കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി: മുഖ്യമന്ത്രി

സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലിക്കു തുടക്കം
കൊച്ചി സര്‍വകലാശാലയെ (കുസാറ്റ്) ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി) ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സെമിനാര്‍ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുസാറ്റിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഐഐഇഎസ്ടി പദവി അനിവാര്യമായതിനാല്‍ ആവശ്യം വീണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലാനിങ് കമ്മിഷന്‍ അംഗീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിഷന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുസാറ്റിനെ ഐഐഇഎസ്ടിയായി ഉയര്‍ത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റിനെ 2004-05 കാലഘട്ടത്തില്‍ തന്നെ ഐഐഇഎസ്ടി ആയി ഉയര്‍ത്തണമെന്ന് തീരുമാനിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. കേന്ദ്രം പണവും അനുവദിച്ചു.
ഇടയ്ക്കുണ്ടായ ചില നയപരമായ തീരുമാനങ്ങള്‍ കാരണം നടപടി മുന്നോട്ടുപോയില്ല. വിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഈ മേഖലയിലെ കുറവു നികത്തുന്നതിന് ഒരു തീരുമാനം മാത്രമേ ഉണ്ടായുള്ളൂ. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അനുമതിയാണത്. അതോടെ ഏറെ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്കു കുറഞ്ഞു. ഇനി ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു.