സൌമ്യയുടെ കുടുംബത്തിനു സഹായം നല്‍കും: മുഖ്യമന്ത്രി
തൃശൂര്‍: സൌമ്യയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുകയും വേഗത്തില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു. അന്വേഷണത്തിനും കേസ് നടത്തിപ്പിനും നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും ആഭ്യന്തരവകുപ്പിന്റെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ദൃക്്സാക്ഷികള്‍ ഇല്ലെങ്കിലും കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഏര്‍പ്പെടുത്തുന്ന കാര്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൌമ്യ കേസില്‍ അന്വേഷണത്തിനും കേസ് നടപടികള്‍ക്കും നേതൃത്വം നല്കിയ 17 പേര്‍ക്കാണ് മുഖ്യമന്ത്രി ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചത്.








ഇന്ത്യയിലെ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ സൂത്രധാരനായാണ് പിട്രോഡ അറിയപ്പെടുന്നത്. 1984-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. വാര്‍ത്താവിനിമയം, ജലം, സാക്ഷരത, രോഗപ്രതിരോധം, പാലുത്പാദനം, എണ്ണക്കുരു എന്നീ മേഖലകളിലെ സാങ്കേതിക മിഷനുകള്‍ക്ക് ഈ സമയത്ത് അദ്ദേഹം നേതൃത്വം നല്കി. പ്രധാനമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.








