തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിനുവേണ്ട സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50,000 രൂപ വീതമാണ് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അതുതന്നെ കുറച്ചുപേര്‍ക്കേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മുഴുവന്‍ ദുരിതബാധിതര്‍ക്കും ഒരുലക്ഷം രൂപവീതം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം രൂപവീതം നല്‍കണമെങ്കില്‍ മൊത്തം 500 കോടി രൂപ വേണ്ടിവരും. ഇതിനായാണ് കേന്ദ്രസര്‍ക്കാറിനെ സമിപിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.









കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ആയിരംപേര്‍ക്ക് പട്ടയവും ദുരിതാശ്വാസസഹായവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ജനകീയമേളയായി. രോഗം തളര്‍ത്തിയ ശരീരവുമായി നിരാലംബരായി കഴിയുന്നവരുള്‍പ്പെടെ കണ്ണീരും പരിഭവവുമായി സഹായത്തിന്റെ കൈത്താങ്ങിനായി എത്തിയവരെ ആദ്യം സദസ്സിലേക്ക് ഇറങ്ങിവന്നുകണ്ട് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നു.








