UDF

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി;

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി; 

തിരുവനന്തപുരം: റബര്‍ സംഭരണം ഉടനെ ആരംഭിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായവും തേടും. റബര്‍ വിലയിടിവിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റബര്‍ സംഭരണത്തിന് പണം എത്ര വേണമെങ്കിലും നല്‍കുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.

വിലയിടിവ് ഒരു യാഥാര്‍ഥ്യമാണെങ്കിലും കഴിവുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇറക്കുമതി ചെയ്യുന്ന റബറിന് ചുങ്കം കൂട്ടിയത് കേരളത്തിന്റെ സമ്മര്‍ദ്ദഫലമായാണ്. സംഭരണത്തിന്റെ സാധ്യത പരിശോധിക്കാമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി. കേന്ദ്രം ചെയ്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സംഭരണം നടത്തും. റബര്‍ ഇറക്കുമതി ചെയ്യുന്ന സമയവും അളവും പ്രധാനമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ റബര്‍ബോര്‍ഡുമായി ഇറക്കുമതി കാര്യത്തില്‍ ഒരാലോചനയ്ക്ക് തയാറാകുന്നുണ്ട്. കേന്ദ്രത്തിന്റെ വിലസ്ഥിരതാഫണ്ടില്‍ നിന്ന് 100 കോടി ചോദിച്ചിട്ടുണ്ട്.