പഠനക്കളരിയില്‍ പങ്കെടുത്ത കുട്ടികള്‍ വരച്ച തന്റെ ചിത്രങ്ങളില്‍നിന്ന് മുഖ്യമന്ത്രി മൂെന്നണ്ണം തിരഞ്ഞെടുത്തു. അവ കുട്ടികള്‍ക്ക് അദ്ദേഹം ഒപ്പിട്ടുനല്‍കി. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് ടോംസ്, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ശശികുമാര്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍, അനില്‍ വേഗ, എം.എസ്.മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.





















