
കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഖേദകരമായി. നേരത്തെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അവിടെയാണ് സി.പി.എമ്മുകാരുടെ കാര്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങിലേക്ക് പാലക്കാട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരെയും എം.പിമാരെയും വിളിക്കാതിരുന്നത് റെയില്‍വേയുടെ വീഴ്ചയാണ്. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടറോട് പോലും കൂടിയാലോചിച്ചില്ല. ചട്ടപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം. പദ്ധതി സംസ്ഥാനത്തിന്റെതായതിനാല്‍ അവ വകവെക്കാതെ എല്ലാ ഉദ്യോഗസ്ഥരോടും സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.