UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും


നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കും 

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നതാണ്. അത് പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും



തിരുവനന്തപുരം: ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയാണെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ദിനാചരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഉള്ളവരില്‍ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇ-ഗവേണസ് അടക്കമുള്ള കാര്യങ്ങളില്‍ റവന്യൂ വകുപ്പിന് നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പാലോട് രവി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റവന്യൂ, സര്‍വേ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.


2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെല്ലിന് കിലോഗ്രാമിന് 20 രൂപ നല്‍കും: 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  




തൃശൂര്‍ * നെല്ല്‌സംഭരണംവഴി കര്‍ഷകനു കിലോഗ്രാമിന് 20 രൂപയെങ്കിലും ലഭ്യമാക്കുകയാണു സര്‍ക്കാര്‍ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെമ്പൂക്കാവില്‍ നിര്‍മാണം ആരംഭിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 18 രൂപയാണു നല്‍കുന്നത്. ഇതില്‍ നാലു രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയാണ്.

കേന്ദ്രം സംഭരണവില വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തുക വര്‍ധിപ്പിക്കും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ഉല്‍പാദനം വര്‍ധിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ക്ഷീരകര്‍ഷകരുടെ ആനുകൂല്യം വര്‍ധിപ്പിച്ചതോടെ പാലുല്‍പാദനം വര്‍ധിച്ചു. റബറിനു വിലയിടിവു വന്നപ്പോള്‍ സംഭരണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കിലോ റബറിന് സംഭരണവില 10 രൂപ വര്‍ധിപ്പിച്ചു.

റബറിനു കിലോഗ്രാമിന് 17 രൂപ സംഭരണവില എത്തിക്കുന്നതും സര്‍ക്കാര്‍ ലക്ഷ്യമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സാമ്പത്തിക കുതിപ്പ് സാധ്യമാകൂ. ഹൈടെക് കൃഷിസമ്പ്രദായത്തെ ജനങ്ങള്‍ താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. എട്ടു നിലയോടുകൂടി സമയബന്ധിതമായി കാര്‍ഷിക സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി മുഴുവന്‍ തുകയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം- ഉമ്മന്‍ചാണ്ടി


കൊല്ലം: കേരളത്തില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുള്ള നിയമങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന റാലിയുടെ സമാപനമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകത്തൊഴിലാളി നിയമം, ചുമട്ടുതൊഴിലാളി നിയമം തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരിലെ തൊഴില്‍മന്ത്രിമാരാണ് കൊണ്ടുവന്നത്. സോണിയാഗാന്ധി ഇടപെട്ട് ഇ.എസ്.ഐ. മിനിമം പെന്‍ഷന്‍ 1,000 രൂപയാക്കിയത് അനേകലക്ഷം വിരമിച്ച തൊഴിലാളികള്‍ക്ക് ആശ്വാസം പകരും. അധ്വാനവര്‍ഗത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

യു.ഡി.എഫ്. സര്ക്കാരിന്റെ 1000 ദിനാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളില് നടന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നഗര വികസന
ആരോഗ്യ പദ്ധതിയുടെ താക്കോല് മന്ത്രി വി.എസ്.ശിവകുമാറിന് കൈമാറുന്നു.


1000 ദിവസം കൊണ്ട് ഒൻപതാം സ്ഥാനത്തു കിടന്ന കേരളം ഇപ്പോൾ ഒന്നാമത് :-
ഉമ്മൻ ചാണ്ടി സർക്കാരിനു അഭിനന്ദനം

1) 1998 മുതൽ കാത്തിരുന്ന കണ്ണൂർ വിമാനത്താവളം
2) ദശാബ്ദങ്ങൾ കാത്തിരുന്ന വിഴിഞ്ഞം
3) 2005 മുതൽ കാത്തിരുന്ന സ്മാർട്ട് സിറ്റിയുടെ ആറര ലക്ഷം ചതുരസ്ശ്രയടി കെട്ടിടത്തിൻടെ നിർമാണം പുരോഗമിക്കുന്നു.
4) 2004 മുതൽ കാത്തിരുന്ന മെട്രോ റെയിൽ
5)സ്റ്റാർട്ട് അപ്പ് പ്രോഗ്രമിലുടെ, 450 വിദ്യാർത്ഥി സംരംഭങ്ങൾക്ക് തുടക്കം
6) മൂന്നു വർഷം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ടെർമിനൽ
7) മൂന്ന് വർഷം കൊണ്ട് ടെക്നോപാർക്ക് രാജ്യത്തിലെ എറ്റവും വലിയ IT പാർക്ക്
8) മുപ്പതു വർഷത്തിനു ശേഷം എട്ടു സർക്കാർ മെഡിക്കൽ കോളേജ്
9) രണ്ടര വർഷംകൊണ്ട് 8.82 ലക്ഷം പുതുതായ് റേഷൻ കാർഡ്
10) മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി
11) 2006 മു്തൽ അംഗികരമില്ലാത്ത് അദ്യപകർക്കു നിയമാനം നൽകി
12) തീരദേശ കപ്പൽ ഗാതഗതം ആരംഭിച്ചു
13) ജന സമ്പർക പരിപാടിയിലൂടെ 44.05 കോടിയുടെ സഹായം
14) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ പദ്ധതിയിലൂടെ 250 കോടിയുടെ ധനസഹായം
15) എട്ടു വർഷത്തിന്റെ കാത്തിരിപ്പിനുശ േഷം 4200 കോടിയുടെ LNG ടെർമിനൽ
16) 6000 കോടിയുടെ കൊഴികോട്, തിരുവനതപുരം മോണോ റെയിൽ
17) ഭൂരഹിതര്ക്ക് മൂന്നു സെൻറ് വീതം ഭൂമി
18) എല്ലാ സർക്കാർ ആശുപത്രിയിലും 939 ഇനം മരുന്നുകൾ സൗജന്യം 
19) സമഗ്ര ആരോഗ്യ ഇൻഷുറൻസ്
20) ദേശിയ പെൻഷൻ പദ്ധതി
21) ഇ -ജില്ല പദ്ധതി
22) എല്ലാ തലുക്കുകളിലും സബ്-RTO
23) ക്രമസമാധാനപാലനത്തിൽ കേരളം മുന്നിൽ
24) ഗവ സ്കൂളിൽ സൗജന്യ uniform പദ്ധതി


2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും - മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: എയര്‍കേരള പദ്ധതിക്ക് തടസ്സമാകുന്ന രണ്ട് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) 800 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ചു വര്‍ഷത്തെ പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉണ്ടെങ്കിലേ രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കൂ എന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ രണ്ട് വ്യവസ്ഥകളും മാറ്റുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കേരള ആരംഭിക്കണമെന്നത് ഗള്‍ഫ് മലയാളികളുടെ ശക്തമായ ആവശ്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തുപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യം വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. വികസന രംഗത്ത് 'സിയാല്‍ മോഡല്‍' ഇന്ത്യയില്‍ അറിയപ്പെടുന്ന വികസന മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ബാബു യോഗത്തില്‍ അധ്യക്ഷനായി. ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വര്‍ണ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും മറ്റും ഇത് ഏറെ സഹായകമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ജനറേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ ഡ്യൂട്ടിഫ്രീ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും സിയാല്‍ ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍വഹിച്ചു. ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനം മന്ത്രി അനൂപ് ജേക്കബ്ബും സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്റര്‍ കെ.പി. ധനപാലന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു.

(Posted on: 02 Feb 2014)

2014, ജനുവരി 21, ചൊവ്വാഴ്ച

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ 


പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി
ഗ്യാസ് പൈപ്പ് ലൈന്‍: 2016 ജൂണിനകം ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്‍ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എ.ടി. ജോര്‍ജിന്‍െറ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗെയിലിന്‍െറ ഗ്യാസ് പൈപ്പ് ലൈന്‍സ് ഇടുന്നതിന് ഭൂമി ഏറ്റെടുക്കല്‍ 2016 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനല്‍കി. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ സഹകരണത്തോടെ ഉടന്‍ തീരുമാനമെടുക്കും. എറണാകുളത്ത് ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ ആശങ്ക മാറി ജനങ്ങള്‍ക്ക് വസ്തുത ബോധപ്പെടും.

സ്ഥലം വിട്ടുകൊടുക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കും. പൈപ്പ് ലൈന്‍ സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ന്യായമായവില കിട്ടുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവ. അത് പരിഹരിക്കാന്‍ തയാറാണ്. വേറെ ചിലര്‍ ഭൂമിക്കടിയിലെ ബോംബ് എന്ന നിലയില്‍ തെറ്റായ പ്രചാരണം നടത്തുന്നു. ഇതിനോട് യോജിപ്പില്ല. ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നേരത്തെ ധാരണക്ക് നിര്‍ദേശിച്ചിരുന്നു. അത് പൂര്‍ണമായില്ല. കൊച്ചി നഗരത്തില്‍ 42 കിലോമീറ്റര്‍ പൈപ്പിട്ടു. ചീമേനി വാതകാതിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ജനുവരി 13, തിങ്കളാഴ്‌ച

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു - മുഖ്യമന്ത്രി

 


കോട്ടയം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം വിനിയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോട്ടയം കളക്ടറേറ്റ് ഹാളില്‍, 'സ്വാമി വിവേകാനന്ദന്‍' യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനം 500 കോടി രൂപയാണ് യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്രയധികം തുക യുവജനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി നല്‍കുന്നില്ല. പുതിയ സംരംഭങ്ങള്‍ക്കായി യുവാക്കള്‍ മുന്നോട്ടുവരണം. യുവാക്കളുടെ കഴിവനുസരിച്ചാണ് രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നതമായ പ്രതീകമാണെന്നും വിവേകാനന്ദജയന്തി ദിനത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ചിരപ്രതിഷ്ഠ നേടിയ ആളുകള്‍ക്ക് തുടരെ പുരസ്‌കാരങ്ങള്‍ നല്‍കാതെ, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

സുരേഷ് കാളിയത്ത് (ഓട്ടന്‍തുള്ളല്‍), ദിജു വി. (ബാഡ്മിന്റണ്‍), ഡിഗോള്‍ തോമസ് (കൃഷി), വീണ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തനം), വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം), അര്‍ഷാദ് ബത്തേരി (സാഹിത്യം) എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്ലബ്ബുകള്‍ക്കുള്ള സംസ്ഥാന തല യുവജനക്ഷേമ അവാര്‍ഡിന് അര്‍ഹമായി.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

 

 


ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.

ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും. 

വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും. 

2013, നവംബർ 17, ഞായറാഴ്‌ച

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ദുരിതനിവാരണത്തിന്റെ രാപകലായി നീണ്ടപ്പോള്‍ സഹായധനമായി കൈമാറിയത് 1,94,27,500 രൂപ. നേരത്തേ ലഭിച്ച 10,065 പരാതികള്‍ക്കുപുറമേ, ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി സമര്‍പ്പിച്ചത് 11,185 പേര്‍. മുന്‍കൂട്ടിനല്‍കിയ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതിനുപുറമേ, പുതിയ പരാതികളില്‍ 600 എണ്ണത്തിലും രാത്രി വൈകുവോളമിരുന്ന് മുഖ്യമന്ത്രി തീര്‍പ്പുകല്പിച്ചു.

ദൈന്യതയും വേദനയും നിറഞ്ഞ കണ്ണുകളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ രാവിലെ മുതല്‍ ജനസമ്പര്‍ക്കപരിപാടി നടന്ന ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലെത്തി. രാവിലെ 8.20-ന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഒമ്പതുമണിയോടെ ഔപചാരികതയില്ലാതെ പരിപാടിയിലേക്ക് കടന്നു. 

ദുരിതാശ്വാസനിധി വിതരണമാണ് ജനസമ്പര്‍ക്കപരിപാടിയെന്ന് ആക്ഷേപിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെയാണ് പറയുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ തീരുമാനം എടുക്കുന്നതിലല്ല പ്രസക്തി, തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി തന്റെ മുന്നിലെത്തുമ്പോള്‍, പരാതി ന്യായമാണെന്ന് മനസ്സിലാവുന്നു. അത് അംഗീകരിക്കേണ്ടതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ആഗ്രഹിച്ചാലും ചട്ടം അതിന് അനുവദിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായത് മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. ഇങ്ങനെ ഇതുവരെ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പരിഹരിക്കാന്‍ ചട്ടം അനുവദിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവുകളിറക്കി എന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, ഉമ്മര്‍, കളക്ടര്‍ സി.എ.ലത എന്നിവരുടെ ലഘുഭാഷണം. 

9.20-ഓടെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചുതുടങ്ങി.ഉച്ചയ്ക്ക് ഒന്നേകാല്‍വരെ രോഗികള്‍, വൈകല്യമുള്ളവര്‍, വിധവകള്‍ തുടങ്ങി സഹായത്തിന്റെ ഒരു കൈത്താങ്ങിനായി എത്തിയവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. പ്രയാസങ്ങള്‍ കേട്ടശേഷം 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം അനുവദിച്ചു. ഒന്നേകാലിന് വേദിയില്‍നിന്നിറങ്ങി നേരേ വേദിക്കുപുറത്തായി പുതിയ പരാതി നല്‍കാന്‍ എത്തിയവരുടെ ഇടയിലേക്ക്. ഇവിടെയുള്ളവരില്‍നിന്ന് പരാതി വാങ്ങിയശേഷം ക്രിസ്ത്യന്‍കോളേജിന് എതിര്‍വശമുള്ള സെന്റ്‌ജോസഫ്‌സ് പള്ളിയില്‍ കൂടിനില്‍ക്കുന്നവരില്‍നിന്ന് പരാതി വാങ്ങി. അത് വാങ്ങിത്തീരുമ്പോഴേക്കും മണി നാലരയായി. അതിനുശേഷം വീണ്ടും മുഖ്യവേദിയിലേക്ക്. ഇതിനിടയില്‍ മൂന്നുഗ്ലാസ് വെള്ളം കുടിച്ചതല്ലാതെ ഭക്ഷണമൊന്നുമില്ല.
വൈകുന്നേരം ആറരയോടെ മുന്‍കൂട്ടി നല്‍കിയ പരാതിക്കാരെ മുഴുവന്‍ മുഖ്യമന്ത്രി കണ്ടുകഴിഞ്ഞു. അപ്പോഴേക്കും വേദിക്കുപുറത്ത് വീണ്ടും വന്‍ജനക്കൂട്ടം പുതിയ പരാതികള്‍ നല്‍കാന്‍ കാത്തുനിന്നു. ഇവരുടെ പരാതികള്‍ വാങ്ങിത്തീരുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞു.
 

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

അമൃതവര്‍ഷം 60: വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

 

 


തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണ പരിപാടിയില്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ബഹുജനപങ്കാളിത്തത്തോടെ ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ക്ലിഫ്ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഒരു വര്‍ഷം കൊണ്ട് രാജ്യത്താകെ 60 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് മഠം ലക്ഷ്യമിടുന്നത്. ഇതിന്റെ പത്തിലൊന്ന് കേരളത്തില്‍ മാത്രം നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ ആദ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം തൈകള്‍ എത്രയും പെട്ടെന്ന് കൈമാറുമെന്നും തുടര്‍ന്ന് ഓരോ മാസവും 50,000 തൈകള്‍ വീതം മഠത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ജൂണ്‍മാസത്തോടുകൂടി മുഴുവന്‍ വൃക്ഷത്തൈകളും നല്‍കും.

പ്രകൃതിയോട് പൂര്‍ണമായും നീതിപുലര്‍ത്തി നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണിത്. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് മഠം നടത്തുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണ്. അമൃതാനന്ദമയി മഠം നടത്തിവരുന്ന സാമൂഹികസേവന പരിപാടികളില്‍ അവസാനത്തെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനുവേണ്ടി പതിറ്റാണ്ടുകളായി അമ്മയുടെ ഭക്തര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമൃതപുരി ആശ്രമം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൈമനം ആശ്രമത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, അമൃതപുരി ആശ്രമത്തിലെ ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയകുമാര്‍ ശര്‍മ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. 
 

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എസ് സിന്ധുരക്ഷകിലെ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരാന്‍ അടിസ്ഥാന സൗകര്യ വികസനം കൂടിയേ തീരു. ഇക്കാര്യം മുന്നില്‍ കണ്ടാണ് സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സ്വാതന്ത്ര്യം അതിന്‍്റെ പൂര്‍ണ അര്‍ഥത്തില്‍ അനുഭവിക്കണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യവും കൂടി വേണം.
അനാവശ്യ വിവാദങ്ങള്‍ ഒന്നും നേടിത്തരില്ളെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രായോഗികമായ പരിപാടികളുമായി മുന്നോട്ടുപോവണം.

അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിന്‍െറ പ്രായോഗികമായ എല്ലാ ശിപാള്‍ശകളും നടപ്പിലാക്കും.
അട്ടപ്പാടിയില്‍ മോഡല്‍ റസിഡന്‍സ് സ്കൂള്‍ തുടങ്ങും. അട്ടപ്പാടിയില്‍ അഹാര്‍ഡ്സിനെ പുനരുജ്ജീവിപ്പിക്കും.

സംസ്ഥാനത്തെ ഒരു ലക്ഷം പാവങ്ങള്‍ക്ക് മൂന്നു സെന്‍്റ് സ്ഥലം നല്‍കുന്ന പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

2013, ജൂലൈ 22, തിങ്കളാഴ്‌ച

അഭിപ്രായം പറഞ്ഞത് അട്ടപ്പാടി നേരിട്ട് കണ്ടശേഷം

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പ്രശ്നം നേരിട്ട് കണ്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തുകാര്‍ പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ടാണ് പ്രസ്താവന നടത്തിയത്.

ഫയല്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയല്ല താന്‍, കാര്യങ്ങള്‍ ഫീല്‍ഡിലിറങ്ങി മനസ്സിലാക്കി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. അട്ടപ്പാടിയിലെ പ്രശ്നം ഒറ്റദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. തന്‍െറ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത മാധ്യമങ്ങളോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുണ്ട്.
അത് അവര്‍ കഴിക്കുന്നില്ളെന്ന് വ്യക്തമായി. റാഗി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഗി സംഭരിക്കാതിരുന്നിട്ടുപോലും എഫ്.സി. ഐ റാഗി ശേഖരിച്ച് സൗജന്യമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത് പാചകം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റാഗി പാചകം ചെയ്ത് കൊടുക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാരം നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 


സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും - മുഖ്യമന്ത്രി

 

കോട്ടയം:അടുത്ത മാര്‍ച്ച് 31നുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്, ജില്ലാ ആസ്​പത്രിക്കുസമീപം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റേറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 150 കോടിയോളം രൂപ വേണം. ഇതില്‍ 100 കോടി ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവില്‍നിന്ന് ഒരുശതമാനം കണക്കാക്കി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകളില്‍ കവറിനുപുറത്ത് നിര്‍മ്മാണകമ്പനിയുടെ പേരുണ്ടാവില്ല. മരുന്നിന്റെ രാസനാമംമാത്രമേ ഉണ്ടാവുകയുള്ളൂ. 

യു.എന്‍.പൊതുസേവന പുരസ്‌കാരം നേടിയ മുഖ്യമന്ത്രിക്കുള്ള റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സമ്മാനിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

2013, ജൂലൈ 4, വ്യാഴാഴ്‌ച

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: കേരള മോണോ റെയില്‍ കോര്‍പ്പറേഷന്റെ കവടിയാറിലെ കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് മന്ത്രിമാരായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി. ഹരികേഷ്, ചീഫ് ജനറല്‍ മാനേജര്‍ എസ്. മാധവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


2013, ജൂൺ 19, ബുധനാഴ്‌ച

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

 

തിരുവനന്തപുരം: ലോക സാമ്പത്തികഫോറം സമ്മേളനം നവംബറില്‍ കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ മറ്റൊരു സ്ഥലത്ത് ഇന്ത്യയില്‍ ഈ സമ്മേളനം നടക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ഈ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രമുഖമായ 96 കമ്പനികളുടെ സി.ഇ.ഒ. മാര്‍, എന്‍.ജി.ഒ. മേധാവികള്‍, വിവിധ പാര്‍ട്ടികളിലെ യുവാക്കളായ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക സാമ്പത്തിക ഫോറം ഏഷ്യാ വിഭാഗം തലവന്‍ സുഷാന്ത് റാവു, സീനിയര്‍ ഇവന്റ് അസോസിയേറ്റ് റെയ്ച്ചല്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് രാജ്യങ്ങളിലായാണ് സാമ്പത്തികഫോറത്തിന്റെ കണ്‍ട്രി സമ്മേളനങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തിനുള്ള വേദിയായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സാമ്പത്തികഫോറത്തിന്റെ സമ്മേളനം ഇന്ത്യയില്‍ നടത്താന്‍ മുന്‍കൈയെടുത്തത്. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹിയിലാണ് ഈ സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷം മുംബൈയിലും. കേരളത്തിന്റെ താത്പര്യം പരിഗണിച്ചാണ് ഇപ്രാവശ്യം സമ്മേളനവേദി കേരളമാക്കിയതെന്ന് എസ്.റാവു പറഞ്ഞു. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

2013, ജൂൺ 3, തിങ്കളാഴ്‌ച

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

 



 വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്ലെയിന്‍ എന്ന സ്വപ്നപദ്ധതി അതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലില്‍ കേരളത്തിലെ ആദ്യത്തെ ജലവിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം ഉപേക്ഷിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാനംമൂലം ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്ന് മൂന്ന് മാസം നിരീക്ഷിക്കും. പരാതികളുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായി. കേന്ദ്രസഹായം 26 കോടിയില്‍നിന്ന് 87 കോടിയായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.