UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

കൊടകര: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരിങ്ങാലക്കുട രൂപതയുടെ കീഴില്‍ കൊടകര പുലിപ്പാറക്കുന്നില്‍ ആരംഭിക്കുന്ന സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍െറ ഉദ്ഘാടനം കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2003ല്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടായി. എന്നാല്‍ സ്വാശ്രയ മേഖലയിലെ തര്‍ക്കങ്ങളും സമരങ്ങളും വിവാദങ്ങളും മൂലം ഈ രംഗത്ത് ഏറെ മുന്നോട്ടുപോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അഡ്മിഷന്‍ സമയം വരെ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടത്തി സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഫീസ് ഘടന, പ്രവേശം എന്നിവ സംബന്ധിച്ച് സമവായമുണ്ടാക്കി ശാന്തമായ അന്തരീക്ഷം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന ഏതുമാറ്റവും സമവായത്തിലൂടെയാകണം. അല്ളെങ്കില്‍ അത് തര്‍ക്കത്തിനിടയാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിശുചിത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സാമൂഹികശുചിത്വത്തില്‍ ഏറെ പിന്നിലാണ്. പട്ടണങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും മാലിന്യപ്രശ്നം രൂക്ഷമാണ്. തന്‍െറ വീട്ടിലെ മാലിന്യങ്ങള്‍ അയല്‍വാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന രീതിയാണ് ഇന്നുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ ടെക്നോളജി ഉപയോഗിക്കണം.വീടുകളിലും വിദ്യാലയങ്ങളിലും ഓഫിസുകളിലുമെല്ലാം മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതയൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.