ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമ്പോഴാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നത്. എല്ലാവര്‍ക്കും തുല്യനീതിയും പരിഗണനയും ലഭിക്കണം. അഴിമതി രഹിതമായ ഭരണസംവിധാനത്തിന് മാത്രമേ തുല്യനീതി നല്‍കാന്‍ കഴിയുകയുള്ളൂ.
അഴിമതി തടയാന്‍ നിയമം മാത്രം പോരാ. അഴിമതി രഹിതമായ സംവിധാനത്തിന് സമൂഹത്തിന്റെ പിന്തുണ വേണം. ചില വിഭാഗങ്ങള്‍ക്ക് തങ്ങളെ അവഗണിക്കുന്നുവെന്ന ചിന്താഗതിയുണ്ട്. ഇത് മുളയിലേ നുള്ളണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണിത് - മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.











തിരുവനന്തപുരം: ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍വേണ്ട നടപടികള്‍ ത്വരപ്പെടുത്തുവാന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിനോട് ആവശ്യപ്പെട്ടു.








