നിയമസഭ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഓര്‍ഡിനന്‍സ് ആയാലും നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ട്. നികുതിവര്‍ധനയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം. വര്‍ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയംഗങ്ങളും അനുഭാവികളും നികുതി അടയ്ക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. നികുതിവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കാന്‍ ഇടതുമുന്നണിയോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച
നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം
നിയമസഭ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഓര്‍ഡിനന്‍സ് ആയാലും നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ട്. നികുതിവര്‍ധനയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം. വര്‍ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയംഗങ്ങളും അനുഭാവികളും നികുതി അടയ്ക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. നികുതിവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കാന്‍ ഇടതുമുന്നണിയോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

കേരളത്തില്‍നിന്ന് വാഹനവുമായെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവിധ സംഘടനകള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കര്‍ണാടക ഗതാഗത വകുപ്പുമന്ത്രി രാമലിംഗറെഡ്ഢിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധി അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ നാട്ടില്‍നിന്ന് മക്കളടക്കമുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഒരു മാസം നഗരത്തില്‍ തങ്ങാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിക്കണം. ബന്ധുക്കളെ കാണാനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനവുമായി നഗരത്തിലെത്തുന്നവരില്‍നിന്ന് 15 വര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആജീവനാന്ത നികുതിതന്നെ മാറ്റണമെന്നാണ് അഭിപ്രായം. മൂന്ന് വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടാവണം. ഈ രണ്ട് നിര്‍ദേശങ്ങളാണ് കേരള സര്‍ക്കാര്‍ കര്‍ണാടകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നോര്‍ക്കയ്ക്ക് കഴിയുന്നതും വേഗം സ്വന്തം ഓഫീസ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പരിശോധനയില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ കേരള സമാജം, കെ.എം.സി.സി. എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കര്‍ണാടകത്തിലെ ഗതാഗതനിയമം കഴിഞ്ഞ ഫിബ്രവരിയില്‍ ഭേദഗതി ചെയ്തതിന് ശേഷമാണ് അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കിയത്. നേരത്തെ അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നെങ്കിലും ഇത് ഒരു മാസമായി ചുരുക്കുകയായിരുന്നു. ആറ്് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയാണ് ചുമത്തുന്നത്.
2014 സെപ്റ്റംബർ 21, ഞായറാഴ്‌ച
ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ
ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ
മോദിക്ക് തിരിച്ചറിവുണ്ടായത് ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍
ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പറയുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന് പറഞ്ഞ് ആക്ഷേപിച്ചു, ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയപ്പോഴാണ് മോദി ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു . മോദി പറഞ്ഞതിൽ ആത്മാർഥതയുണ്ടെന്ന് തോന്നുന്നില്ല. മുൻകാലം അനുഭവം അതാണ്. പറഞ്ഞ കാര്യത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രവൃത്തിയിൽ അത് കാണേണ്ടതുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങള് ആളൊരു സംഭവമാണല്ലോ; ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രശംസ
നിങ്ങള് ആളൊരു സംഭവമാണല്ലോ; ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രശംസ
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രശംസകൊണ്ട് മൂടി. മദ്യനിരോധനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നെങ്കിലും കേരള മുഖ്യമന്ത്രി സ്വീകരിച്ച നടപടി ശ്ലാഘനീയമാണ്. ജനങ്ങളില്‍ മദ്യാസക്തിയും പുകവലിശീലവും കുറയ്ക്കാനായി മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നയുടന്‍ ആദ്യമായി അഭിനന്ദനമറിയിച്ചു ട്വീറ്റ് ചെയ്തതു താനാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
2014 സെപ്റ്റംബർ 20, ശനിയാഴ്‌ച
കരിമ്പന്‍ ജോസിനെ എല്ലാവരും മറന്നു; മുഖ്യമന്ത്രി മറന്നില്ല
കരിമ്പന്‍ ജോസിനെ എല്ലാവരും മറന്നു; മുഖ്യമന്ത്രി മറന്നില്ല

കഞ്ഞിക്കുഴി: ഉമ്മന്‍ചാണ്ടി കോളനിയില്‍ എത്തിയ കരിമ്പന്‍ ജോസിനെ പുതുതലമുറ തിരിച്ചറിഞ്ഞില്ല. കോളനി സ്ഥാപിക്കാന്‍ കാരണക്കാരനായ ജോസ്, മുഖ്യമന്ത്രി കോളനിയില്‍ എത്തുന്നതറിഞ്ഞ് വന്നതായിരുന്നു. മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്വീകരണം നല്‍കി ആദിവാസികളും നാട്ടുകാരും കൂട്ടത്തോടെ വേദിയിലേക്ക് പോയി.
ഇതിനിടയില്‍പ്പെട്ട കരിമ്പന്‍ ജോസിനെ ആരും പരിഗണിച്ചില്ല. വേദിക്കരികിലെ റോഡില്‍ ഒറ്റപ്പെട്ട കരിമ്പന്‍ ജോസ് മുഖ്യമന്ത്രിയുടെ കാറിന് സമീപം ദുഃഖിതനായി നിന്നു. കരിമ്പന്‍ ജോസ് വന്നിരുന്നുവെന്ന് ആരോ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് എ.പി.ഉസ്മാന്‍ എത്തി ജോസിനെ ക്ഷണിച്ചെങ്കിലും വേദിയിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായില്ല.
മുഖ്യമന്ത്രി വിളിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് ജോസ് വേദിയിലേക്ക് ചെന്നത്. ജോസിനെ കണ്ടതും മുഖ്യമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് കരങ്ങള്‍ പിടിച്ച് സ്വീകരിച്ച് അരികില്‍ ഇരുത്തി.
1969ല്‍ ആദിവാസികള്‍ക്കുവേണ്ടി ഭൂമി നല്‍കണമെന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരഫലമായിട്ടാണ് 39 ആദിവാസികള്‍ക്ക് ഉമ്മന്‍ചാണ്ടി കോളനിയില്‍ സ്ഥലം ലഭിച്ചത്. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന് അന്ന് ഉണ്ടായിരുന്ന നിയമം മറികടന്ന് ഇവരുടെ ഭൂമി റവന്യൂ വകുപ്പിന് കൈമാറി പട്ടയം അനുവദിച്ചു നല്‍കി.
അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങളുടെ ഫലമായിട്ടാണ് ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചത്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ കാണി പഞ്ചന്‍ നാഗമണി, പാണ്ടിച്ചി ഗോപാലന്‍ (രക്ഷാധികാരി), ആര്‍.രാമനാഥന്‍ (പ്രസിഡന്റ്), കരിമ്പന്‍ ജോസ് തുടങ്ങിയവര്‍ ഭാരവാഹികളായി സംസ്ഥാന ഗിരിവര്‍ഗ സമിതി രൂപവത്കരിച്ചു. സമിതിയുടെ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തിലുള്ള രാഷ്ട്രീയതലത്തിലും നേരിട്ട തടസ്സങ്ങള്‍ നീക്കി സഹായിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. അങ്ങനെയാണ് ആദിവാസി കോളനിക്ക് ഉമ്മന്‍ചാണ്ടി കോളനിയെന്ന് പേര് നല്‍കാന്‍ കരിമ്പന്‍ ജോസിന്റെ നേതൃത്വം തയ്യാറായത്.
തന്റെ പേര് കോളനിക്ക് നല്‍കിയതിന് മാത്രമാണ് ഞാന്‍ ജോസിനോട് എതിര്‍പ്പ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കോളനി കരിമ്പന്‍ ജോസ് ഇല്ലായിരുന്നങ്കില്‍ ഉണ്ടാകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലമേറെ കഴിഞ്ഞപ്പോള്‍ ജോസ് സുവിശേഷകനായി. ഇവിടെ നിന്ന് അടിമാലിയിലേക്ക് താമസം മാറുകയും ചെയ്തു.
2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച
ഒരു വിഭാഗത്തിന്റെ അതൃപ്തി സമൂഹത്തിന് കളങ്കം
ഒരു വിഭാഗത്തിന്റെ അതൃപ്തി സമൂഹത്തിന് കളങ്കം-മുഖ്യമന്ത്രി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംതൃപ്തിയോടെ കഴിയണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം കിട്ടണം. എന്നാലേ സമൂഹം പൂര്‍ണ സംതൃപ്തമാകൂ. പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കിയ ആനുകുല്യങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതുതന്നെയാണ്. - മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായി.
ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി
ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 1200 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ജര്‍മന്‍-അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. കേന്ദ്രങ്ങള്‍, വിനോദ സൗകര്യങ്ങള്‍, ചില്ലറ വില്പന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി.
ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്കര്‍ ഭൂമി, സെസ് പദവിയുള്ള 10 ഏക്കര്‍ ഭൂമി എന്നിവ ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി 90 വര്‍ഷത്തേക്കാണ് നല്‍കുന്നത്. പദ്ധതി 20,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരുമാസത്തിനകം ടോറസിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ടോറസ് ഇന്ത്യ എം.ഡി. അജയ് പ്രസാദ് പറഞ്ഞു.
2014 സെപ്റ്റംബർ 17, ബുധനാഴ്‌ച
കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും
സംസ്ഥാനത്തു കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്റ് തോമസ് കോളജിനു സ്വയംഭരണാവകാശം നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. കോളജുകളെ കൂട്ടിലിട്ട കിളികളുടെ അവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടക്കൂടിനുള്ളില്‍ നിന്നാല്‍ കോളജുകള്‍ക്കു വളരാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ, സ്വന്തം കഴിവ് ഉപയോഗിക്കാന്‍ കോളജുകള്‍ക്കു കഴിയണം.
ഉന്നത വിദ്യാഭ്യാസരംഗത്തു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല. സ്വാശ്രയ മേഖലയില്‍ പ്രഫഷനല്‍ കോളജുകള്‍ അനുവദിച്ചതാണ് ഈ രംഗത്ത് ഉണ്ടായ ഏക നേട്ടം. ഇന്ത്യയില്‍ 507 കോളജുകള്‍ക്കു സ്വയംഭരണാവകാശം ഉണ്ട്. കേരളത്തില്‍ മാത്രം ഒറ്റ കോളജിനും ഇതില്ല.
ഇതിനു മാറ്റംവരണമെന്ന ആഗ്രഹത്തിലും നിരന്തര ചര്‍ച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുമാണു സ്വയംഭരണാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ആശയങ്ങളുടെ പേരില്‍ ഇതു വേണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഏതു മാറ്റം വന്നാലും എതിര്‍ക്കുന്നതു പുതുതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്.
മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു വരുമാന ഇനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ യുവാക്കളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവരിലൂടെ ഈ നഷ്ടം നികത്താന്‍ കഴിയുമെന്നാണു വിശ്വാസം. ബജറ്റില്‍ യുവാക്കള്‍ക്കായി തുക മാറ്റിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലിക്കു തുടക്കം
കൊച്ചി സര്‍വകലാശാലയെ (കുസാറ്റ്) ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി) ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സെമിനാര്‍ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുസാറ്റിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഐഐഇഎസ്ടി പദവി അനിവാര്യമായതിനാല്‍ ആവശ്യം വീണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലാനിങ് കമ്മിഷന്‍ അംഗീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിഷന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുസാറ്റിനെ ഐഐഇഎസ്ടിയായി ഉയര്‍ത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റിനെ 2004-05 കാലഘട്ടത്തില്‍ തന്നെ ഐഐഇഎസ്ടി ആയി ഉയര്‍ത്തണമെന്ന് തീരുമാനിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. കേന്ദ്രം പണവും അനുവദിച്ചു.
ഇടയ്ക്കുണ്ടായ ചില നയപരമായ തീരുമാനങ്ങള്‍ കാരണം നടപടി മുന്നോട്ടുപോയില്ല. വിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഈ മേഖലയിലെ കുറവു നികത്തുന്നതിന് ഒരു തീരുമാനം മാത്രമേ ഉണ്ടായുള്ളൂ. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അനുമതിയാണത്. അതോടെ ഏറെ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്കു കുറഞ്ഞു. ഇനി ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല
മുഹമ്മ (ആലപ്പുഴ) * കുട്ടനാട് പാക്കേജിനു കേന്ദ്രം അനുവദിച്ചു തന്ന തുക നഷ്ടപ്പെടില്ലെന്നും ഇതുസംബന്ധിച്ച ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണത്തിന്റെയും നിലവിലുള്ള ഷട്ടറുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നവംബര്‍ ആറിനു കുട്ടനാട് സന്ദര്‍ശിക്കുമെന്നും അനുവദിച്ച തുക നഷ്ടമാവില്ലെന്നു കേന്ദ്രജലവിഭവമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രം ചോദിച്ച കുറേ കാര്യങ്ങള്‍ക്കു സംസ്ഥാനം ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. 1517 കോടി രൂപ കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ വേണ്ടിവരുമെന്നു സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 1891 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 1840 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ജോലികള്‍ പലതും ടെന്‍ഡര്‍ ചെയ്യുകയും ഉണ്ടായി. എന്നാല്‍ 390 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിനു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഇതിനുള്ള പോംവഴി ആരായും. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 70 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മേയില്‍ പൂര്‍ത്തിയാക്കുമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പാക്കേജിന്റെ ഗതിവേഗത്തെക്കുറിച്ചു വിമര്‍ശനമുണ്ടെന്നും കുട്ടനാട് താലൂക്കിലെ 397 ജോലികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 340 ജോലികളോടുമാത്രമേ കരാറുകാര്‍ പ്രതികരിച്ചുള്ളുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, എസി കനാല്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.















