UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കേരളത്തിന്റെ മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര.


കേരളത്തിന്റെ ഏറ്റവും മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര. ഇന്നലെ പ്രവർത്തനം ആരംഭിച്ച കുറ്റ്യാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ നീര ഉല്പ്പാദന കേന്ദ്രമാണ്. പ്രതിദിനം 8,000 ലിറ്റർ നീര സംസ്ക്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. 35,000 കേര കർഷകരാണ് ഇതിൽ പങ്കാളികൾ ആവുന്നത്. 400 നീര ടെക്നീഷ്യന്മാർക്ക് നീര സംസ്കരണത്തിൽ പരിശീലനം കൊടുത്തു കഴിഞ്ഞു.

ഓരോ വർഷവും പത്തു ലക്ഷം തെങ്ങുകളിൽ നിന്ന് നീര ശേഖരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷം കൊണ്ട് 50 ലക്ഷം തെങ്ങുകൾ ആണ് ഗവൺമെന്റിന്റെ ലക്‌ഷ്യം.

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതി


വിഴിഞ്ഞം കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്നപദ്ധതിയാണ്. ഓരോ സ്റ്റേജിലും ഒരു തർക്കമോ, ആശങ്കയോ ഇല്ലാതെ മുന്നോട്ടു പോകണം. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം വിഴിഞ്ഞം കേരളത്തിൽ അല്ലായിരുന്നു എങ്കിൽ 25 വർഷങ്ങൾക്ക് മുൻപ് യാഥാർത്ഥ്യം ആവുമായിരുന്നു എന്നാണ്. ഇപ്പോൾ തന്നെ വലിയ കാലതാമസം വന്നു കഴിഞ്ഞു, ഇനി തുറമുഖത്തിന്റെ നിർമ്മാണ രംഗത്ത് ഒരു കാലതാമസവും വരാൻ പാടില്ല. കരാർ അനുസരിച്ച് അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചോദിച്ചിരിക്കുന്നത് 4 വർഷമാണ്‌, അവർ പ്ലാൻ ചെയ്യുന്നത് 2 വർഷം കൊണ്ട് തുറമുഖം പൂർത്തിയാക്കാനാണ്.

2 വർഷത്തിനുള്ളിൽ ഏറ്റവും സുതാര്യമായി, എത്രയും വേഗത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ആണ് ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ സുതാര്യമായി നടത്താനും, പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളും, പരമ്പരാഗതമായി അവിടെ താമസിക്കുന്നവരും അഭിമുഖികരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളും, പരിസ്ഥിതി ആഘാത പഠനങ്ങളും ഈ ഗവൺമെന്റ് വന്നതിനു ശേഷം ഒന്നര വർഷക്കാലം പഠിച്ചതിനു ശേഷമാണ് പദ്ധതിക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം തന്നത്.
മത്സ്യ തൊഴിലാളികളുടെ നഷ്ടങ്ങൾ കണക്കിലെടുത്ത് 220 കോടി രൂപയുടെ പാക്കേജ് പദ്ധതി ചെലവിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. പരമ്പരാഗതമായി വിഴിഞ്ഞത്തെ താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരു പ്രത്യേക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ഓരോ സ്റ്റേജിലും പ്രത്യാഘാതങ്ങൾ പഠിക്കുവാനായി വകുപ്പ് ഇവിടെയുണ്ടാകും.

നിർമ്മാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിനും, കേരളത്തിനും, ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമായി മാറും.

ശ്രീ നാരായണ ഗുരുദേവൻ സമൂഹത്തിന്റെ സമ്പത്ത്


സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ശ്രീ നാരായണ ഗുരുദേവനെ പോലെയുള്ള വ്യക്തികളാണ്. അവരെ മനസ്സിലാക്കുകയും അവരുടെ സന്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ ഉയർച്ച ഉണ്ടാകുന്നത്. ഗുരുദേവന്റെ ദൈവദശകം മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുകയും അവർക്ക് തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യുന്ന, എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നു പോലെ ഉതകുന്ന പ്രാർത്ഥനയാണ്. എല്ലാവരും ദൈവദശകത്തിനെ പറ്റി അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് കുട്ടികളും യുവജനങ്ങളും ഇതിനെ പറ്റി അറിഞ്ഞിരിക്കണം.

ഗുരുദേവന്റെ ദൈവദശകം എന്ന പുസ്‌തകം പി. ആർ. ഡി. പ്രസിദ്ധീകരിക്കുന്നത് ഒരു മഹത്തായ ദൌത്യമാണ്. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ കരിക്കുലത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്, സർക്കാരിന് അഭിമാനമുണ്ട്. ഗുരുദേവന്റെ സന്ദേശങ്ങളെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുവാൻ വേണ്ടി ശ്രീ നാരായണ അന്തർദേശിയ പഠനകേന്ദ്രം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. ‪

ലൈറ്റ് മെട്രോ അനുമതിക്കായി കേന്ദ്രമന്ത്രിയെ കാണും



തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കായി കേന്ദ്രമന്ത്രി എം.വെങ്കയ്യനായിഡുവിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കാണും. നേരത്തെ പദ്ധതിക്കുള്ള അനുമതിക്കായി കത്ത് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടുതന്നെ അനുമതി വാങ്ങണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 

കൊച്ചി മെട്രോ മാതൃകയിലാണ് ലൈറ്റ് മെട്രോയും തുടങ്ങുക. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രാനുമതി വാങ്ങിയ ശേഷമാണ് തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്. കേന്ദ്രാനുമതിക്ക് മുമ്പ് മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്നുവരും. അതൊഴിവാക്കാനാണ് നേരത്തെ അനുമതി വാങ്ങുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്ന നിഗമനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചു വരുന്ന സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Land to be taken over for light metro


 The cabinet has taken a decision to acquire land for the Thiruvananthapuram and Kozhikode light metro projects. The cabinet decided to takeover land for the projects expecting a positive response from the centre. Chief minister Oommen Chandy told after the cabinet meeting that there need be no concerns over this.

The Cabinet has also decided to grant aided status to special schools in private sector. The aided status would be given first to special schools which has a strength of more than 100 students. Aided status would also be given to BUDS schools in panchayats which has a strength of 25 children or more.

2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഗുരുവായൂരില്‍ ക്യൂ കോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കും


 ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ക്യൂ കോപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്ന സത്രം കോമ്പൗണ്ടില്‍ ലൈസന്‍സ് വ്യവസ്ഥയില്‍ കച്ചവടം നടത്തിവരുന്ന 30 വ്യാപാരികളെ ക്യൂ കോംപ്ലക്‌സിനോടും പാര്‍ക്കിങ് കെട്ടിടത്തോടും അനുബന്ധമായിത്തന്നെ പുനര്‍വിന്യസിപ്പിക്കും. ഇവയുടെ നിര്‍മാണ കാലയളവില്‍ ഈ വ്യാപാരികള്‍ക്കുവേണ്ടി ക്ഷേത്രത്തിന് സമീപത്തുതന്നെ ദേവസ്വം ചെലവില്‍ താത്കാലിക കച്ചവട ഷെഡ്ഡുകള്‍ നിര്‍മിക്കും.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സത്രം കോംപ്ലക്‌സില്‍ പൊളിച്ചുമാറ്റുന്ന കടകളെക്കൂടാതെ ഉപയോഗയോഗ്യമായ കടകള്‍ ദേവസ്വത്തിന്റെ കൈവശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. 


Govt to file appeal against stay on formation of new panchayats


Kochi: The government will file an appeal against the Kerala High Court's decision to stay the formation of new panchayats in the state, Chief Minister Oommen Chandy stated on Tuesday.

The CM confirmed the decision to appeal the stay after holding talks with Home Minister Ramesh Chennithala and the Election Commission.

The stay was expected to cause delay to the local body polls, set for October. However, Chandy said that the polls would take place as per schedule.

The CM also revealed that the UDF government would hold further discussions with the Election Commission after 15 days.

The Kerala High Court stayed the formation of new panchayats on Monday.

While delivering the order, the court stressed that due process was not followed in formation of new panchayats.

"The manner in which some portions of villages were divided to form new panchayats without the permission of Governor was not following the law. The ward division too was against the law," the High Court observed.

Justice A.V. Ramakrishna Pillai took the decision to stay the formation of new panchayats, while considering a set of petitions filed on April 25 against the government decision.

The order came hours after Chandy said that the local body elections would not be delayed at any cost. The CM had also stated the government was stern about the timing of the panchayat elections.


2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പ്രീ-പ്രൈമറി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കും


കോട്ടയം: നിയമപരവും സാങ്കേതികവുമായ ചില തടസ്സങ്ങളുണ്ടെങ്കിലും പ്രീപ്രൈമറി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേരള സ്റ്റേറ്റ് പ്രീ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ - പ്രൈമറി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന പ്രീപ്രൈമറി അധ്യാപകരുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല


 കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യം, തെരഞ്ഞെടുപ്പ് ഒരുകാരണവശാലും മാറ്റിവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് സമയത്തുതന്നെ നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. തിരഞ്ഞെടുപ്പ് ഒരുകാരണവശാലും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ല


തിരുവനന്തപുരം–കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ നിർമാണത്തിന്റെ ചുമതലയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോ നിർമാണത്തിനു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോയുടെ കാര്യത്തിലും നിർവഹിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ലൈറ്റ് മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയാൻ ശ്രീധരൻ തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.