നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം - മുഖ്യമന്ത്രി

കോട്ടയം: നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന് അത് നടപ്പാക്കാനുമറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. നികുതിവര്‍ധന മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതേക്കുറിച്ച് പാര്‍ട്ടിയിലും അഭിപ്രായഭിന്നതയില്ല. ഭാഷയില്‍ മാത്രമാണ് വ്യത്യാസം. മന്ത്രിസഭ ഏകകണ്ഠമായെടുത്ത തീരുമാനം നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഓര്‍ഡിനന്‍സ് ആയാലും നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ട്. നികുതിവര്‍ധനയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം. വര്‍ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയംഗങ്ങളും അനുഭാവികളും നികുതി അടയ്ക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. നികുതിവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കാന്‍ ഇടതുമുന്നണിയോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.