മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്
പത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ദൂര്‍ദര്‍ശന്‍ പരിപാടിക്കു രാഷ്ട്രീയ ബ്രേക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു. ഇതു യുഡിഎഫ് സര്‍ക്കാരിനു വലിയ മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണെന്നു കണ്ടെത്തിയാണു കേന്ദ്രം ഇടപെട്ടതത്രേ.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്. ഉദ്യോഗസ്ഥരുമൊത്തിരുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ത്തന്നെ സംസാരിച്ചു പരിഹാരം നിര്‍ദേശിക്കുകയും അതു ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടി സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിര്‍ത്തിവച്ച പരിപാടി തുടരാന്‍ തിരുവനന്തപുരം ദൂരദര്‍ശനു ബിജെപി സര്‍ക്കാര്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എന്നാല്‍ പരിപാടി നിര്‍ത്തിയതല്ലെന്നും ഭരണപരമായ കാലതാമസം മാത്രമാണെന്നുമാണു ദൂരദര്‍ശന്‍ അധികൃതരുടെ വിശദീകരണം.






കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള്‍ പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം തസ്തികകളേക്കാള്‍ കുറവാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു.








