ പിന്തള്ളപ്പെട്ടവരുമായ 10 സമുദായങ്ങൾക്ക് കോളജ് അനുവദിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയും പിടിച്ചു വച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സാമൂഹിക നീതി പാലിക്കാൻ സർക്കാർ തയാറാകണം.

കേരളത്തിൽ അഴിമതി പൂജ്യമായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവത്ര അഴിമതിയെന്നു പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ കാര്യങ്ങൾ അന്വേഷിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് എവിടെയാണ്?


2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം


കുഷ്ഠരേ‍ാഗികളുടെ അരിവിഹിതം പേ‍ാലും വെട്ടിക്കുറച്ചതാണ് എൽഡിഎഫിന്റെ ഭരണനേട്ടം. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കു- ണ്ടായിരുന്നത്.  എന്നാല്‍ ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറയേണ്ടി വന്നു.

ഏത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ എടുത്ത നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള നിലപാടുകളാണ്. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സർക്കാർ പരസ്യ പിന്തുണ നൽകിയിട്ടും ലേ‍ാ അക്കാദമി സമരം വിജയിച്ചത് കേ‍ാൺഗ്രസിന്റെ ജനപിന്തുണയ്ക്കുള്ള തെളിവാണ്. നേ‍ാട്ട് നിരേ‍ാധനം വരുത്തിയ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കണമെങ്കിൽ അഞ്ച് വർഷം കഴിയണം.


2017, ജനുവരി 30, തിങ്കളാഴ്‌ച

ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ്.


കേന്ദ്രത്തിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലായിരിക്കും ഗോവയിലെ അടുത്ത സര്‍ക്കാരെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് ഗോവയില്‍ ബി.ജെ.പി തോല്‍വി സമ്മതിച്ചിരിക്കുകയാണ് എന്നതാണ്.

ഗോവയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള നേതാവാണ് ഗഡ്കരി. അതേ ഗഡ്കരി തന്നെ ഇത്തരമൊരു പ്രസ്താവനയിലൂടെ രണ്ടര വര്‍ഷത്തോളം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പാര്‍ശേഖറിന്റെ പ്രവര്‍ത്തനത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.

നോട്ട് നിരോധനത്തിലൂടെ മോദി ഗോവയിലെ ടൂറിസം മേഖലയെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 52 ലക്ഷം ടൂറിസ്റ്റുകളാണ് ഗോവയില്‍ വന്നത്. ഇതില്‍ 20 ലക്ഷത്തിന്‍റെ കുറവുണ്ടായെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതടക്കമുള്ള പ്രതിസന്ധികളില്‍ നിന്നു രക്ഷപ്പെടാന്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ഏകവഴി മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണ്.




2017, ജനുവരി 19, വ്യാഴാഴ്‌ച

The allegation which I raised against De La Rue has been confirmed by the Finance Ministry


The statement issued by the Finance Ministry confirming that the British company De La Rue had been denied security clearance reinforces the allegation raised by me. 

In my press conference I had presented documents to affirm that the tainted British company is collaborating with the Central Government on its pet projects including “Make in India”. Following my press conference, the Ministry of Finance came out with a press note denying my allegations. As per the statement issued by the Finance Ministry the company De La Rue has been denied security clearance by the Ministry of Finance and it has not placed any fresh orders with the company since 2014. This only reiterates the earlier statement made by finance ministry that it does not have any dealing with the tainted company.  There have been no clarifications from the Central Government regarding the collaboration of this company with the pet project of Prime Minister “Make in India” and India-UK Tech summit.

During my press conference I had categorically stated that my allegations were with respect to the tainted company collaborating with the “Make in India” under Ministry of Commerce. The CEO of the De La Rue had in an interview confirmed that the company has established an office in New Delhi and is working closely with the Department of Industrial Policy and Promotion. But this has not been denied by the Finance Ministry in its press statement. I had also stated that the strategic India-UK Tech summit jointly inaugurated by the British Prime Minister and India Prime Minister on November 9th 2016, had the De La Rue Company as one of the platinum partners. This summit was organized by the Ministry of Science and Technology.  The Finance Ministry statement is silent about this event as well. The finance ministry has also not responded to my allegations that the British company has been shortlisted for printing plastic notes in India. The finance ministry statement  revealed that the De La Rue Company has applied for setting-up a factory in India and no action has been taken in this regard. In this context it is notable that the SivaSena MP Hemant Godse in an interview to an online newspaper (the quint) had alleged that the Maharashtra Government led by Sri Devendra Fadnavis has allotted 10 acres of land to set up a factory for the tainted company De La Rue. 

The silence from the Ministry of Commerce and the Ministry of Science and Technology has only added strength to my allegations on their collaboration with tainted De La Rue Company.


2017, ജനുവരി 17, ചൊവ്വാഴ്ച

Modi has compromised national interest by collaborating with a tainted UK based Note Printing Company, De La Rue

In continuation with the Press Conferences in Kochi and Trivandrum I did a Press Conference in AICC today. In the press conference I have presented all documents to prove that the Modi Government has compromised national interest by collaborating with a tainted UK based Note Printing Company De La Rue. In connection with this I am raising 5 questions to Modi and Government?

1. Why was the company De La Rue, denied security clearance in India made a platinum partner of the highly strategic India-UK Tech Summit organized by the Government of India?The removal of the India-UK Tech Summit link after my allegation has created lot of suspicion with regard to the involvement of the De La Rue Company.

2. The CEO of the De La Rue, Martin Sutherland has clearly stated that the company has established an office in Delhi and is working closely with the Department of Industrial Policy and Promotion,Govt of India to participate in Make in India Initiative. Please clarify on how a company denied security clearance by Government of India is able to establish an office in India and work closely with the Central Commerce Department, government of India?

3. The De La Rue Company in their annual report for the years 2013, 2014 and 2015 had stated that the company had no active trading in India. But, in the latest annual report of the company it has been stated that the De La Rue is trading actively in India in 2016. The company recorded 33% growth in the value of its share from the month April to November 2016.The Government of India should clear the air with regard to evidence that De La Rue is working in India from 2016.

4. In 2011, the then Finance Minister of State, Sri Namo Narain Meena had stated in Rajyasabha that the security clearance was denied to De La Rue. The Government has to specify whether this ban has been lifted by the Incumbent Government?

5. The National newspaper “The Telegraph” in a report had stated that three companies including De La Rue has been shortlisted for printing plastic notes. Whether De la Rue Company has been shortlisted for printing of plastic currency in India needs a clarification from the concerned ministry?
I hope Government of India will respond to my queries.




2017, ജനുവരി 13, വെള്ളിയാഴ്‌ച

ദേശീയ തലത്തിൽത്തന്നെ സംഘടനാ തിരഞ്ഞെടുപ്പിന് സമയമായി


കോൺഗ്രസിൽ ദേശീയതലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിനു സമയമായി എന്നാൽ, ഇക്കാര്യം ഹൈക്കമാൻഡാണു തീരുമാനിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു. ഹൈക്കമാൻഡുമായി പ്രശ്നങ്ങളൊന്നുമില്ല. വിളിച്ചാൽ ചർച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിർദേശങ്ങളുണ്ട്. അവ ഹൈക്കമാൻഡിനെ അറിയിക്കും. 

രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക് ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഘടനാ പ്രശ്നങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുകുള്‍ വാസ്നിക്കിനോട് വ്യക്തമാക്കിയിട്ടുണ്ട്.



2017, ജനുവരി 5, വ്യാഴാഴ്‌ച

കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയുടെ വിവരങ്ങള്‍ കേന്ദ്രം മറച്ചുവെച്ചു


ഇന്ത്യയിൽ വിലക്കു നേരിട്ട ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവിനു പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാൻ ബിജെപി സർക്കാർ കരാർ നൽകാൻ പോകുന്നുവെന്ന എന്റെ ആരോപണത്തിനു പിന്നാലെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഈ കമ്പനിയുടെ പേര് അപ്രത്യക്ഷമായതു ദുരൂഹമാണ്.

ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകൾ അച്ചടിക്കാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ ഡി ലാ റ്യൂ കമ്പനിക്കു 10 ഏക്കർ ബിജെപി സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ട വിവരം എന്റെ ആരോപണങ്ങൾക്കു പിന്നാലെ പുറത്തു വന്നു. 

നോട്ട് അച്ചടി വിദേശ കമ്പനിക്കു നൽകുന്നതിനെതിരെ പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായുള്ള ഇൗ നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണെന്നും അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഞാൻ  പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. 

1997-98 കാലത്ത് 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡി ലാ റ്യൂ ഉൾപ്പെടെ മൂന്നു വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നെങ്കിലും ഇത്തരം വിദേശ കരാറുകൾ തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും പണം എത്തുന്നതിനു കാരണമാകുമെന്നു കണ്ട് ഒഴിവാക്കിയിരുന്നു. ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടി വിദേശ കമ്പനികളെ ഏൽപിക്കരുതെന്നു പാർലമെന്റ് സമിതിയും ശുപാർശ നൽകി. ഡി ലാ റ്യൂവിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയെന്നും വിവരമുണ്ട്.

എന്നാൽ, ബിജെപി സർക്കാർ എത്തിയതോടെ മേയ്ക് ഇൻ ഇന്ത്യ അടക്കം പദ്ധതികളിൽ പങ്കാളിയായി രംഗപ്രവേശം ചെയ്ത ഇൗ കമ്പനി നവംബർ ഏഴു മുതൽ ഒൻപതു വരെ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാളായിരുന്നു. ഇതു തെളിയിക്കുന്ന വെബ്സൈറ്റിന്റെ പകർപ്പ് കഴിഞ്ഞ 31നു താൻ പുറത്തുവിട്ടതിനു പിന്നാലെയാണു സൈറ്റിൽ നിന്നു പേജ് അപ്പാടെ മാറ്റിയത്.

കേന്ദ്ര ധനമന്ത്രി ആരോപണം നിഷേധിച്ചപ്പോൾ, കമ്പനിയുമായി സഹകരിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും വ്യവസായ വാണിജ്യ വകുപ്പും മിണ്ടിയിട്ടില്ല. കേന്ദ്ര സർക്കാരും ഡി ലാ റ്യൂ കമ്പനിയും തമ്മിൽ സാമ്പത്തിക സഹകരണം ഉണ്ടായിട്ടുണ്ടോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണം.


2017, ജനുവരി 4, ബുധനാഴ്‌ച

പ്രയോജനത്തെക്കുറിച്ച് മോദി പറയാതിരുന്നത് പരാജയത്തിന്റെ തെളിവ്


നോട്ടു നിരോധിച്ച ശേഷമുള്ള 50 ദിവസം കൊണ്ട് രാജ്യത്തിന് എന്തൊക്കെ പ്രയോജനമുണ്ടായി എന്നു പ്രധാനമന്ത്രി വിശദീകരിക്കണം.  പ്രസംഗത്തിൽ ഇതു പറയാതിരുന്നതു പദ്ധതി പരാജയപ്പെട്ടതിന്റെ തെളിവാണ്. പ്രതീക്ഷിച്ചതിന്റെ അടുത്തു പോലും ഗുണം ലഭിച്ചില്ലെന്നും നോട്ടു നിരോധനം ജനാധിപത്യ രീതിയിലാണു പ്രധാനമന്ത്രി നടപ്പാക്കിയിരുന്നതെങ്കിൽ ഇതിനോടകം സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേനെ. 

സ്വന്തം പാർട്ടിയിലുള്ളവരെപ്പോലും വിശ്വാസത്തിലെടുക്കാതെയാണു മോദി നോട്ടു നിരോധനം നടപ്പാക്കിയത്. നേരത്തെ രാജ്യത്തു വിലക്കേർപ്പെടുത്തിയിട്ടുള്ള ബ്രിട്ടിഷ് കമ്പനി ഡിലാറിയുവിനു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാൻ കേന്ദ്രം ആലോചിക്കുന്നെന്ന തന്റെ ആരോപണത്തിനു ബന്ധപ്പെട്ടവർ മറുപടി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.

നോട്ടു നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. അക്രമത്തിന്റെ പാത സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രവർത്തനം പോരായെന്നുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. പുതിയ സർക്കാർ സ്ഥാനമേറ്റ് ആദ്യ ആറു മാസക്കാലം മിതത്വമുള്ള സമരങ്ങൾ മതിയെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു. 


  

2017, ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക് കറൻസിയുടെ അച്ചടി ‘ഡിലാറ്യൂ’വിന് നൽകുന്നതിൽ ദുരൂഹത


നേരത്തെ ഇന്ത്യയിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനിയായ ഡി-ലാ-റ്യൂവിന് (De La Rue) പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിന് കരാർ നൽകാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു.  കറൻസി നോട്ടുകൾ വിദേശത്ത് അച്ചടിക്കുന്നതു സംബന്ധിച്ച് പാർ‍ലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായി മോദി സർക്കാർ ഈ വിദേശ കമ്പനിയുമായി സഹകരിക്കുന്നതു വൻതോതിലുള്ള അഴിമതി ലക്ഷ്യമിട്ടാണെന്നും ഈ നീക്കം കള്ളനോട്ട് അച്ചടിക്കു സാധ്യതയുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. 

രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാൾ ഈ കമ്പനിയായിരുന്നു. ഇതിന്റെ  തെളിവുകൾ ഞാൻ പത്ര സമ്മേളനത്തിൽ ഹാജരാക്കിയിട്ടുണ്ട്.   പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലും ഈ കമ്പനിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘1997-98 കാലഘട്ടത്തിൽ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡിലാറ്യു ഉൾപ്പടെ മൂന്ന് വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നു. ആദ്യമായാണ് ഇന്ത്യൻ കറൻസിയുടെ അച്ചടി ഇങ്ങനെ വിദേശ കമ്പനികളെ ഏൽപ്പിച്ചത്. വ്യത്യസ്ത രാജ്യങ്ങളിലായി ഇങ്ങനെ കറൻസി അച്ചടിച്ചതിൽ ഗുരുതരമായ അപകട സാധ്യതയുണ്ടെന്നും രാജ്യത്തെ സമ്പദ് ഘടനയെയും സുരക്ഷയെയും പരമാധികാരത്തേയും ബാധിക്കുമെന്നും പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റി വിലയിരുത്തി. ഈ കമ്പനികൾ കൂടുതൽ കറൻസികൾ അച്ചടിച്ചാൽ കണ്ടെത്താനാവില്ലെന്നും അത് തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും എത്തുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്ത കമ്മിറ്റി ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടിക്കാൻ വിദേശ കമ്പനികളെ ഏൽപ്പിക്കരുതെന്ന് 2013 മാർച്ച് 20ന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തതാണ്.

ഡിലാറ്യു കമ്പനിയെ കേന്ദ്രം കരിമ്പട്ടികയിൽപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അങ്ങനെയുള്ള കമ്പനിയെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മോഡി സർക്കാർ സഹകരണം തുടരുന്നതിനു പിന്നിലെ താൽപര്യങ്ങൾ സംശയാസ്പദമാണ്. കറൻസി പിൻവലിക്കൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച അതേ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ഇന്ത്യ-യുകെ ടെക് സമ്മിറ്റിൽ ഈ കമ്പനി പ്ലാറ്റിനം സ്പോൺസറായിരുന്നു എന്നതും ആ സമ്മിറ്റ് നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചേർന്നാണ് ഉദ്ഘാടനം ചെയ്തതെന്നതും ഇതിനൊപ്പം സംശയങ്ങൾ സൃഷ്ടിക്കുന്നതാണ്.

2013 മുതൽ 2015 വരെയുള്ള ഈ കമ്പനിയുടെ വാർഷിക റിപ്പോർട്ടുകളിൽ ഇന്ത്യയിൽ പ്രവർത്തനം ഉള്ളതായി പറയുന്നില്ലെങ്കിലും 2016 മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ 100% പ്രവർത്തനം ഉള്ളതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രവുമല്ല കഴിഞ്ഞ ഏപ്രിലിനു ശേഷം ഈ കമ്പനിയുടെ ഓഹരി മൂല്യം 33.33% വർധിക്കുകയും ചെയ്തു. പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാൻ ഏൽപ്പിച്ചിട്ടുള്ള വിദേശ കമ്പനികളിൽ ഡിലാറ്യുവും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടും ഇതിനു പിന്നാലെ പുറത്തുവന്നു. സംശയാസ്പദമായ ഈ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം.