UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Backward എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Backward എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഡിസംബർ 7, ചൊവ്വാഴ്ച

നാടാർ ജനവിഭാഗത്തെ സർക്കാർ വഞ്ചിച്ചു


ക്രിസ്ത്യന്️ നാടാർ  വിഭാഗത്തെ ഒബിസി പട്ടികയില്️ ഉള്️പ്പെടുത്താനുള്ള പിണറായി സക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്️ കണ്ടുള്ളതും ആയിരുന്നെന്ന് ഇപ്പോള്️വ്യക്തമായി. നാടാ ജനവിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പുപറയണം. 102-ാം ഭരണഘടാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്️ ഉള്️പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സക്കാരിന് ഇല്ലെന്നും വ്യക്തമായ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് മുന്️ യുഡിഎഫ് സക്കാ ഇത്തരമൊരു തീരുമാനം എടുക്കാതിരുന്നത്. എന്നാല്️ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പിണറായി സര്️ക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2021 ഫെബ്രുവരി ആറിന് ഉത്തരവിറക്കിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് അന്നേ വ്യക്തമായിരുന്നു.

ഫെബ്രുവരിയിലെ ഉത്തരവ് പിന്️വലിക്കുമെന്നാണ് സ
ക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഒബിസി പട്ടികയില്️ ഏതെങ്കിലും വിഭാഗത്തെ ഉള്️പ്പെടുത്താന്️ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി പാലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്️ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് സക്കാർ കോടതിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്️ ഉയന്നിട്ടുണ്ട്.
2016, നവംബർ 13, ഞായറാഴ്‌ച

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത് ശങ്കർ

മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 44–ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ. ശങ്കർ ഫൗണ്ടേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്മൃതി സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുന്നു. 

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചത് ആർ. ശങ്കറാണ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണു പിന്നീടുവന്ന സർക്കാരുകൾ ക്ഷേമപദ്ധതികൾ ഏറ്റെടുത്തത്.     

  പ്രഥമ ആർ. ശങ്കർ പുരസ്കാരം ഡോ. വി.പി.ഗംഗാധരന് സമ്മാനിച്ചു. 1993ലെ ആർ.ശങ്കർ അവാർഡ് കെ. കരുണാകരനു മരണാനന്തര ബഹുമതിയായി സമർപ്പിച്ചു. കരുണാകരന്റെ മകൻ കെ.മുരളീധരൻ എംഎൽഎ അവാർഡ് ഏറ്റുവാങ്ങി. 

കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളവും ഉദ്ഘാടനം ചെയ്തു. ശങ്കറിന്റെ പാളയത്തെ പ്രതിമയിലും ഇന്ദിരാഭവനിലെ ചിത്രത്തിലും പുഷ്പാർച്ചന നടന്നു.2016, നവംബർ 9, ബുധനാഴ്‌ച

വർഗീയത വളർത്തി ബിജെപി, മുതലെടുത്ത് സിപിഎം

പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹന്നാൻ, നേതാക്കളായ വി.എസ്. വിജയരാഘവൻ, വി.ടി. ബൽറാം എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, സി. ചന്ദ്രൻ, സി.പി. മുഹമ്മദ്, വിജയൻ പൂക്കാടൻ, ടി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദലി എന്നിവർ വേദിയിൽ.


 ബിജെപി രാജ്യത്താകമാനം വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പു നടത്തുമ്പോൾ സിപിഎം കേരളത്തിൽ ബിജെപിയുടെ വർഗീയത മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. 

വർഗീയചൂഷണം വർധിക്കുന്ന സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന്റെ പ്രസക്തിയേറുന്നത്. ജാതിയും മതവുമെല്ലാം മനുഷ്യനന്മയ്ക്കാണ് ഉപയോഗിക്കേണ്ടത്. എന്നാൽ മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്താനാണ് ഇപ്പോൾ അത് ഉപയോഗിക്കുന്നത്. ഗുരുവിന്റെ പൂർണമായ ആശയത്തെ പൂ‍ർണമായി ഉൾക്കൊണ്ടു ജീവിക്കാൻ എല്ലാവരും തയാറാകണം. കോൺഗ്രസിന് മതേതരത്വം പ്രാണവായുപോലെയാണ്. പുതുതലമുറ അതു ഉൾക്കൊണ്ടു പ്രവർത്തിക്കണം. ഇന്ത്യയുടെ യഥാർഥ സമ്പത്ത് മതേതരത്വമാണ്.

നൂറു തിരഞ്ഞെടുപ്പു തോറ്റാലും എത്ര പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നാലും മതേതരത്വത്തിന് കോട്ടം വരുത്തി രാഷ്ട്രീയലാഭം കൊയ്ത ചരിത്രം കോൺഗ്രസിനില്ല. ആ ആദർശം ഭാവി തലമുറിയിലെ കോൺഗ്രസുകാരും മുറുകെപ്പിടിക്കണം. മതപരമായ വിശ്വാസങ്ങൾക്കു മാറ്റം വരുത്താൻ തീരുമാനമെടുക്കുന്നത് ഓരോ മതത്തിൽ --പെട്ടവരെയും വിശ്വാസത്തിലെടുത്താകണം. നാടിന്റെ പുരോഗതിയേക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത് ജാതിമതചിന്തകളുടെ അതിർവരമ്പുകൾ കടന്നുകൊണ്ടാവണം.

ബാബറി മസ്ജിദ് തകർത്തപ്പോഴും മാറാട് കലാപം ഉണ്ടായപ്പോഴും അക്രമത്തിന്റെ വ്യാപ്തി കുറക്കാൻ കേരള സമൂഹം കാട്ടിയ ആർജവം രാജ്യത്തിനുതന്നെ മാതൃകയാണ്‌.   

2016, ജൂൺ 29, ബുധനാഴ്‌ച

ദലിത് കള്ളക്കേസുകൾ പിൻവലിക്കണം


സ്ത്രീസുരക്ഷയും ദലിത് സംരക്ഷണവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തലശ്ശേരിയിലെ ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ തയാറാകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന ദലിത് അതിക്രമങ്ങൾക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ  നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 പല നല്ല കാര്യങ്ങളിലും കേരളം മറ്റുള്ളവർക്കു മാതൃകയാണ്. ആ നൻമകളെ രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കുന്ന നടപടികളാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാരായി ചന്ദ്രശേഖരനെതിരെ നോമിനേഷൻ നൽകിയതിന്റെ വൈരാഗ്യമാണു സിപിഎം രാജന്റെ കുടുംബത്തോടും കുട്ടികളോടും കാണിക്കുന്നത്. വിഷയത്തെ നിസ്സാരവൽക്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കേസുകൾ പിൻവലിക്കണം. ഇവർക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 


2016, ജനുവരി 10, ഞായറാഴ്‌ച

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കും


തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ടെക്, എം.ടെക്, എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പട്ടികജാതി വികസനവകുപ്പിന്റെ സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് പട്ടികജാതി വകുപ്പിന് മെഡിക്കല്‍കോളേജ് അനുവദിച്ചതോടെ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

2015, ഡിസംബർ 29, ചൊവ്വാഴ്ച

അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ഇനി പ്രഥമപരിഗണന


കോട്ടയം: അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്കായിരിക്കും ഇനി പ്രഥമ പരിഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ഔദാര്യമല്ല മറിച്ച് അവകാശമാണ്.ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ ദക്ഷിണമേഖലാ പ്രതിഭാ പുരസ്‌കാര വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.

സംഘടിത സമുദായങ്ങളുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകളും പട്ടിക വിഭാഗങ്ങള്‍ക്കായിരുന്നു. വീരശൈവസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാവിധ സഹകരണവും നല്‍കും. സാമൂഹ്യപരിഷ്‌കര്‍ത്താവും വീരശൈവധര്‍മ്മ പ്രചാരകനുമായ ബസവേശ്വരന്റെ തത്ത്വചിന്തകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസാപ്രസംഗം നടത്തി.

ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കും


വയനാട്: സ്വന്തം ജീവന്‍ വിലനല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തോടുള്ള ആദരം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാണാസുരമലയിലെ അംബേദ്കര്‍ കോളനിയിലെത്തി. ദുര്‍ഘടപാതകള്‍ പിന്നിട്ട്, കാട്ടുനായ്ക്കരും പണിയരും മാത്രം താമസിക്കുന്ന കോളനിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്.

മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും മുഖ്യമന്ത്രി ബാബുവിന്റെ മാതാപിതാക്കളോടു പറഞ്ഞു. ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്ത്വത്തിന് ബാബുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ഇവര്‍ കാല്‍നൂറ്റാണ്ടായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും വീടില്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടുലക്ഷം രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ബാണാസുരസാഗറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് വെള്ളത്തിലേക്കു താഴ്ന്നുപോകുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ബാബുവും അപകടത്തില്‍പ്പെട്ടത്. മരിച്ച ചെന്നലോട് പത്തായക്കോടന്‍ റൗഫിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

2015, ഡിസംബർ 22, ചൊവ്വാഴ്ച

പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


കോട്ടയം: പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട ചെറുസമുദായങ്ങള്‍ സംഘടിതശക്തിയായി സമൂഹത്തിനു കൂടുതല്‍ നന്മചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാധ്യായര്‍ മഹാസഭയുടെ വാര്‍ഷികവും സംസ്ഥാന വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2015, ജൂൺ 21, ഞായറാഴ്‌ച

സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാനാവില്ലആര്യനാട് : സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യോഗത്തില്‍ ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ചെറുതും വലുതുമായി വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസംഅരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 20152015, ഏപ്രിൽ 18, ശനിയാഴ്‌ച

ആദിവാസികളുടെ ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കും


 ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉടന്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ 32,000 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇനി 7000 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് ഉടന്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് സംഘടിപ്പിച്ച കാനനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വനത്തില്‍ ഒതുങ്ങിക്കഴിഞ്ഞവരെ നാടിന് ആവശ്യമുണ്ട്. അവര്‍ നാടിന്റെ സമ്പത്താണെന്നും ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

2015, ഏപ്രിൽ 12, ഞായറാഴ്‌ച

കെ.പി.എം.എസ് ന്‌ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുംകെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ 
തയ്യാറാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സമ്മേളനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു.

സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകി.