തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി
പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.
ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.
സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.
നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.








അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്‌ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.








