കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും - മുഖ്യമന്ത്രി

എയര്‍ കേരള ആരംഭിക്കണമെന്നത് ഗള്‍ഫ് മലയാളികളുടെ ശക്തമായ ആവശ്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തുപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യം വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. വികസന രംഗത്ത് 'സിയാല്‍ മോഡല്‍' ഇന്ത്യയില്‍ അറിയപ്പെടുന്ന വികസന മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി കെ. ബാബു യോഗത്തില്‍ അധ്യക്ഷനായി. ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വര്‍ണ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും മറ്റും ഇത് ഏറെ സഹായകമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ജനറേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ ഡ്യൂട്ടിഫ്രീ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും സിയാല്‍ ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍വഹിച്ചു. ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനം മന്ത്രി അനൂപ് ജേക്കബ്ബും സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്റര്‍ കെ.പി. ധനപാലന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു.
(Posted on: 02 Feb 2014)