രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും
കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.






കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള് പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം തസ്തികകളേക്കാള്‍ കുറവാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു.








