നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്-ഐ തൃക്കാക്കര ഈസ്റ്റ് മണ്ഡലം 15-ാം വാര്‍ഡ് കുടുംബസംഗമം അത്താണി ഐ. എം.ജി. ജങ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒഞ്ചിയത്ത് നടന്ന ആക്രമണങ്ങളില്‍ ഒരു പക്ഷത്ത് എപ്പോഴും സിപിഎം ആണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി മറുപടി പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
വാര്‍ഡ് പ്രസിഡന്റ് പി.കെ. ഷൈജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
2012, മേയ് 9, ബുധനാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
» നെയ്യാറ്റിന്‍കരയില്‍ വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട
നെയ്യാറ്റിന്‍കരയില്‍ വിജയിക്കാന്‍ യുഡിഎഫിന് ആരുടേയും ജീവനെടുക്കേണ്ട
