UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Showing posts with label INC. Show all posts
Showing posts with label INC. Show all posts

Friday, March 26, 2021

ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

 


ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 

ആ ആത്മാവിനെ തകർക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. "കോൺഗ്രസ് മുക്ത ഭാരത "മാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് " കോൺഗ്രസ് മുക്ത കേരള "മെന്ന് ബി ജെ പി യും സി പി എമ്മും ഒരുമിച്ച് പറയുന്നു. അതിനായി എന്ത് അവിശുദ്ധ കൂട്ടുകെട്ടിനും അവർ തയ്യാറാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം 'ഡീൽ' വെളിപ്പെടുത്തിയത് ആർഎസ്എസിന്റെ  പ്രമുഖ നേതാവും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡോ. ബാലശങ്കറാണ്. 1977 മുതൽ തുടങ്ങിയതാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്.

 ബിജെപിയുടെ തെറ്റായ രാഷ്ട്രീയത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഈ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹമാണ്. രാഷ്ട്രീയ പ്രബുദ്ധമായ ഈ മണ്ണിൽ അത് നടക്കില്ല. ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇന്ത്യ എന്ന വികാരം ഉള്ള കാലത്തോളം ഈ മഹത്തായ പ്രസ്ഥാനം എന്നും നിലനിൽക്കും.

എല്ലാ ഡീലുകളെയും  പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിയുള്ള വൻ വിജയമാവും ഇത്തവണ യു ഡി എഫിനുണ്ടാവുക...


#നാട്_നന്നാകാൻ_യുഡിഎഫ്  | #KeralaElections2021 | #UDF #VoteForUDF  |   #Election2021 |   #OommenChandy

Saturday, May 6, 2017

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിയെ യുഡിഎഫ് കൈവെള്ളയിൽ കൊണ്ടുനടന്നു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കെ.എം. മാണിയെ യുഡിഎഫ് കൈവെള്ളയിലാണ് കൊണ്ടുനടന്നത്. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാത്തതിനാലാണ് സി.പി.എമ്മിനൊപ്പം കൂടിയത്. ഇത് തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. സി.പി.എമ്മിലേക്ക് പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്ന് സംശയിക്കണം.

രാഷ്ട്രീയമായി വ്യത്യസ്തതീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. യു.ഡി.എഫുമായുള്ള ബന്ധം വിടാനുള്ള തീരുമാനം അങ്ങനെയൊന്നായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയെ തോല്പിച്ചത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയവഞ്ചനയാണ്.

സാധാരണഗതിയില്‍, ഈ വഞ്ചന വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, കാലങ്ങളായി മാണിക്കൊപ്പം നിന്ന അവരുടെ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിപോലും ഈ മറുകണ്ടംചാടല്‍ അറിഞ്ഞില്ലെന്നു മനസ്സിലായപ്പോഴാണ് വിഷമം കുറഞ്ഞത്. സി.പി.എമ്മുമായി ചേര്‍ന്നതിന്റെ കാരണങ്ങള്‍ നാലുപേരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കാകില്ല.

തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ത്യാഗംചെയ്ത ഡി.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയതും ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസിന്റെ ഏതുനേതാവാണ് അപമാനിച്ചതെന്നു വ്യക്തമാക്കാന്‍ കെ.എം.മാണിയും ജോസ് കെ.മാണിയും തയ്യാറാകണം.


Friday, December 30, 2016

വിമര്‍ശനത്തെ ഭയപ്പെടുന്നില്ല

 
വിമർശനത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും വിമർശനം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി മുന്നോട്ട് പോവുമെന്നും, സ്വയം നന്നാവാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോവാനും വിമർശനം നല്ലതാണ്. വിമര്‍ശനങ്ങളെ എതിര്‍പ്പുകളായി കാണുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വയം വിമര്‍ശനങ്ങള്‍ പോലും നമുക്ക് ആവശ്യമായി തീരുന്ന സന്ദര്‍ഭങ്ങളുണ്ട്.

കോൺഗ്രസ് എന്നും വിമർശനത്തെ അംഗീകരിച്ചിട്ടുണ്ട്. പേര് മാറ്റി സ്വയം വിമർശിച്ച് ലേഖനം എഴുതിയ ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യമുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. മുന്നണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. നേതാക്കൾക്ക് ചേരാത്ത വാക്കും പ്രവൃത്തിയും ആരിൽ നിന്നും ഉണ്ടാവരുത്. വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിട്ടെയുള്ളു. പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല.

കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെടുത്ത നിലപാട് തന്നെയാണ് തനിക്കുള്ളത്. പാര്‍ട്ടിയുടെ ഉന്നമനത്തിനായി എല്ലാവരും പരിശ്രമിക്കണം. പാർട്ടി പു:ന സംഘടനയുമായി ബന്ധപ്പെട്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കര്യത്തിൽ ഉറച്ച് നിൽക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് എ.ഐ.സി.സി ഉറപ്പ് നൽകിയതാണ്.Thursday, December 22, 2016

പരാതിക്കാരനല്ല; പരാതി പറയാനുമില്ല.


ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ താന്‍ പരാതിക്കാരനുമല്ല  ആരുടെയും അടുത്ത് പരാതി പറയാനുമില്ല. കെ.പി.സി.സി പ്രസിഡന്റാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരേണ്ട തീയതി തീരുമാനിക്കേണ്ടത്. സൗകര്യപ്രദമെങ്കില്‍ യോഗത്തില്‍ പങ്കെടുക്കും. താനായിട്ട് ഒരു തീയതി പറയില്ല.

നാളിതുവരെ കെ.പി.സി.സി പ്രസിഡന്റിന്റെയോ, ഡി.സി.സി പ്രസിഡന്റുമാരുടെയോ ഒരു സ്ഥാനാരോഹണ ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണ്. 

Sunday, November 1, 2015

നേതൃസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ല


അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആര് നയിക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍  യാതൊരു തര്‍ക്കവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഒരു സംവിധാനമുണ്ട്. ഹൈക്കമാന്റും തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരും ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും പാര്‍ട്ടിയിലില്ല.

ഭൂരിപക്ഷം കുറവാണെന്നും സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നും പറഞ്ഞവരാണ് സംസ്ഥാനത്തെ പ്രതിപക്ഷം. കുറഞ്ഞ ഭൂരിപക്ഷത്തിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഏകോപനം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പിണറായി അല്‍പം വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിയാണ്. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Saturday, October 31, 2015

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Sunday, October 18, 2015

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

Tuesday, October 6, 2015

കേരളത്തില്‍ വര്‍ഗീയതയ്ക്ക് നിലനില്‍പ്പില്ല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാ - വസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Sunday, October 4, 2015

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍


കാസര്‍ഗോഡ്: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെപിസിസി തീരുമാനപ്രകാരം നഗരസഭാ ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ത്രിതല പഞ്ചായത്തുകളിലും നഗരസഭ-കോര്‍പ്പറേഷനുകളിലും ജയിച്ചുവരേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം ഫണ്ട് അനുവദിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍പോയി കോണ്‍ഗ്രസിനെയും കഴിഞ്ഞ യുപിഎ സര്‍ക്കാരിനെയും കളിയാക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള സിബിഐയാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കല്‍ക്കരിഖനി അഴിമതി ആരോപണങ്ങളില്‍നിന്ന് ക്‌ളീന്‍ചിറ്റ് നല്‍കി കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കുമെന്നുള്ള ബിജെപി പ്രസിഡണ്ട് അമിത്ഷായുടെ പ്രസ്താവന കേവലം സ്വപ്‌നം മാത്രമാണ്. രാജ്യത്ത് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന ബിജെപിയുടെ ശക്തിക്ക് ഇന്ന് കാതലായ മാറ്റം വന്നുകഴിഞ്ഞു. മോദി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും ഒന്നല്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പിന്നിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം വിനിയോഗിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tuesday, September 29, 2015

കോണ്‍ഗ്രസ്സ് വിമുക്ത കേരളം അമിത്ഷാ സ്വപ്‌നം കണ്ടാല്‍ മതി


പാലക്കാട്: കോണ്‍ഗ്രസ്സിനെ തുടച്ചുനീക്കാന്‍ അര്‍ക്കും സാധിക്കില്ല. അമിത്ഷാ ഇക്കാര്യം പറയേണ്ടത് കേരളത്തിലല്ല. പാര്‍ലമെന്റില്‍ വളരെയേറെ മോഹങ്ങള്‍നല്‍കി വടക്കേ ഇന്ത്യയില്‍ നേടിയ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആഹ്വാനംചെയ്തു. ഇത് കേരളത്തെ സംബന്ധിച്ച് അസംബ്ലി തിരഞ്ഞെടുപ്പിന് തുല്യമാണ്. അതു കൊണ്ട് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു കൊണ്ടാവണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

Thursday, August 20, 2015

ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കും


ചാവക്കാട്ട് കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.  ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കെപിസിസിയുമായി ആലോചിച്ച് എല്ലാ വിധ സഹായവും നല്‍കും. 

ഗ്രൂപ്പ് നോക്കിയല്ല കേസ്സ് അന്വേഷണമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.അന്വേഷണത്തില്‍ ഒരു വിധ ഇടപെടലുകളുമില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെ.പി.സി.സി. സെക്രട്ടറി എന്‍ കെ സുധീര്‍, ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദു റഹിമാന്‍ കുട്ടി, എം.എല്‍.എമാരായ ടി എന്‍ പ്രതാപന്‍, പി എ മാധവന്‍ ഒപ്പമുണ്ടായിമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹനീഫയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു


Monday, August 17, 2015

മതനിരപേക്ഷതയും വികസനവും സംരക്ഷിക്കുന്നത് കോൺഗ്രസ് മാത്രംകോട്ടയം: കേരളത്തിന്റെ തനതു മാതൃകകളായ മതനിരപേക്ഷതയും വികസനവും ഒരുപോലെ സംരക്ഷിച്ചു മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൈവകൃഷിവ്യാപിപ്പിക്കുക, ജല സ്രോതസ്സുകളെ സംരക്ഷിക്കുക, അഴിമതിരഹിത വികസനം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പദയാത്ര.


Friday, May 29, 2015

ഇടതു സമരങ്ങള്‍ പരാജയപ്പെടുന്നു കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ഇടതുമുന്നണി സമരങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന വികസനം ജനങ്ങളിലേക്കെത്തുന്നതിനു തെളിവാണ് സമരങ്ങള്‍ക്കു ജനപിന്തുണ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിശാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.