UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

ടെന്‍ഡര്‍ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നത് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍െറ നിര്‍ദേശമാണെന്നും അന്തിമതീരുമാനമായിട്ടില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇ. ശ്രീധരനുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയുമായി സഹകരിക്കണമെന്നും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ളെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. അഴിമതി നടത്തി ജോലിക്ക് കയറിയ ഒരാളും ഈ സര്‍ക്കാറിന്‍െറ കാലത്ത് രക്ഷപ്പെടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അപ്പീല്‍ പോയതിലൂടെ ഗുരുതര തെറ്റാണ് ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതിന് സമാധാനം പറയണം. സര്‍ക്കാര്‍ ഖജനാവിലെ എത്ര ലക്ഷം ഇതിനായി കളഞ്ഞുവെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.