അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആര് നയിക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഒരു സംവിധാനമുണ്ട്. ഹൈക്കമാന്റും തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരും ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും പാര്‍ട്ടിയിലില്ല.
ഭൂരിപക്ഷം കുറവാണെന്നും സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നും പറഞ്ഞവരാണ് സംസ്ഥാനത്തെ പ്രതിപക്ഷം. കുറഞ്ഞ ഭൂരിപക്ഷത്തിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഏകോപനം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പിണറായി അല്‍പം വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിയാണ്. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.