വിഴിഞ്ഞം തുറമുഖം: എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ബോധവത്കരണം നടത്തേണ്ട ആവശ്യമൊന്നുമില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊന്നും തുറമുഖം വരുന്നതിനോട് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ എതിര്‍പ്പുള്ളത് ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മാത്രമാണ്. പദ്ധതിക്കെതിരെ കേസ് കൊടുക്കുന്നത് ചില പാവപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്കുവേണ്ടി കേസുവാദിക്കാനെത്തുന്നത് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന അഭിഭാഷകരും . അതുകൊണ്ടാണ് ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് പറയുന്നത്-ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.