വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടും -മുഖ്യമന്ത്രി
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സപ്ലൈകോ, ഹോര്‍ട്ടി േകാര്‍പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവ ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന പരീക്ഷാ അനുമതിക്കായുള്ള കേസിന്റെ വിചാരണവേളയില്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രിംകോടതിയിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി അന്വേഷിച്ച സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, രണ്ടു മിനിട്ട് കഴിഞ്ഞെത്തി-മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കടകളും വാണിജ്യസ്ഥാപനങ്ങളും 2014 ബില്‍ നിയമസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കും.









