UDF

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം നേടാന്‍ ഭൂമി വിലയ്ക്ക് വാങ്ങും



തിരുവനന്തപുരം: ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയാണെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ദിനാചരണവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഉള്ളവരില്‍ നിന്നും ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇ-ഗവേണസ് അടക്കമുള്ള കാര്യങ്ങളില്‍ റവന്യൂ വകുപ്പിന് നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പാലോട് രവി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റവന്യൂ, സര്‍വേ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.