
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ നിയമം 2013 ആയി ബന്ധപ്പെട്ട് സംസ്ഥാനതല മേല്‍നോട്ട സമിതിയും വിദഗ്ധ സമിതിയും രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമങ്ങളും ഫോറങ്ങളും രൂപപ്പെടുത്തുന്നതിന് നിയമവകുപ്പില്‍ നിന്ന് സ്‌പെഷ്യല്‍ സെക്രട്ടറി / അഡീഷണല്‍ സെക്രട്ടറി പദത്തില്‍ വിരമിച്ച ഒരാള്‍, റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ വിരമിച്ചയാള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള മുതിര്‍ന്ന വക്കീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. ഈ സമിതി നല്‍കുന്ന ശുപാര്‍ശകള്‍ പരിശോധിച്ച് അന്തിമ ശുപാര്‍ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മേല്‍നോട്ട സമിതി രൂപവത്കരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും - മുഖ്യമന്ത്രി പറഞ്ഞു.