നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം നല്‍കിയേ പറ്റൂ: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മിനിമം ശമ്പളം നാട്ടിലെ നിയമമാണ്. അത് എല്ലാവര്‍ക്കും ബാധകവുമാണ്. അതുപോലെ തന്നെ സംസ്ഥാനത്ത് സേവനമേഖലയില്‍ നിലനില്‍ക്കുന്ന ചില വ്യവസ്ഥകളുണ്ട്. അതും പാലിക്കപ്പെടണം. ഇതിന് അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ഓരോ മാനേജ്‌മെന്റുമായും പ്രത്യേകം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. നഴ്‌സുമാര്‍ സമരത്തിലായ ആസ്പത്രികളിലൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അത് തുടരുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.









