UDF

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി














ഡല്‍ഹി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടെന്ന്‌ മുഖ്യമന്ത്രി. കേന്ദ്രമന്ത്രി ആനന്ദ്‌ ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്‌.

റബ്ബര്‍ സംരംഭത്തിന്‌ ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ മാസം മുമ്പ്‌ നടത്തിയ സന്ദര്‍ശന വേളയില്‍ കേരളം ആവശ്യപ്പെട്ട സ്‌പൈസ്‌ പാര്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററിനും അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പൈസ്‌ പാര്‍ക്കിനായി 10 ഏക്കര്‍ സ്‌ഥലം നല്‍കണമെന്നായിരുന്നു ആവശ്യം. കാക്കനാട്ടെ കിന്‍ഫ്രാ പാര്‍ക്കിലാണ്‌ കണ്‍വെന്‍ഷന്‍ സെന്ററിന്‌ സ്‌ഥലം നല്‍കിയിട്ടുള്ളത്‌.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.