UDF

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ അനുമതിക്കായി കേന്ദ്രമന്ത്രിയെ കാണും



തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കായി കേന്ദ്രമന്ത്രി എം.വെങ്കയ്യനായിഡുവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കാണും. നേരത്തെ പദ്ധതിക്കുള്ള അനുമതിക്കായി കത്ത് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടുതന്നെ അനുമതി വാങ്ങണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 

കൊച്ചി മെട്രോ മാതൃകയിലാണ് ലൈറ്റ് മെട്രോയും തുടങ്ങുക. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രാനുമതി വാങ്ങിയ ശേഷമാണ് തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്. കേന്ദ്രാനുമതിക്ക് മുമ്പ് മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരും. അതൊഴിവാക്കാനാണ് നേരത്തെ അനുമതി വാങ്ങുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്ന നിഗമനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചു വരുന്ന സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.