UDF

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും-മുഖ്യമന്ത്രി




 സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്താണ് അവയെ അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടാവും. ഇതിന്റെ ചെലവിന്റെ 65 ശതമാനം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എസ്.എസ്.എ. ഫണ്ടില്‍നിന്ന് ചെലവഴിക്കും. ബാക്കി 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും -മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിയോജകമണ്ഡലത്തിലും സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങുമെന്ന തീരുമാനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ പുല്ലൂര്‍, കാഞ്ഞിരടുക്കം എന്ന സ്ഥലത്ത് മൂന്നു കോഴ്‌സുകളോടെ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു.

മലപ്പുറം ജില്ലയിലെ വേങ്ങര സര്‍ക്കാര്‍ കോളേജില്‍ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകള്‍ അനുവദിക്കാനും തീരുമാനിച്ചു.