UDF

2012, ജൂൺ 20, ബുധനാഴ്‌ച

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തത്തെുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാന്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കനുഭവപ്പെടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച എ.എം. ആരിഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരികെനല്‍കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാക്കി. എന്നാല്‍ ഇത് പരിഹാരമല്ല. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സുതാര്യമല്ലാത്ത തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരം. എന്നാല്‍, നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാം. ഗുണ്ടകളെ വിട്ട് വിരട്ടിയാലും ക്രിമിനല്‍ കേസെടുക്കാം. ജോസഫ് വാഴക്കന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.