ന്യൂഡൽഹി: ജെഎൻയു വിദ്യാർഥികളോട് പ്രതികാര മനോഭാവത്തോടെയാണു കേന്ദ്രസർക്കാർ പെരുമാറുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ യൂണിവേഴ്സിറ്റിയെ അപ്പാടെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.
പട്യാല ഹൗസ് കോടതിയിൽ നടന്ന അക്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്തതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സമരത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.










