തിരുവനന്തപുരം: സോളാര്‍ കേസിലെ കോടതിവിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ കേസില്‍ സ്വതന്ത്രമായ അന്വേഷണമാണ് നടന്നതെന്നതിന്റെ തെളിവാണ് വിധി. സരിതയ്ക്ക് പണം നല്‍കിയെന്ന െഫനി ബാലകൃഷ്ണന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ പരാതിക്കാരന്‍ ബാബുരാജനെ താന്‍ കണ്ടിട്ടില്ല. തന്റെ പേരില്‍ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെകാലത്ത് ഇതുപോലൊരു പരാതി വന്നപ്പോൾ വെറും കൊടുക്കൽവാങ്ങൽ കാര്യം എന്ന നിലയിൽ ക്രിമിനൽ കേസെടുക്കേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. എന്നിട്ടാണു നിയമപരമായി മുന്നോട്ടുപോയ തങ്ങളെ അവർ വിമർശിക്കുന്നത്. ഇപ്പോള്‍ കുറ്റംചുമത്തി ശിക്ഷ വാങ്ങി നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.





























