UDF

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം

തൊഴിലാളി അവകാശ നിയമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടം- ഉമ്മന്‍ചാണ്ടി


കൊല്ലം: കേരളത്തില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുള്ള നിയമങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന റാലിയുടെ സമാപനമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകത്തൊഴിലാളി നിയമം, ചുമട്ടുതൊഴിലാളി നിയമം തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരിലെ തൊഴില്‍മന്ത്രിമാരാണ് കൊണ്ടുവന്നത്. സോണിയാഗാന്ധി ഇടപെട്ട് ഇ.എസ്.ഐ. മിനിമം പെന്‍ഷന്‍ 1,000 രൂപയാക്കിയത് അനേകലക്ഷം വിരമിച്ച തൊഴിലാളികള്‍ക്ക് ആശ്വാസം പകരും. അധ്വാനവര്‍ഗത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.