UDF

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി




പൊതുമരാമത്തിന്റെ 1500 കോടിയുടെ പദ്ധതിക്ക് അനുമതി - മുഖ്യമന്ത്രി



പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന 10 സുപ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 1498.29 കോടി രൂപയുടെ ഈ പദ്ധതികളില്‍ റോഡ്, ബൈപ്പാസ്, മേല്‍പ്പാല നിര്‍മാണം എന്നിവയുള്‍പ്പെടുന്നു.

'സ്​പീഡ്' എന്ന പേരിലുള്ള ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ 10,000 കോടി രൂപ മതിപ്പുചെലവ് വരുന്ന 23 നിര്‍ദ്ദേശങ്ങളാണുള്ളത്. അതിന്റെ ആദ്യഘട്ടമായുള്ള 10 പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തുടങ്ങുന്നത്. ഈ ബൃഹദ്പദ്ധതി നേരത്തേ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാക്കിയുള്ള 13 പദ്ധതികള്‍ക്ക് അനുമതി അടുത്ത ഘട്ടത്തില്‍ നല്‍കും. പദ്ധതിക്കാവശ്യമായ പണം ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തും. വിവിധ ഏജന്‍സികളില്‍ നിന്ന് കടമെടുക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും. ഈ പദ്ധതികള്‍ക്ക് ടോള്‍ ബാധകമാകില്ല - അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അനുമതി നല്‍കിയ പദ്ധതികള്‍ ഇവയാണ്:

* എന്‍.എച്ച്. ബൈപ്പാസില്‍ പാലാരിവട്ടം ഫൈ്‌ള ഓവര്‍ - 72.6 കോടി

* എന്‍.എച്ച്. 47 ബൈപ്പാസില്‍ വൈറ്റില ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 109 കോടി

* എന്‍.എച്ച്.47 ബൈപ്പാസില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 80.2 കോടി

* എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചക്കരപ്പറമ്പ് ജങ്ഷനും ഇന്‍ഫോ പാര്‍ക്ക് ജങ്ഷനും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍.എച്ച്. നാലുവരിപ്പാത നിര്‍മാണം - 412.82 കോടി.

* കൊല്ലം ബൈപാസ് - 267.16 കോടി

* ആലപ്പുഴ ബൈപാസ് - 255.75 കോടി

* കോഴിക്കോട് ബൈപാസ് - 145.5 കോടി

* എടപ്പാള്‍ ജങ്ഷനില്‍ ഫൈ്‌ള ഓവര്‍ - 21 കോടി

* രാമപുരം, നാലമ്പലം ദര്‍ശനം റോഡ് - 67 കോടി

* കഞ്ഞിക്കുഴി, വെട്ടത്തുകവല - കറുകച്ചാല്‍ റോഡ് - 67.26 കോടി